ഖാസി സി.എം ഉസ്താദ്‌ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും 4ന് ദുബായില്‍

ദുബൈ : ചെമ്പരിക്ക മുസ്‌ലിം  വെല്‍ഫേര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹൂം ഖാസി സി.എം അബ്ദുല്ല ഉസ്താദ്‌ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഫ്രെബുവരി നാലാം തീയതി ജുമുഅ  നമസ്കാരത്തിന് ശേഷം നകീല്‍ സെന്‍റര്‍ റോഡിലുള്ള മലബാര്‍ റസ്റ്റോറ൯റില്‍ വെച്ച് നടത്തുമെന്ന്‍  ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖ പ്രഭാഷകന്‍ ഖലീലുര്‍രഹ്മാന്‍ കാഷിഫി സി.എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും.
സംഘടനയുടെ ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തദവസരത്തില്‍ നടക്കും. യു.എ.ഇയിലുള്ള  മുഴുവന്‍ ചെമ്പരിക്ക മേല്‍പറമ്പ് സ്വദേശികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യാര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557736125 , 0553242706 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Eng. Arif Chemparikka