മര്‍ഹൂം.കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍: അനുസ്മരണ ഉറൂസ് മുബാറക്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഗല്‍ഭനായ നേതാവായിരുന്ന മര്‍ഹൂം.കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ 23-ാം അനുസ്മരണ ഉറൂസ് മുബാറക് നവംബര്‍ 11, 12 തീയതികളില്‍ നടക്കും. മലപ്പുറം കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സിലാണ് ചടങ്ങ്.

ആലോചനായോഗം എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പി.പി.മുഹമ്മദ് ഫൈസി, ടി.പി ഇപ്പ മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ ഫൈസി, ശംസുദ്ദീന്‍ ഫൈസി, അഷ്‌റഫ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

പ്രമേയ വിശദീകരണവും ദുആ സമ്മേളനവും


കുവൈത്ത് സിറ്റി : സമസ്ത സമൂഹം നവോത്ഥാനം എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആചരിക്കുന്ന ദ്വൈമാസ പ്രാസ്ഥാനിക കാന്പയിന്‍റെ ഭാഗമായി സിറ്റി ബ്രാഞ്ച് പ്രമേയ വിശദീകരണവും ദുആ സമ്മേളനവും ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ശര്‍ഖ് ഗ്രീന്‍ ഹൌസില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ചെന്പുലങ്ങാട് ഉസ്താദ് സി.പി. മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും.  

ഇരുളിന്‍റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടി


ആലക്കോട്‌: ഇരുളിന്‍റെ മരവവില്‍ മദ്യപിച്ച് അഴിഞ്ഞാടിയ അക്രമി സംഘം കൂട്ടാപറമ്പ് എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റി സ്ഥാപിച്ച കൊടിമരവും പതാകയും നശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് സംഭവം.

SBV അവണക്കുന്ന് ലിവഉല്‍ ഇസ്‌ലാം മദ്രസ

മണ്ണാര്‍ക്കാട്: അവണക്കുന്ന് ലിവഉല്‍ ഇസ്‌ലാം മദ്രസയില്‍ എസ്.കെ.എസ്.ബി.വി. രൂപവത്കരിച്ചു. മദ്രസസദര്‍ മുഅല്ലിം ഉബൈദ് അന്‍വരി ഉദ്ഘാടനംചെയ്തു. യൂസഫ് മുസ്‌ലിയാര്‍ നെച്ചുള്ളി അധ്യക്ഷനായി. മദ്രസ ലീഡര്‍ അജ്മല്‍ സ്വാഗതവും ശഫീഖ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അഹമ്മദ് കബീര്‍ (പ്രസി.), മുഹമ്മദ് യാസിദ്, മുഹമ്മദ് ശഫീഖ്, മുഹമ്മദ് ഫാസില്‍ (സെക്ര.), പൊന്‍പാറ അജ്മല്‍ (ട്രഷ.).

നയപ്രകാശന സമ്മേളനം നടത്തി


കാഞ്ഞങ്ങാട് : രണ്ട് ദിവസങ്ങളിലായി SKSSF കൂളിയങ്കാല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നയപ്രകാശന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, റഹ്‍മത്തുള്ള ഖാസിമി മുത്തേടം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മലപ്പുറം, മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, സി.കെ.കെ. മാണിയൂര്‍, ആബിദ് ആറാങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

'ക്ലീന്‍ അപ് ദ വേള്‍ഡ്' - SKSSF അന്പത് വളണ്ടിയര്‍മാര്‍ പങ്കെടുക്കും


ദുബൈ : ദുബൈ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന ശുചിത്വ ബോധവല്‍ക്കരണ കാന്പയിന്‍ 'ക്ലീന്‍ അപ് ദ വേള്‍ഡ്' പരിപാടിയില്‍ 29ന് വെള്ളിയാഴ്ച നടക്കുന്ന സമാപന പരിപാടിയില്‍ SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 50 വളണ്ടിയര്‍മാരെ പങ്കെടുപ്പിക്കാന്‍ ദുബൈ സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി

മര്‍ഹൂം.കല്ലട്ര അബ്ബാസ് ഹാജി അനുസ്മരണം

കാസര്‍കോട്: ചട്ടഞ്ചാലിലെ മഹിനാബാദ്‌ 'മലബാര്‍ ഇസ്ലാമിക്‌ കോംപ്ലെക്സ്' വൈസ് പ്രസിഡണ്ടും പൌരപ്രമുഖനുമായിരുന്ന മര്‍ഹൂം.കല്ലട്ര അബ്ബാസ് ഹാജി അനുസ്മരണവും ദുആ മജ്‌ലിസും  എം.ഐ.സി.യുടെ ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ വച്ചു നടന്നു. 
എന്നും സ്‌മരിക്കപ്പെടുന്ന വ്യക്തിത്വമാണ്‌ അബ്ബാസ്‌ ഹാജിയെന്ന്‌ സമസ്ത ദക്ഷിണകന്നഡ ജില്ലാ ജംഇയ്യത്തുല്‍ ഉലമ

എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെദിര : എസ്.കെ.എസ്.എസ്.എഫ് ബെദിര യൂണിറ്റ് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം മേഖലാ സെക്രട്ടറി ഖലീല്‍ ഹസനി വയനാട് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി ബെദിര അധ്യക്ഷം വഹിച്ചു. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ഹാരിസ് ദാരിമി ബെദിര

ദാറുല്‍ ഹുദ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി പ്രൊഫ. കെ.സി. മുഹമ്മദ് ബാഖവിക്ക് സ്വീകരണം നല്‍കി


ജിദ്ദ : കേരളത്തിന് പുറത്തുള്ള എല്ലാ സംസ്ഥാനങ്ങളിലും ദാറുല്‍ ഹുദ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയുടെ ഓഫ് കാന്പസ് ആരംഭിക്കുമെന്നും ലോകോത്തര ഇസ്‍ലാമിക ദഅ്‍വ കേന്ദ്രമാക്കി ദാറുല്‍ഹുദയെ മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചെമ്മാട് ദാറുല്‍ ഹുദ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി പ്രൊഫ. കെ.സി. മുഹമ്മദ് ബാഖവി പറഞ്ഞു. ഇപ്പോള്‍ കേരളത്തിന് പുറത്ത് ആന്ധ്രാപ്രദേശിലെ

പൂര്‍വ്വികരുടെ പാത കൈയൊഴിഞ്ഞതാണ് അന്ത:ഛിദ്രതക്ക് കാരണമായത് : അബ്ദുസ്സലാം ബാഖവി


മദാം : സച്ചരിതരായ പൂര്‍വ്വികരുടെ പാത കൈയൊഴിഞ്ഞതാണ് മുസ്‍ലിം സമൂഹത്തിന്‍റെ അന്ത:ഛിദ്രതക്ക് കാരണമായതെന്ന് യു... സുന്നി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് അബ്ദുസ്സലാം ബാഖവി (ദുബൈ) പ്രസ്താവിച്ചു. യു..ഇ നാഷണല്‍ SKSSF ലീഡേഴ്സ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകമായി ലഭിച്ച ഇസ്‍ലാമിനെ

ഇസ്ലാമിക തനിമ കാത്തുസൂക്ഷിക്കുന്നതില്‍ മുഅല്ലീം പങ്ക്‌ നിസിമം: ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍

കുമ്പള: കേരളീയ ഇസ്ലാമിക തനിമ കാത്ത്‌ സൂക്ഷിക്കുന്നതിലും ഇസ്ലാമിക വിജ്ഞാനീയങ്ങളും ഗ്രന്ഥങ്ങളും തലമുറകളിലൂടെ കൈമാറുന്നതിലും സമൂഹത്തിന്‌ കാലികമായ നേതൃത്വം നല്‍കാന്‍ യോഗ്യരായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിലും മദ്രസ മുഅല്ലികള്‍ വഹിച്ച പങ്ക്‌ നിസിമമാണെന്ന്‌ സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച്‌ വാര്‍ഷിക  ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു. സമസ്‌ത മുഫത്തിശ്‌ അബ്ദുല്‍ റഷീദ്‌ മൗലവി

വാദീനൂര്‍ ഹജ്ജ് ക്ലാസ് ഉദ്ഘാടനം ചെയ്തു

റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന വാദീനൂര്‍ ഹജ്ജ് ഉംറ സര്‍വ്വീസിന്‍റെ ഹജ്ജ് ക്ലാസ് ഉദ്ഘാടനം ഫവാസ് ഹുദവി പട്ടിക്കാട് നിര്‍വ്വഹിച്ചു. എന്‍.സി. മുഹമ്മദ് കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഹംസക്കുട്ടി സഫ മക്ക പോളിക്ലിനിക്, അബൂബക്കര്‍ ബാഖവി മാരായമംഗലം,

കുവൈത്ത് സുന്നി കൗണ്‍സില്‍ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ കുവൈത്തില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്ക് വേണ്ടി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. സിറ്റി അംഗം റസ്റ്റോറന്‍റില്‍ വെച്ച് നടന്ന പരിപാടിയില്‍

പഠനസംഗമം

തിരൂര്‍ : എസ്.കെ.എസ്.എസ്.എഫ് ചെമ്പ്ര ത്വലബാവിങ് നവംബര്‍ 14ന് പഠനസംഗമം നടത്തും. സയ്യിദ് ഫഖ്‌റുദ്ദീന്‍ഹസനിതങ്ങള്‍, അബ്ദുറഹീം ചുഴലി, നാസറുദ്ദീന്‍ബദ്‌രി തുടങ്ങിയവര്‍ ക്ലാസെടുക്കും. യോഗത്തില്‍ അഷറഫ്‌ഫൈസി അധ്യക്ഷത വഹിച്ചു. സി.കെ. ഫാരിസ്, എ.പി. മഅറൂഫ്, ജാബിറലി മീനടത്തൂര്‍, സി.പി. അബ്ദുല്‍ബാസിത് പ്രസംഗിച്ചു.

ഹജ്ജിനു പോകുന്നവര്‍ ശ്രദ്ധിക്കുക

ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്നവര്‍ 10 കിലോഗ്രാമില്‍ കവിയാത്ത ഒരു ഹാന്‍ഡ്ബാഗ് മാത്രമേ കൈയില്‍ കരുതാന്‍ പാടുള്ളൂ എന്ന് ഹജ്ജ് കമ്മിറ്റി സെക്രട്ടറി അറിയിച്ചു. ഹാന്‍ഡ്ഭാഗില്‍ കത്തി, കത്രിക, നെയ്ല്‍കട്ടര്‍, ബ്ലേഡ് എന്നിവ ഒരുകാരണവശാലും സൂക്ഷിക്കാന്‍ പാടില്ല.

ലൈവ് ക്ലാസ്

ആന്ധ്രപ്രദേശ് ആന്ധ്രപ്രദേശ് മുസ്‍ലിം ഗ്രാമങ്ങളിലൂടെ എന്ന വിഷയത്തില്‍ ആന്ധ്രപ്രദേശ് ദാറുല്‍ ഹുദ ഇസ്‍ലാമിക് കോളേജില്‍ (പൊന്‍ഗനൂര്‍) നിന്നും ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് നമ്മോട് സംസാരിക്കുന്നു. ഇന്ന് രാത്രി 12 മണിക്ക് ക്വിസ് പരിപാടിക്ക് ശേഷം നടക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ക്ലാസ്റൂം അഡ്മിന്‍ അറിയിച്ചു. (Kerala-Islamic-Class-Room®©)

VPM അസീസ്‌ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്‌ ജേതാവിനെ ആദരിച്ചു

പയ്യന്നൂര്‍: സാമൂഹിക വിദ്യാഭ്യാസ മനഃശാസ്‌ത്ര രംഗത്ത്‌ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച്‌ മികച്ച മെന്റര്‍ക്കുള്ള 2010 വി.പി.എം.അബ്ദുള്‍ അസീസ്‌ മാസ്റ്റര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്‌ ജേതാവായ ഹിക്‌മ ഇമാം ഗ്രൂപ്പ്‌ ചീഫ്‌മെന്റര്‍ ബശീര്‍ എടാട്ടിനെ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ മംഗളപത്രം നല്‍കി ആദരിച്ചു.

ബദിയടുക്ക റെയ്‌ഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

ബദിയടുക്ക: സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബദിയടുക്ക റെയ്‌ഞ്ച്‌ ജനറല്‍ബോഡി യോഗം സമസ്‌ത മുഫത്തിശ്‌ അബ്‌ദുല്‍ ഹമീദ്‌ ദാരിമി അധ്യക്ഷതയില്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുറസാഖ്‌ ദാരിമി സ്വാഗതവും

ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍

സൗദി : ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ ദുല്‍ഹജ്ജ് രണ്ടാം വാരം മക്കയില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഇസ്‍ലാമിക് സെന്‍റര്‍ ഭാരവാഹികള്‍ പേര്, മുബൈല്‍ നന്പര്‍, തുടങ്ങിയവ

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രാസ്ഥാനിക കാന്പയിന്‍ ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി : സമസ്ത; സമൂഹം നവോത്ഥാനം എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആചരിക്കുന്ന ദ്വൈമാസ പ്രാസ്ഥാനിക കാന്പയിന്‍റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ല ഉപാധ്യക്ഷനും സൂഫി വര്യനുമായ ചെന്പലുങ്ങാട് ഉസ്താദ് സി.പി. മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍ നിര്‍വ്വഹിച്ചു.

ഹജ്ജിന്‍റെ പവിത്രത കാത്തുസൂക്ഷിക്കുക: ശൈഖുനാ മാണിയൂര്‍ ഉസ്താദ്‌


കണ്ണൂര്‍: ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ പരിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ എല്ലാ വിശ്വാസികളും മുന്നോട്ട്‌ വരണമെന്ന്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശൈഖുന മാണിയൂര്‍ അഹമ്മദ്‌ മൌലവി ആഹ്വാനം ചെയ്തു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രാസ്ഥാനിക കാന്പയിന്‍

SYS അംഗത്വ കാമ്പയിന്‍: ഒരുലക്ഷംപേരെ അംഗങ്ങളാക്കും

മലപ്പുറം: സുന്നി യുവജനസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന അംഗത്വ കാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ ഒരു ലക്ഷം പേരെ അംഗങ്ങളാക്കുമെന്ന് സുന്നി യുവജനസംഘം ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

മദ്രസ അധ്യാപകര്‍ക്ക് പരിശീലനം ഏര്‍പ്പെടുത്തും

കരുവാരകുണ്ട്: കരുവാരകുണ്ട്, തുവ്വൂര്‍ പഞ്ചായത്തുകളിലെ 31 മദ്രസകളിലെയും അധ്യാപകര്‍ക്ക് ഒന്നരമാസം നീണ്ടുനില്‍ക്കുന്ന പരിശീലനക്ലാസ് നല്‍കുമെന്ന് സമസ്ത കരുവാരകുണ്ട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ബോഡി വ്യക്തമാക്കി. സംസ്ഥാനത്ത് മദ്രസ ക്ലാസുകള്‍ നടക്കുന്നത് ഒക്ടോബര്‍ മുതല്‍ ജൂലായ് വരെയാണ്.

ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു

കാളികാവ്: സമസ്ത കാളികാവ് റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഇസ്‌ലാം മതവിദ്യാഭ്യാസബോര്‍ഡ് മുഫത്തിശ് ഉമര്‍മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. മുഫത്തിശ് മുഹമ്മദലി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഹൈദ്രോസ്മൗലവി, ബഹാഉദ്ദീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എന്‍.കെ. ബഹാഉദ്ദീന്‍ ഫൈസി (പ്രസി.), മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അബ്ദുല്ല ഫൈസി (വൈസ് പ്രസി.), ഹൈദ്രോസ് മൗലവി (ജന. സെക്ര.), ഇ.കെ. കുഞ്ഞറമു മുസ്‌ലിയാര്‍, ഹനീഫ ഫൈസി, അസൈനാര്‍മൗലവി (ജോ. സെക്ര), സി. സുലൈമാന്‍ ആമപ്പൊയില്‍ (ട്രഷ.).

SKSSF കണ്‍വെന്‍ഷന്‍: മുള്ളേരിയ മേഖലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മുള്ളേരിയ (കാസറഗോഡ്): എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ മുള്ളേരിയ മേഖലയിലെ മെമ്പര്‍ഷിപ്പ് അപേക്ഷ പൂര്‍ത്തിയായതായി ക്യാമ്പയിന്‍ സമിതി അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നവംബര്‍ 11ന് മുമ്പായി പുതിയ ശാഖ കമ്മിറ്റികള്‍ നിലവില്‍ വരും. മേഖലയിലെ ക്ലസ്റ്ററുകളായ കിന്നിങ്കാര്‍ നവംബര്‍ 14നും ആദൂര്‍ 16നും ദേലംപാടി 18നും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. ഭാരവാഹികളെ മേഖല നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ തെരഞ്ഞെടുക്കും. സംഘടന തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി മുഴുവന്‍ ശാഖാ പ്രതനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള വിശാലമായ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 30 ശനിയാഴ്ച 10 മണിക്ക് മുള്ളേരിയ മദ്രസയില്‍വെച്ച് നടത്താന്‍ കെ.കെ അഷ്‌റഫ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മേഖല യോഗം തീരുമാനിച്ചു.
യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സലൂദ് നിസാമി, സുഹൈര്‍ അസ്ഹരി പള്ളംകോട്, ഹാഷിം ദാരിമി ദേലംപാടി, ഷെഫീക്ക് ആദൂര്‍, ഇബ്രാഹിം അസ്ഹരി, മാഹിന്‍ ദാരിമി, ഹനീഫ ദേലംപാടി, അഷറഫ് കൊമ്പോട്, ഖാദര്‍ അസ്ഹരി, ഷാഫി മൗലവി, ഖാദര്‍ കാനക്കോട്, അഷറഫ് ഹനീഫി എന്നിവര്‍ സംസാരിച്ചു.

സമസ്ത ഖൈറു ഉമ്മയുടെ സംഘശക്തി: സലൂദ് നിസാമി

മുള്ളേരിയ (കാസറഗോഡ്‌): ഫിതറത്തിന്റെ ആത്മീയതയില്‍ കേരള മുസ്ലീംകളുടെ വഴി നടത്താന്‍ സാധിച്ച മത സംഘടനയായ സമസ്ത ഖൈറു ഉമ്മയുടെ സംഘശക്തിയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സലൂദ് നിസാമി അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് മുള്ളേരിയ മേഖല യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ അഷറഫ് ഫൈസി കിന്നിങ്കാര്‍ അധ്യക്ഷതവഹിച്ചു. സുഹൈര്‍ അസ്ഹരിപള്ളംകോട്, ഹാഷിം ദാരിമി ദേലംപാടി, ഷെഫീക്ക് ആദൂര്‍, ഇബ്രാഹിം അസ്ഹരി, മാഹിന്‍ ദാരിമി, ഹനീഫ ദേലംപാടി, അഷറഫ് കൊമ്പോട്, ഖാദര്‍ അസ്ഹരി, ഷാഫി മൗലവി, ഖാദര്‍ കാനക്കോട്, അഷറഫ് ഹനീഫി എന്നിവര്‍ സംസാരിച്ചു.

തീവ്രവാദ ശക്തികളെ ഒറ്റപ്പെടുത്തണം- ഹമീദലി ശിഹാബ്തങ്ങള്‍

    
On Republic Day (26 January)

At Every District Capital

കോട്ടയ്ക്കല്‍: സമൂഹത്തിലും സമുദായത്തിലും ഛിദ്രതയുടെ വിത്തുപാകുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കോട്ടയ്ക്കലില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു തങ്ങള്‍. രാഷ്ട്രീയത്തിന്റെ മേലങ്കിയണിഞ്ഞ് സമുദായ നേതൃനിരയിലേക്ക് നുഴഞ്ഞുകയറാന്‍ വെമ്പല്‍ കൊള്ളുന്നവരെ തിരിച്ചറിയണം. മൗദൂദിയന്‍ സിദ്ധാന്തത്തിന്റെ സ്ഥാപകനേതാക്കള്‍ നിഷിദ്ധമാണെന്ന് പ്രഖ്യാപിച്ച പലതുമിപ്പോള്‍ സുകൃതമാണെന്ന് തിരുത്തിപ്പറയാന്‍ നവമൗദൂദിസ്റ്റ് വാദികള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി യുവജനസംഘം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ  പി.പി മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. എസ്.കെ.എസ്.എസ്.എഫ് കോട്ടക്കല്‍ മേഖലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ്തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, റഹീം ചുഴലി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, യു. മരക്കാര്‍ഹാജി, ഇല്ലിക്കോട്ടില്‍ കുഞ്ഞലവിഹാജി, ആശിഖ് കുഴിപ്പുറം, റഫീഖ് അഹമ്മദ് തിരൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, അബ്ദുല്‍ഖാദര്‍ ഖാസിമി, സയ്യിദ് കെ.കെ.എസ്.ബി തങ്ങള്‍, യു.എ മജീദ് ഫൈസി ഇന്ത്യനൂര്‍, റവാസ് ആട്ടീരി, സി.എം ശാഫി, അലി കുളങ്ങര, സലീം കാക്കത്തടം പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ മനുഷ്യജാലികയുടെ 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.

രാഷ്ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍!!
'മനുഷ്യജാലിക' മലപ്പുറം ജില്ലാ സ്വാഗതസംഘം ഭാരവാഹികള്‍: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ (മുഖ്യരക്ഷാ.), എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ (ചെയ.). പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ്തങ്ങള്‍, സി.എച്ച് ത്വയ്യിബ് ഫൈസി, ഒ.കെ.എം കുട്ടി ഉമരി, അബ്ദുറഹീം ചുഴലി, മജീദ് ഫൈസി ഇന്ത്യനൂര്‍, കെ.കെ.എസ്.ബി തങ്ങള്‍, പരവക്കല്‍ ഉസ്മാന്‍കുട്ടി, ഹനീഫ പുതുപ്പറമ്പ്, നാസര്‍ എടരിക്കോട്, സിദ്ദീഖ് ഫൈസി വാളക്കുളം, കെ. ഇബ്രാഹിം മുസ്‌ലിയാര്‍, പി.പി മുഹമ്മദ്, പൂക്കാട്ടില്‍ മുഹമ്മദ് ശരീഫ് (വൈ. ചെയ). അലി കുളങ്ങര (ജന.കണ്‍), ആശിഖ് കുഴിപ്പുറം, ഷഹീര്‍ അന്‍വരി പുറങ്ങ്, റവാസ്ആട്ടീരി, ഹസൈന്‍ കുറുക, സി.എച്ച് ശരീഫ് ഹുദവി, സി.എം ശാഫി (ജോ. കണ്‍വീനര്‍). കെ.കെ നാസര്‍ (ട്രഷ). 

SKSSF യു.എ.ഇ. നാഷനല്‍ നേതൃക്യാന്പ്

എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലയില്‍ സൗജന്യ മരുന്ന്‌ വിതരണം ആരംഭിച്ചു

കാസറഗോഡ്: എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സഹചാരി റിലീഫ്‌ സെല്ലിന്റെ സഹകരണത്തോടെ റുബി മെഡിക്കല്‍ കേന്ദ്രീകരിച്ച്‌ എല്ലാദിവസവും പാവപ്പെട്ട രോഗികള്‍ക്ക്‌ ജില്ലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കമ്മിറ്റി നല്‍കുന്ന സൗജന്യ മരുന്ന്‌ വിതരണത്തിന്റെ ഉദ്‌ഘാടനം കാസര്‍കോട്‌ താലൂക്ക്‌ ആശുപത്രിയില്‍ ദര്‍ശന ടി.വി ചെയര്‍മാനും  എസ്‌.കെ.എസ്‌.എസ്‌.എഫ്‌. മുന്‍ സംസ്ഥാന അധ്യക്ഷനുമായ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന സെക്രട്ടറി ബഷീര്‍ ദാരിമി തളങ്കര, ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ സാലൂദ്‌ നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, എം.എ. ഖലീല്‍, എ.സി. ഖമറുദ്ദീന്‍, ഹാരിസ്‌ ദാരിമി ബെദിര, സയ്യിദ്‌ ഹാജി തങ്ങള്‍, ജലീല്‍ കടവത്ത്‌ സംബന്ധിച്ചു.

മണ്ണഞ്ചേരി പള്ളിയെയും മതപണ്ഡിതനെയും ആക്രമിച്ച കേസ്: ആര്‍.എസ്‌. എസ്‌ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: കഴിഞ്ഞ പത്തിനു മണ്ണഞ്ചേരി റോഡ്മുക്കിലെ സഈദ്‌ മസ്ജിദിന്‌ നേരെ ആക്രമണം നടത്തുകയും പള്ളിയിലെ ഇമാമും സമസ്ത മദ്രസ അധ്യാപകനുമായ പാലപ്പള്ളിക്കരയില്‍ മുഹമ്മദ്‌ നവാസ്‌ മൌലവിയെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരെ കൂടി പോലിസ്‌ അറസ്റ്റ്‌ ചെയ്തു. മണ്ണഞ്ചേരി തോട്ടങ്കര വീട്ടില്‍ ഹരികൃഷ്ണന്‍, അനുജന്‍ മണക്കൂര്‍ശാഖ മുഖ്യശിക്ഷക്‌ ജയകൃഷ്ണന്‍, കാവുങ്കല്‍ കൈതപ്പൊഴിവെളിയില്‍ വിനീത്‌, മണ്ണഞ്ചേരി നേതാജി കോളനിയില്‍ അനൂപ്‌, കാവുങ്കല്‍ തകടിവെളി സമിത്ത്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞദിവസം രാത്രി കാവുങ്കല്‍ അമ്പലത്തിനു സമീപം വച്ചാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്തത്‌. ഇതോടെ കേസിലെ 14 പ്രതികള്‍ അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ ചെട്ടിയാന്‍ പറമ്പില്‍ വീട്ടില്‍ കെ എസ്‌ സുമിത്‌ , ഇരുപതാം വാര്‍ഡില്‍ കാട്ടിത്തറ വീട്ടില്‍ ജയേഷ്‌, കോമളപുരം ഒറ്റപ്പറമ്പില്‍ അഭിലാഷ്‌ (അബ്ബന്‍), നോര്‍ത്ത്‌ ആര്യാട്‌ വിശാല്‍പറമ്പില്‍ പ്രവീണ്‍, മണ്ണഞ്ചേരി അമ്പനാകുളങ്ങര പുതുവല്‍ വീട്ടില്‍ സുമേഷ്‌ (ബിറ്റു), മുഹമ്മ കിഴക്കേ തകിടിയില്‍ മഹേഷ്‌, മണ്ണഞ്ചേരി വേലന്‍ചിറ സാംകുമാര്‍, മണ്ണഞ്ചേരി കാരവള്ളി വീട്ടില്‍ ഗ്രാംഷി കെ വിജയ്‌ (വിനീഷ്‌), മണ്ണഞ്ചേരി പുതുശ്ശേരിയില്‍ ശ്യാംജിത്ത്‌ എന്നിവരാണു നേരത്തെ അറസ്റ്റിലായത്‌. ഇവര്‍ റിമാണ്റ്റിലാണ്‌. ആക്രമിസംഘത്തില്‍പ്പെട്ട നിരവധി പേര്‍ കൂടി അറസ്റ്റിലാവാനുണ്ടന്നും ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ആലപ്പുഴ നോര്‍ത്ത്‌ പോലിസ്‌ പറഞ്ഞു.

