ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ പ്രവാചക പ്രകീര്‍ത്തന സദസ്സ് സംഘടിപ്പിച്ചു

ദമ്മാം : പ്രവാചക അദ്ധ്യാപനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും മുന്‍ കാലങ്ങളേക്കാള്‍ ഏറെ സമകാലിക ഭൗതിക ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ അബൂബക്കര്‍ ഹുദവി മുണ്ടംപറന്പ് പറഞ്ഞു. ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രവാചക ചരിത്രത്തിലെ ചെറുതും വലുതുമായ ഓരോ സംഭവങ്ങളും ചലനങ്ങളും, എന്തിനകം തങ്ങളുടെ സ്വകാര്യ ജീവിതങ്ങള്‍ പോലും ചരിത്രത്തില്‍ വസ്തുനിഷ്ഠമായും കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ട്. തിരുനബിയുടെ അധ്യാപനങ്ങളും ദര്‍ശനങ്ങളും ജീവിതത്തില്‍ പകര്‍ത്തി പ്രവാചക സ്നേഹം ഹൃദയങ്ങളില്‍ സന്നിവേശിപ്പിക്കുന്പോള്‍ മാത്രമേ ഒരു മുസ്‍ലിം യഥാര്‍ത്ഥ വിശ്വാസിയാവുകയുള്ളൂ - അദ്ദേഹം പറഞ്ഞു.

ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബശീര്‍ മങ്കട അദ്ധ്യക്ഷത വഹിച്ചു. സഫ മെഡിക്കല്‍ സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് കുട്ടി കോടൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ജുബൈല്‍ കമ്മിറ്റി പ്രസിഡന്‍റ് ബശീര്‍ ബാഖവി ആശംസാ പ്രസംഗം നടത്തി. അസ്‍ലം മൗലവി സ്വാഗതവും റശീദ് ദാരിമി വാളാട് നന്ദിയും പറഞ്ഞു. മാസ്റ്റര്‍ മുഹമ്മദ് ഷിനാസ് ഖിറാഅത്ത് നടത്തി.
- അബ്ദുറഹ്‍മാന്‍ മലയമ്മ, മീഡിയ കണ്‍വീനര്‍ -