മുഹബ്ബത്തെ റസൂല്‍ 2011 പ്രചാരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റ് : സംസ്കാരം, സദാചാരം - വീണ്ടെടുപ്പിന്‍റെ നബിദര്‍ശനം എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ നബിദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂല്‍ 2011 വന്‍ വിജയമാക്കുന്നതിന്‍റെ ഭാഗമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഫര്‍വാനിയ്യയില്‍ വിപുലമായി സംഘടിപ്പിച്ച പ്രചാരണ കണ്‍വെന്‍ഷന്‍ മന്‍സൂര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‍മാന്‍ കോയ അദ്ധ്യക്ഷനായിരുന്നു. ഫൈസല്‍ ഫൈസി, ഇബ്റാഹീം കാസര്‍ഗോഡ്, ഹാരിസ് നന്തി, നാസര്‍ എലത്തൂര്‍ സംസാരിച്ചു. മുഹമ്മദ് ബാവ സ്വാഗതവും അലിക്ക ചാവക്കാട് നന്ദിയും പറഞ്ഞു. കുവൈത്ത് സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട പ്രചാരണ കണ്‍വെന്‍ഷന്‍ ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. അയ്യൂബ് പുതുപ്പറന്പ്, ഇഖ്ബാല്‍ മാവിലാടം, ഫൈസല്‍ ഹാജി, ശുക്കൂര്‍ എടയാറ്റൂര്‍, ഫൈസല്‍ ഫൈസി സംബന്ധിച്ചു. ഉണ്ണീന്‍ കുട്ടി ദാരിമി അദ്ധ്യക്ഷനായിരുന്നു. അശ്റഫ് ഫൈസി സ്വാഗതവും ഇഖ്ബാല്‍ ഫൈസി നന്ദിയും പറഞ്ഞു.