VPM അസീസ്‌ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്‌ ജേതാവിനെ ആദരിച്ചു

പയ്യന്നൂര്‍: സാമൂഹിക വിദ്യാഭ്യാസ മനഃശാസ്‌ത്ര രംഗത്ത്‌ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച്‌ മികച്ച മെന്റര്‍ക്കുള്ള 2010 വി.പി.എം.അബ്ദുള്‍ അസീസ്‌ മാസ്റ്റര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്‌ ജേതാവായ ഹിക്‌മ ഇമാം ഗ്രൂപ്പ്‌ ചീഫ്‌മെന്റര്‍ ബശീര്‍ എടാട്ടിനെ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ മംഗളപത്രം നല്‍കി ആദരിച്ചു.
 ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണല്‍ സോണ്‍ ട്രൈനറും സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ്‌ ഇന്ത്യയുടെ സൈക്കോളജി ഡിവിഷന്‍ മെമ്പറും കാലിക്കറ്റ്‌ ഒറേറ്ററി യൂത്ത്‌ചേമ്പറിന്റെ വൈസ്‌ പ്രസിഡന്റുമായിട്ടുള്ള ബഷീര്‍ എടാട്ട്‌ മികച്ച അധ്യാപകനും, വിദ്യാഭ്യാസ പ്രവര്‍ത്തകനുമുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. അവാര്‍ഡ്‌ ജേതാവിനെ സാജിശമീര്‍ അല്‍ അസ്‌ഹരി പരിചയപ്പെടുത്തി. പിലാത്തറ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഖരീംഹാജി അദ്ധ്യക്ഷത വഹിച്ചു. ചുഴലി മുഹ്‌യദ്ദീന്‍ മൗലവി, ഖാലിദ്‌ ഫൈസി ചേരൂര്‍, സിറാജുദ്ദീന്‍ ദാരിമി കക്കാട്‌, അമീര്‍ അസ്‌അദി, അസൈനാര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.