എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക നാളെ

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശവുമായി മനുഷ്യജാലിക തീര്‍ക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് നാലുമണിക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിലും ദക്ഷിണ കന്നഡ, ചിക്മംഗലൂര്‍, കൊടക്, ഹാസന്‍, നീലഗിരി, ലക്ഷദ്വീപ്, ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലും അറബ്‌രാഷ്ട്രങ്ങളിലും പരിപാടി നടത്തും.

വിവിധ കേന്ദ്രങ്ങളില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ബിനോയ്‌വിശ്വം, അബ്ദുസമദ് പൂക്കോട്ടൂര്‍, മുസ്തഫ മുണ്ടുപാറ. അബ്ദുസ്സമദ് സമദാനി, പി.കെ. കുഞ്ഞാലിക്കുട്ടി, നാസര്‍ഫൈസി കൂടത്തായി, എം.ഐ. ഷാനവാസ്, പി.ജെ. ജോസഫ്, എം.കെ.മുനീര്‍, കെ.മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ഫൈസി, ട്രഷറര്‍ ബഷീര്‍ പനങ്ങാങ്ങര, അയൂബ് കൂളിമാട് എന്നിവര്‍ പങ്കെടുത്തു.