ദേശരക്ഷയുടെ പ്രതിജ്ഞപുതുക്കി മനുഷ്യജാലിക

കോട്ടയ്ക്കല്‍: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് കോട്ടയ്ക്കലില്‍ മനുഷ്യജാലിക സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, വിവേകാമൃത ചൈതന്യ സ്വാമികള്‍, ഫാ. വിന്‍സന്റ് അറയ്ക്കല്‍ എന്നിവര്‍ മനുഷ്യജാലികയിലെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകര്‍ക്ക് ജില്ലാ സെക്രട്ടറി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ഫാ. വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ സ്വാഗതവും യു.എ. മജീദ് ഫൈസി നന്ദിയും പറഞ്ഞു.

കവിതാമത്സര വിജയികള്‍ക്ക് എ.പി. അനില്‍കുമാര്‍ എം.എല്‍.എയും മോഡല്‍ ശാഖകള്‍ക്കുള്ള അവാര്‍ഡ് അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവും വിതരണം ചെയ്തു. പി.പി.മുഹമ്മദ്, ഹാജി കെ. മമ്മദ് ഫൈസി, സയ്യിദ് കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, സയ്യിദ് സി.പി.എം.തങ്ങള്‍, കാടാമ്പുഴ മൂസഹാജി, പി.കെ.ലത്തീഫ് ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര എന്നിവര്‍ പങ്കെടുത്തു.

മനുഷ്യജാലികയോടനുബന്ധിച്ച് നടന്ന സൗഹൃദ സെമിനാര്‍ വനംവകുപ്പ് മന്ത്രി ബിനോയ്‌വിശ്വം ഉദ്ഘാടനം ചെയ്തു. എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ അധ്യക്ഷതവഹിച്ചു. അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ വിഷയാവതരണം നടത്തി. എ.പി. അനില്‍കുമാര്‍ എം.എല്‍.എ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുറഹീം ചുഴലി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കാട് മോഡറേറ്ററായിരുന്നു. റവാസ് ആട്ടീരി സ്വാഗതവും അലി കുലങ്ങര നന്ദിയും പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റംഗം ആശിഖ് കുഴിപ്പുറം, ജില്ലാ ട്രഷറര്‍ വി.കെ.എം.റശീദ്, വര്‍ക്കിങ് സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഒ.എം.എസ്.തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുറഹിമാന്‍ മുണ്ടേരി, ശംസുദ്ദീന്‍ ഒഴുകൂര്‍, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, സിദ്ദീഖ് ചെമ്മാട്, ഇ.സാജിദ് മൗലവി തിരൂര്‍, ഖയ്യൂം കടമ്പോട്, റഫീഖ് ഫൈസി തെങ്ങില്‍, അലി അക്ബര്‍ ഊര്‍ക്കടവ് എന്നിവര്‍ നേതൃത്വം നല്‍കി.