സമൂഹമാറ്റം സാധ്യമാവുന്നത് അധ്യാപകരിലൂടെ - സാദിഖലി ശിഹാബ് തങ്ങള്‍

കരുവാരകുണ്ട് : സമൂഹത്തില്‍ മാറ്റം സാധ്യമാവുന്നത് അധ്യാപകരിലൂടെയാണെന്നും അധ്യാപകര്‍ ഇക്കാര്യത്തെക്കുറിച്ച്‌ ബോധവാന്മാരാകണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കരുവാരകുണ്ട് ദാറുന്നജാത്ത് 35-ാം വാര്‍ഷിക കെ.ടി. മാനു മുസ്‌ലിയാര്‍ അനുസ്മരണ ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.ടി.മാനു മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം വി.പി. സെയ്ത് മുഹമ്മദ് നിസാമി നിര്‍വഹിച്ചു. ദുആ സമ്മേളനത്തിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എം.എം.കുട്ടി മൗലവി, അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്ത്രീകള്‍ക്ക് മാത്രമായി ഖുര്‍ആന്‍ ചരിത്ര സെമിനാര്‍ നടന്നു. വൈകീട്ട് നടന്ന മുതഅല്ലിം സമ്മേളനത്തില്‍ പി.എ. ജലീല്‍ ഫൈസി പുല്ലങ്കോട്, സി.കെ. അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, പി. സെയ്താലി മുസ്‌ലിയാര്‍ മാമ്പുഴ, വി. ബാപ്പു മുസ്‌ലിയാര്‍, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കെ.കെ. അബൂബക്കര്‍ ഫൈസി, ഉമര്‍ മുസ്‌ലിയാര്‍, വി. കുട്ടിഫൈസി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കെ.വി. അബ്ദുറഹ്മാന്‍ ദാരിമി, എ.പി. സൈതലവി ഫൈസി, കുഞ്ഞിമുഹമ്മദ് ബാഖവി, മുഹമ്മദ്കുട്ടി ദാരിമി, ജാഫര്‍ ഫൈസി, അബ്ദുല്‍ അസീസ് ദാരിമി, ടി.കെ. ഹംസ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
- ഉബൈദ് റഹ്‍മാനി -