വിവാഹപ്രായം ഉയര്‍ത്തരുത് -സമസ്ത

കോഴിക്കോട് : വിവാഹ പ്രായപരിധി ഉയര്‍ത്താനുള്ള വനിതാകമ്മീഷന്റെ ശുപാര്‍ശ അപക്വമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മിറ്റി വിലയിരുത്തി. വിവാഹം താമസിപ്പിക്കുന്നതിലൂടെ അധാര്‍മിക, അസാംസ്കാരീക പ്രവണതകള്‍ വര്‍ധിക്കുകയാണ് ചെയ്യുക. സ്ത്രീകളുടെ വിവാഹം വൈകിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്ന ശാസ്ത്രീയ തെളിവുകളും ഇസ്ലാമിക വിശ്വാസാചാരങ്ങളുടെ പ്രസക്തിയെയാണ് കാണിക്കുന്നത്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംരക്ഷണം ഉറപ്പുവരുത്തുന്ന മതമാണ് ഇസ്ലാം.
സമസ്ത ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ആനക്കര കോയക്കുട്ടി മുസ്‌ല്യാര്‍, പി.കെ.പി. അബ്ദുസലാം മുസ്‌ല്യാര്‍, കോട്ടുമല ടി.എം. ബാപ്പുമുസ്‌ല്യാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിച്ചു.

എസ്‌.എം.എഫ്‌ മേഖലാ പ്രവര്‍ത്തക സംഗമങ്ങള്‍ നടത്തും

മലപ്പുറം: സമസ്ത കേരള സുന്നി മഹല്ല്‌ ഫെഡറേഷന്‍ (SMF) ജില്ലാ കമ്മിറ്റി മഹല്ല്‌ ശാക്തീകരണത്തിന്‍റെ ഭാഗമായി ത്രൈമാസ കാംപയിന്‍ നടത്തുന്നു. നവംബറില്‍ ജില്ലയിലെ പതിനേഴ്‌ മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തക സംഗമങ്ങളില്‍ കാംപയിന്‍ പദ്ധതികള്‍ സമര്‍പ്പിക്കും. മേഖല, പഞ്ചായത്ത്‌, മഹല്ല്‌ തലങ്ങളിലായി നടത്തുന്ന കാംപയിന്‍ ഫെബ്രുവരിയില്‍ നടക്കുന്ന മഹല്ല്‌ പ്രതിനിധി സമ്മേളനത്തോടെ സമാപിക്കും. ജനുവരിയില്‍ മഹല്ല്‌ തലങ്ങളില്‍ നടക്കുന്ന ബഹുജന സംഗമത്തിന്‍റെ മുന്നോടിയായി താലൂക്ക്‌ തലങ്ങളില്‍ പണ്ഡിത സമ്മേളനങ്ങളും നടത്തും. സബ്കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ പി പി മുഹമ്മദ്‌ ഫൈസി അധ്യക്ഷതവഹിച്ചു. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ എം സൈതലവി ഹാജി, പി ഹൈദ്രോസ്‌ ഹാജി, യു. മുഹമ്മദ്‌ ശാഫി ഹാജി, കെ കെ എസ്‌ തങ്ങള്‍ വെട്ടിച്ചിറ, കെ എം കുട്ടി എടക്കുളം, ഹസന്‍ സഖാഫി, കെ ആര്‍ റഹ്മാന്‍ ഫൈസി, എ കെ ആലിപ്പറമ്പ്‌ സംസാരിച്ചു.

മനുഷ്യജാലിക: സമൂഹദ്രോഹികള്‍ ബാനറുകള്‍ നശിപ്പിച്ചു

ചിറ്റാരിപ്പറമ്പ് (കണ്ണൂര്‍): എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം ചിറ്റാരിപ്പറമ്പ് ടൗണിലും പരിസരത്തും സ്ഥാപിച്ച ഫ്‌ളക്‌സുകളും ബാനറകളും പോസ്റ്ററുകളും സമൂഹദ്രോഹികള്‍ നശിപ്പിച്ചു. സംഭവത്തില്‍ ശാഖ കമ്മിറ്റി പ്രതിഷേധിച്ചു. കെ.കെ.റജീല്‍ അധ്യക്ഷനായി.

ഹജ്ജ് പഠന ക്ലാസ് ആരംഭിച്ചു : കുവൈത്ത്


മേഖല ഉലമാ സമ്മേളനം അഞ്ചിടങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു.

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്‍വന്‍ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മേഖല ഉലമാ സമ്മേളനം അഞ്ചിടങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ല്യാര്‍, ആനക്കര കോയക്കുട്ടി മുസ്്‌ല്യാര്‍, പ്രൊ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍, കോട്ടുമല ടി എം ബാപ്പു മുസ്്‌ല്യാര്‍, പി കെ പി അബ്്ദുസ്സലാം മുസ്്‌ല്യാര്‍, പി പി ഇബ്്‌റാഹിം മുസ്്‌ലിയാര്‍ പാറന്നൂര്‍, എം ടി അബ്്ദുല്ല മുസ്്‌ല്യാര്‍, എം കെ എ കുഞ്ഞിമുഹമ്മദ് മുസ്്‌ല്യാര്‍, എ പി മുഹമ്മദ് മുസ്്‌ല്യാര്‍ കുമരംപുത്തൂര്‍, ജിഫ്രി മുത്തുകോയ തങ്ങള്‍, പി പി ഉമര്‍ മുസ്്‌ല്യാര്‍ കൊയ്യം, കെ ടി ഹംസ മുസ്്‌ല്യാര്‍ വയനാട്, കെ പി അബ്്ദുല്‍ ജബ്ബാര്‍ മുസ്്‌ല്യാര്‍ മംഗലാപുരം, എം പി കുഞ്ഞിമുഹമ്മദ് മുസ്്‌ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്്്‌ല്യാര്‍, പി പി മുഹമ്മദ് ഫൈസി, കെ പി സി തങ്ങള്‍ സംസാരിച്ചു.

