എസ്.കെ.എസ്.എസ്.എഫ്. മനുഷ്യ ജാലിക റിപ്പബ്ലിക് ദിനത്തില്‍ തലശ്ശേരിയില്‍

കണ്ണൂര്‍ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതലെന്ന പ്രമേയവുമായി കണ്ണൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക തലശ്ശേരിയില്‍ സംഘടിപ്പിക്കുന്നു. 9 മണിക്ക് ജാലിക നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മൊയ്തു മൗലവി മക്കിയാട് ദേശീയ പതാക ഉയര്‍ത്തും. 4.15ന് തലശ്ശേരി സ്റ്റേഡിയം പരിസരത്ത് നിന്ന് പ്രകടനമാരംഭിക്കും.

മതത്തിന്‍റെ പേരില്‍ നടക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളില്‍ പ്രതിഷേധിക്കുന്നതോടൊപ്പം ഇസ്‍ലാമിന്‍റെ പേരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമുദായത്തെ ബോധവല്‍ക്കരിക്കുക കൂടിയാണ് ജാലികയുടെ ലക്ഷ്യമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ മൊയ്തു മൗലവി മക്കിയാട്, കണ്‍വീനര്‍ ഇബ്റാഹീം എടവച്ചാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുഹമ്മദ് ഹാരിസ് -