എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക കൊപ്പത്ത്

പട്ടാമ്പി: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതലെന്ന പ്രമേയവുമായി കേരളത്തിനകത്തും പുറത്തും വിദേശരാഷ്ട്രങ്ങളിലുമായി 31കേന്ദ്രത്തില്‍ നടത്തുന്ന മനുഷ്യജാലിക ബുധനാഴ്ച കൊപ്പത്ത് നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 9ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രിതങ്ങള്‍ പതാകയുയര്‍ത്തും. വൈകുന്നേരം തൃത്താല കൊപ്പത്തുനിന്ന് റാലിനടക്കും. തുടര്‍ന്ന് കൊപ്പത്ത് നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ജാലിക തീര്‍ക്കും.