എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ചിത്താരി ക്ലസ്റ്റര്‍ ‍' മനുഷ്യജാലിക' പ്രചാരണ റാലി സംഘടിപ്പിച്ചു

മാണിക്കേത്ത്‌: 'രാഷ്ട്ര രക്ഷയ്ക്ക്‌ സൌഹ്രദത്തിന്റെ  കരുതല്‍' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം രാജ്യത്തിന്റെ  വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന മനുഷ്യജാലികയുടെ കാസറഗോഡ്‌ ജില്ലാ മനുഷ്യജാലിക ത്രിക്കരിപ്പൂരില്‍ റിപ്പബ്ലിക്  ദിനത്തില്‍ (26ന്) വൈകീട്ട്‌ നാലിന്ന്‌ നടക്കുന്നു. മനുഷ്യജാലിക വിജയിപ്പിക്കുന്നതിനായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാസറഗോഡ്‌ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം  ക്ലസ്റ്റര്‍   തല മനുഷ്യജാലിക പ്രചാരണ റാലി ചിത്താരിയില്‍ നടന്നു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ചിത്താരി ക്ലസ്റ്റര്‍ പ്രചാരണ റാലി നോര്‍ത്ത്‌ ചിത്താരിയില്‍ നിന്നും ആരംഭിച്ച്‌ മാണിക്കോത്തില്‍ അവസാനിച്ചു. റാലിയില്‍ നൂറുകണക്കിന്‌ ശുഭവസ്ത്രാദാരികള്‍ അണിനിരന്നു. മാണിക്കോത്ത്‌ നടന്ന സമാപന യോഗം അശ്രഫ്‌ ദാരിമി കൊട്ടിലങ്ങാടിന്റെ  അധ്യക്ഷതയില്‍ മൌലാനാ ചുഴലി മുഹ്യുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ്‌ ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തി. ഷറഫുദ്ദീന്‍ കുണിയ സ്വാഗതം പറഞ്ഞു. കെ.യു ദാവൂദ്‌ നന്ദി പ്രകാശിപ്പിച്ചു.