ദേശ സ്നേഹത്തിന്‍റെ ഉണര്‍ത്തു പാട്ടായി മനുഷ്യജാലിക

തൊടുപുഴ : രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കുമെതിരെ ചില ശക്തികള്‍ വളര്‍ന്നു വരുന്നത് ജനാധിപത്യ വിശ്വാസികള്‍ ഗൗരവമായി കാണണമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന സന്ദേശവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച മനുഷ്യ ജാലിക ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ മതങ്ങള്‍ തമ്മിലുള്ള ഐക്യവും പരസ്പര വിശ്വാസവുമാണ് രാജ്യത്തിന്‍റെ പൈതൃകം. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന രാജ്യത്ത് മാത്രമേ വികസനം യാഥാര്‍ത്ഥ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ കൈകള്‍ കോര്‍ത്ത് രാഷ്ട്ര സുരക്ഷ കാത്തു സൂക്ഷിക്കാനും രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രയത്നിക്കാനും പ്രതിജ്ഞയെടുത്തു.
എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്‍റ് ജലീല്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റശീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തി. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് അരീഷ്കുമാര്‍, മുഹമ്മദ് വെട്ടിക്കല്‍, കെ.എസ്. ഹസന്‍ കുട്ടി, ശിബിലി സാഹിബ്, എം.എം. അബ്ദുല്‍ ലത്തീഫ്, ..എം. അമീന്‍, വി.ബി. ദിലീപ് കുമാര്‍, വി.ആര്‍. പ്രമോദ്, ജേക്കബ് ജെ. കോണിക്കല്‍, കെ.. മുഹമ്മദ് മുസ്‍ലിയാര്‍, അബ്ദുല്‍ കരീം മൗലവി, അബ്ദുല്‍ കബീര്‍ റശാദി, ഷാജഹാന്‍ മൗലവി, പി.എസ്. അബ്ദുല്‍ ജബ്ബാര്‍, അബ്ദുറഹ്‍മാന്‍ സഅദി, പി.എസ്. സുബൈര്‍, .ബി. സൈതലവി, ഇസ്‍മാഈല്‍ ഫൈസി, ജലീല്‍ ദാരിമി, അശ്റഫ് അശ്റഫി, പരീത് മുട്ടം, പി.എസ്. മുഹമ്മദ്, വി.. സുലൈമാന്‍, വി.. അലി മാസ്റ്റര്‍, ഹനീഫ മുസ്‍ലിയാര്‍, പി.എസ്. സുലൈമാന്‍ പങ്കെടുത്തു.
- പി.കെ.. ലത്തീഫ്, തൊടുപുഴ -