എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക രാഷ്ട്രസ്‌നേഹത്തിന്റെ വിളംബരമായി

മനാമ: 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക ക്ലബ്ബില്‍ സംഘടിപ്പിച്ച     മനുഷ്യജാലിക പ്രവാസി സമൂഹത്തില്‍ സ്‌നേഹ സൗഹാര്‍ദ്ദ സന്ദേശം പകരുന്നതായി. മത, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം നൂറുകണക്കിന് യുവജനങ്ങള്‍ പരിപാടിയില്‍ കൈകോര്‍ത്തു.

സമസ്ത കേരള സുന്നി ജമാ അത്ത് ബഹ്‌റൈന്‍ പ്രസിഡന്റ് സി.കെ.പി. അലി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റേഡിയോ വോയ്‌സ് ചെയര്‍മാന്‍ പി.ഉണ്ണിക്കൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്. എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ പ്രമേയ പ്രഭാഷണം നടത്തി. മെറുല്‍ ഫാറൂഖ് ഹുദവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സയ്യിദ് അസ്ഹര്‍ തങ്ങള്‍ കൊയിലാണ്ടി, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എസ്.വി. ജലീല്‍, ഒ.ഐ.സി.സി. ബഹ്‌റൈന്‍ പ്രസിഡന്റ് രാജു കല്ലുപുറം, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ചെമ്പന്‍ ജലാല്‍, സിസിഐഎ സര്‍വ്വീസ് സെക്രട്ടറി കെ.ടി. സലീം, സിജി ബഹ്‌റൈന്‍ ചീഫ് കോര്‍ഡിനേറ്റര്‍ റഫീഖ് അബ്ദുല്ല ഹംസ അന്‍വരി, സമസ്ത ബഹ്‌റൈന്‍ ഝന. സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, നൗഷാദ് മലയില്‍ തുടങ്ങിയവര്‍ ആസംശകളര്‍പ്പിച്ചു. ശഹീര്‍, അശ്‌റഫ് മലയില്‍, നൗശാദ് പാപ്പിനിശ്ശേരി, ഖാസിം റഹ്മാനി ദേശീയ ഗാനമാലപിച്ചു. 
ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് , മജീദ്‌ കുണ്ടോട്ടി എന്നിവര്‍ ലൈവ് പ്രോഗ്രമ്മിനു നേത്രതം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് മുഹമ്മദലി ഫൈസി വയനാട് സ്വാഗതവും ജന. സെക്രട്ടറി  മൗസല്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു.