പൂര്‍വ്വികരുടെ പാത കൈയൊഴിഞ്ഞതാണ് അന്ത:ഛിദ്രതക്ക് കാരണമായത് : അബ്ദുസ്സലാം ബാഖവി


മദാം : സച്ചരിതരായ പൂര്‍വ്വികരുടെ പാത കൈയൊഴിഞ്ഞതാണ് മുസ്‍ലിം സമൂഹത്തിന്‍റെ അന്ത:ഛിദ്രതക്ക് കാരണമായതെന്ന് യു... സുന്നി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് അബ്ദുസ്സലാം ബാഖവി (ദുബൈ) പ്രസ്താവിച്ചു. യു..ഇ നാഷണല്‍ SKSSF ലീഡേഴ്സ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകമായി ലഭിച്ച ഇസ്‍ലാമിനെ
തിരുത്തിയെഴുതാനും മുസ്‍ലിംകള്‍ക്ക് മതഭ്രഷ്ട കല്‍പ്പിക്കാനും ശ്രമിക്കുന്നത് ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് എതിരാണ്. സ്വഹാബത്തിനെ തള്ളിപ്പറയുന്ന മുസ്‍ലിം വിഭാഗങ്ങള്‍ കൊളോണിയല്‍ സൃഷ്ടിയാണു ജവഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ദരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.


ഒരുമ - 32 വര്‍ക്ക്ഷോപ്പ് വി.പി. പൂക്കോയ തങ്ങള്‍ (അല്‍ഐന്‍) ഉദ്ഘാടനം ചെയ്തു. വിവിധ എമിറേറ്റിലെ സുന്നീ സെന്‍ററുകളെ പ്രതിനിധീകരിച്ച് അബ്ദുല്ല ചേലേരി (ഷാര്‍ജ), മുഹമ്മദ് പന്നൂര്‍ (ഫുജൈറ), സി.. കാദര്‍ (ദിബ്ബ), ഹംസ മൗലവി (മദാം) സംസാരിച്ചു. ആത്മീയ വീഥി സെക്ഷന് കെ.എം. കുട്ടി ഫൈസി അച്ചൂര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഹൈദര്‍ അലി ഹുദവി വാര്‍ഷിക കര്‍മ്മ പദ്ധതി സമര്‍പ്പിച്ചു. പ്രാസ്ഥാനിക സെഷനില്‍ പങ്കെടുത്തുകൊണ്ട് റസാഖ് വളാഞ്ചേരി, എം.സി. സുബൈര്‍ ഹുദവി, അബ്ദുല്‍ ഹക്കീം ഫൈസി, അബ്ദുല്‍ വാജിദ് റഹ്‍മാനി, ഇസ്‍മാഈല്‍ കൈപ്പമംഗലം, അബ്ദുല്‍ ഗഫൂര്‍ റഹ്‍മാനി, ഖലീല്‍ കാശിഫി സംസാരിച്ചു. നാഷണല്‍ പ്രസിഡന്‍റ് ശുഐബ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന ഏകദിന വര്‍ക്കുഷോപ്പില്‍ ഹുസൈന്‍ ഫൈസി വൈത്തിരി സ്വാഗതവും അബ്ദുല്‍ കരീം കാലടി നന്ദിയും പറഞ്ഞു.