ബൈക്ക് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

കൊടക്കാട് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ജനുവരി 26 ന് കോട്ടക്കലില്‍ വെച്ച് നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ്. കൊടക്കാട് ക്ലസ്റ്റര്‍ കമ്മിറ്റി ബൈക്ക് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. വൈകുന്നേരം 4.30 ന് തയ്യിലക്കടവ് പാണക്കാട് നിന്നും പാണക്കാട് പി.എം.കെ. തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ബൈക്ക് റാലി നിരവധി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കൊടക്കാട് ആലിന്‍ ചുവട്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടത്ത പൊതുയോഗത്തില്‍ നാസര്‍ ഫൈസി കൊന്പന്‍കല്ല് അദ്ധ്യക്ഷത വഹിച്ചു. .പി.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ ദാരിമി ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി. വി.പി. അസ്ഗര്‍, വി.കെ. ബാപ്പു ഹാജി, ജാബിര്‍ കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.പി. അബ്ദുസ്സമദ്, അഊഫ് ഫൈസി, അലി തുടങ്ങിയവര്‍ ബൈക്ക് റാലിക്ക് നേതൃത്വം നല്‍കി.
അസ്‍ഗര്‍ വി.പി, സെക്രട്ടറി, കൊടക്കാട് ക്ലസ്റ്റര്‍ കമ്മിറ്റി -