നീലാഞ്ചേരി കുഞ്ഞാപ്പ മുസ്‌ലിയാര്‍ അനുസ്മരണം എട്ടിന് തുടങ്ങും

കരുവാരകുണ്ട് : പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന നീലാഞ്ചേരി കുഞ്ഞാപ്പ മുസ്‌ലിയാരുടെ അനുസ്മരണവും ഒന്നാം ആണ്ട് നേര്‍ച്ചയും എട്ടിന് തുടങ്ങും. നാലുദിനങ്ങളിലായി നടക്കുന്ന പരിപാടികള്‍ക്ക് നീലാഞ്ചേരി ജുമാമസ്ജിദ് അങ്കണം വേദിയാകും. പരിപാടിയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം, മതപ്രഭാഷണം, ദുആ സമ്മേളനം, പുസ്തകപ്രകാശനം, മൗലീദ് പാരായണം, ഖത്തം ദുആ, മഖാം സിയാറത്ത്, അന്നദാനം തുടങ്ങിയവ നടക്കും. എട്ട്, ഒമ്പത്, 10, 12 തീയതികളിലാണ് പരിപാടികള്‍. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹിയായ കെ.പി.യൂസഫ് അറിയിച്ചു.
ഉബൈദുല്ല റഹ് മാനി -