മനുഷ്യജാലിക : യു.എ.ഇ യില്‍ ജനുവരി 27, 28 തിയ്യതികളില്‍

ദുബൈ : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യു... എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 27, 28 തിയ്യതികളില്‍ വിവിധ സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലും കേരളത്തിന് പുറത്തും വിദേശത്തുമായി മുപ്പതോളം കേന്ദ്രങ്ങളില്‍ മനുഷ്യജാലിക സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി യു... യിലെ വിവിധ സ്റ്റേറ്റുകളിലായി സംഘടിപ്പിക്കുന്ന മനുഷ്യജാലികകളില്‍ വിവിധ മത സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ തലത്തിലെ നേതാക്കള്‍ സംബന്ധിക്കും.

ദുബൈ : ജനുവരി 28വെള്ളി വൈകുന്നേരം 6.30ന് ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ മനുഷ്യജാലിക ഇ.ടി. മുഹമ്മദ് ബശീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രമേയ പ്രഭാഷണവും യു..ഇ മീഡിയാ ഫോറം പ്രസിഡന്‍റി ഇ സതീഷ് മുഖ്യപ്രഭാഷണവും നടത്തും.

ഷാര്‍ജ്ജ : ജനുവരി 28ന് രാത്രി 9 മണിക്ക് ഷാര്‍ജ്ജ ഇസ്‍ലാമിക് ദഅ്‍വാ സെന്‍ററില്‍ മനുഷ്യജാലിക ഷാര്‍ജ്ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അലവിക്കുട്ടി ഹുദവി മുണ്ടംപറന്പ് പ്രമേയ പ്രഭാഷണം നടത്തും.

അല്‍ഐന്‍ : ജനുവരി 28 വൈകുന്നേരം 7 മണിക്ക് അല്‍ഐന്‍ സുന്നി യൂത്ത് സെന്‍ററില്‍ വി.പി. പൂക്കോയ തങ്ങള്‍ ജാലിക ഉദ്ഘാടനം ചെയ്യും. ബശീര്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തും.

അജ്‍മാന്‍ : ജനുവരി 28ന് രാവിലെ 8 മണിക്ക് അജ്മാന്‍ സുന്നി സെന്‍ററില്‍ മനുഷ്യജാലിക അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ ഉദ്ഘാടനം ചെയ്യും. ഖലീലുറഹ്‍മാന്‍ കാശിഫി പ്രമേയ പ്രഭാഷണം നടത്തും.

ഫുജൈറ : ജനുവരി 27 വ്യാഴാഴ്ച രാത്രി 9 മണിക്ക് ഫുജൈറ സുന്നീ സെന്‍ററില്‍ മുഹമ്മദ് ശരീഫ് ഹുദവി ഉദ്ഘാടനം ചെയ്യും. ശൌക്കത്ത് അലി ഹുദവി പ്രമേയ പ്രഭാഷണം നടത്തും.

ദൈത് : ജനുവരി 27 ന് രാത്രി 10 മണിക്ക് ദൈത്ത് സുന്നി കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ അശ്റഫലി തങ്ങള്‍ മനുഷ്യജാലിക ഉദ്ഘാടനം ചെയ്യും. ശൌക്കത്തലി മൌലവി പ്രമേയ പ്രഭാഷണം നടത്തും.

ദിബ്ബ : ജനുവരി 27ന് രാത്രി 10 മണിക്ക് ദിബ്ബ ഇസ്‍ലാമിക് സെന്‍ററില്‍ മനുഷ്യജാലിക ഇസ്‍ലാമിക് സെന്‍റര്‍ സെക്രട്ടറി മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും. കെ.എം.കുട്ടി ഫൈസി അച്ചൂര്‍ മുഖ്യപ്രഭാഷണം നടത്തും.

ഇതു സംബന്ധമായി ദുബൈ ദേര സുന്നി സെന്‍ററില്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് ശുഐബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ട്രഷറര്‍ ഹക്കീം ഫൈസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹൈദര്‍ അലി ഹുദവി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ കരീം കാലടി നന്ദിയും പറഞ്ഞു.
- ഹൈദര്‍ അലി ഹുദവി, ജനറല്‍ സെക്രട്ടറി, SKSSF UAE നാഷണല്‍ കമ്മിറ്റി -