പെരുന്നാള്‍ ദിനത്തില്‍ ബുര്‍ദ മജ്‍ലിസും കഥാപ്രസംഗവും

ദുബൈ SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം 6 മണിക്ക് ദേര ലാന്‍റ്മാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഈദ് മീറ്റും ഇശല്‍ വിരുന്നും നടക്കും. പരിപാടിയോടനുബന്ധിച്ച് ഈദ് സംഗമം, ബുര്‍ദ മജ്‍ലിസ്, ഇശല്‍ വിരുന്ന്, കഥാപ്രസംഗം, മദ്റസാ വിദ്യാര്‍ത്ഥികളുടെ ദഫ് പ്രദര്‍ശനം എന്നിവയും നടക്കും. പരിപാടിയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഉസ്താദ് അബ്ദുസ്സലാം ബാഖവി, സിദ്ദീഖ് ഫൈസി നദ്‍വി ചേറൂര്‍ എന്നീ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

യോഗത്തില്‍ അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. ഹാജിദ് റഹ്‍മാനി, അബ്ദുല്‍ കഹാര്‍, മുബാറക് ബദരി വയനാട്, മന്‍സൂര്‍ മൂപ്പന്‍, കബീര്‍ അസ്അദി, അനീസ് പോത്താംകണ്ടം, അശ്ഫാഖ് ശാഫി ഹാജി ഉദുമ, സാബിര്‍ മൊട്ടമ്മല്‍, ഫാസില്‍ മൊട്ടമ്മല്‍, ത്വാഹിര്‍ മുഗു, ഹമീദ് ഹാജി കുഞ്ഞിമംഗലം എന്നിവര്‍ പ്രസംഗിച്ചു. ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും ശറഫുദ്ദീന്‍ പെരുമളാബാദ് നന്ദിയും പറഞ്ഞു.


SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി ബലിപെരുന്നാള്‍ പിറ്റേന്ന് അല്‍ഐനിലെ ജബല്‍ ഹഫീത്ത് (മലനിരലേക്ക് ടൂര്‍ സംഘടിപ്പിക്കുന്നു.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകരജിട്രേഷന് വിളിക്കേണ്ട നന്പറുകള്‍ - 0559917389, 0504608326, 0507848515
-ശറഫുദ്ദീന്‍ പെരുമളാബാദ്, ഓര്‍ഗ. സെക്രട്ടറി, SKSSF ദുബൈ സ്റ്റേറ്റ്-