ഇരുളിന്‍റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടി


ആലക്കോട്‌: ഇരുളിന്‍റെ മരവവില്‍ മദ്യപിച്ച് അഴിഞ്ഞാടിയ അക്രമി സംഘം കൂട്ടാപറമ്പ് എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റി സ്ഥാപിച്ച കൊടിമരവും പതാകയും നശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് സംഭവം.
തികച്ചും സമാധാനപരമായി മതസേവനങ്ങള്‍ മാത്രം ചെയ്തുപോരുന്ന സുന്നീ സംഘടകള്‍ക്കെതിരേയും ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത് തടയാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഗുണ്ടായിസം കാണിക്കുന്ന ചില മാര്‍കിസ്റ്റ് പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്നും ഇവരുടെ കപട മതേതരത്വമാണ് ഇത് കാണിക്കുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ചപ്പാരപ്പടവ് മേഘല, കൂട്ടാപറമ്പ് ശാഖ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.