'ക്ലീന്‍ അപ് ദ വേള്‍ഡ്' - SKSSF അന്പത് വളണ്ടിയര്‍മാര്‍ പങ്കെടുക്കും


ദുബൈ : ദുബൈ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന ശുചിത്വ ബോധവല്‍ക്കരണ കാന്പയിന്‍ 'ക്ലീന്‍ അപ് ദ വേള്‍ഡ്' പരിപാടിയില്‍ 29ന് വെള്ളിയാഴ്ച നടക്കുന്ന സമാപന പരിപാടിയില്‍ SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 50 വളണ്ടിയര്‍മാരെ പങ്കെടുപ്പിക്കാന്‍ ദുബൈ സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി
അദ്ധ്യക്ഷത വഹിച്ചു. ശക്കീര്‍ കോളയാട്, ഹുസൈന്‍ ദാരിമി, ഹൈദര്‍ ഹുദവി, ശൌക്കത്തലി ഹുദവി, നുഅ്മാന്‍ എന്‍.പി., അശ്ഫാഖ്, സയ്യിദ് കുന്പള, കബീര്‍ അസ്അദി, സ്വാദിഖ് കൈപ്പമംഗലം, അമീന്‍ വാഫി, മുസ്തഫ പട്ടാന്പി, മുബാറക് ബദ്‍രി, അബ്ദുല്‍ കരീം ഹുദവി എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും ശറഫുദ്ദീന്‍ പെരുമളാബാദ് നന്ദിയും പറഞ്ഞു.


'ക്ലീന്‍ അപ് ദ വേള്‍ഡ്' പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവര്‍ത്തകരും 29ന് വെള്ളിയാഴ്ച രാവിലെ 7.30ന് ദേരയിലെ ബോരി മസ്ജിദിന് സമീപം എത്തിച്ചേരണമെന്ന് എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് ഭാരവാഹികള്‍ അറിയിച്ചു.

ശറഫുദ്ദീന്‍ പെരുമളാബാദ്, ഓര്‍ഗ.സെക്രട്ടറി - SKSSF ദുബൈ സ്റ്റേറ്റ് 
Mob : 0504608326