മദ്രസകള്‍ സമാധാനത്തിന്റെ ഉറവിടം - ഹൈദരലിതങ്ങള്‍


പെരിന്തല്‍മണ്ണ : മദ്രസകള്‍ സമാധാനത്തിന്റെ ഉറവിടമാണെന്നും ഭീകരവാദ, തീവ്രവാദ പ്രസ്ഥാനങ്ങളെ തടയാന്‍ അവയ്ക്ക് സാധിച്ചിട്ടുണ്ടെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മണലായ ഹിദായത്തുല്‍ മുതഅല്ലിമീന്‍ മദ്രസയുടെ സുവര്‍ണജൂബിലി സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത പൊതുപരീക്ഷയിലെ റാങ്ക് ജേതാവിന് അവാര്‍ഡ് നല്‍കി. ഹംസമൗലവി, മൊയ്തു എന്നിവരെ ആദരിച്ചു. പ്രൊഫസര്‍ ആലിക്കുട്ടിമുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. മമ്മദ്‌ഫൈസി, മുഹമ്മദ്കുട്ടിഫൈസി, ഒ.കെ.എം മൗലവി, നാരായണന്‍, പി. മൊയ്തു, എം.പി. അസൈനാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.പി. യാസിര്‍ഫൈസി, സിദ്ദീഖ്‌ഫൈസി എന്നിവര്‍ പങ്കെടുത്തു.
- ഉബൈദ് റഹ്‍മാനി -