ഹജ്ജ് ക്ലാസ് ഉദ്ഘാടനം ചെയ്തു

റിയാദ് : സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ത്വയ്ബ ഹജ്ജ് ഗ്രൂപ്പിന്‍റെ പ്രഥമ ഹജ്ജ് പഠന ക്ലാസ് ബഹു. ബഷീര്‍ ഫൈസി ചെരക്കാപറന്പ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതനും ത്വയ്ബ ഹജ്ജ് ഗ്രൂപ്പിന്‍റെ ചീഫ് അമീര്‍ കൂടിയായ ബഹു ളിയാഉദ്ദീന്‍ ഫൈസി ഹജ്ജ് ക്ലാസിന് നേതൃത്വം നല്‍കി.

ശാഫി ദാരിമി അദ്ധ്യക്ഷത വഹിച്ചു. കരീം ഫൈസി, ഹംസ വി, സുബൈര്‍ ഹുദവി, അബ്ബാസ് ഫൈസി, ശാഫി ഹാജി, മുജീബ് താനാളൂര്‍ എന്നിവര്‍ സംബന്ധിച്ചു. ഹജ്ജ് ഗ്രൂപ്പ് കണ്‍വീനര്‍ സൈതലവി ഫൈസി സ്വാഗതവും നൌഷാദ് അന്‍വരി നന്ദിയും പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോക്കൂര്‍ റെയ്ഞ്ച്

ചങ്ങരംകുളം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോക്കൂര്‍ റെയ്ഞ്ച് വാര്‍ഷിക ജനറല്‍ബോഡി യോഗം ചങ്ങരംകുളം മദ്രസയില്‍ നടന്നു. യോഗം ഹംസ ഫൈസി ഉദ്ഘാടനംചെയ്തു. മുഫത്തിശ് സൈദ് മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. കെ. മൂസ മുസ്‌ലിയാര്‍ വളയംകുളം, റഫീഖ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. റഫീഖ് മൗലവി സ്വാഗതവും അബൂബക്കര്‍ ഫൈസി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഹംസ ഫൈസി സി(പ്രസി.), ഹമീദ് ഫൈസി, അബ്ദുള്‍ഖാദര്‍ ഫൈസി(വൈസ് പ്രസി.), അബൂബക്കര്‍ ഫൈസി കോക്കൂര്‍(സെക്ര.), ഉമ്മര്‍ മൗലവി, അബൂബക്കര്‍ ഫൈസി(ജോ. സെക്ര.), എം.വി. അബു ഹാജി(ട്രഷ.).

മുണ്ടംപറന്പ് പാറമ്മല്‍ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. ഇസ്‍ലാമിക് സെന്‍റര്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

മുണ്ടംപറന്പ് : മുണ്ടംപറന്പ് പാറമ്മല്‍ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫിന്‍റെ ചിരകാല അഭിലാഷവും വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെയും പരിശ്രമങ്ങളുടെയും ഫലമായ എസ്.കെ.എസ്.എസ്.എഫ്. ഇസ്‍ലാമിക് സെന്‍റര്‍ , 52 വര്‍ഷം മഹല്ല് ഖാസിയായിരുന്ന മര്‍ഹൂം പി.വി. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാരുടെ സ്മരണീയ നാമത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് സമ്മേളന സപ്ലിമെന്‍റ് സ്വാദിഖലി തങ്ങള്‍ എം.സി. മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ. അലി അസ്കര്‍ ബാഖവി, ബാലാത്തില്‍ മൂസ ഹാഹിബ്, എം.സി. മുഹമ്മദ് ഹാജി, അബ്ദുല്‍ കലാം ഹാജി, പി.. മുഹമ്മദ് ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ലു ഖാസി പി.. ആലിക്കുട്ടി മുസ്‍ലിയാര്‍ അദ്ധ്യക്ഷം വഹിച്ചു. മുഹമ്മദുണ്ണി ഹാജി (എം.എല്‍.), സ്ഥലം മുദരിസ് അന്‍സാര്‍ അലി ഫൈസി, സ്വദര്‍ മുഅല്ലിം പി.സി. അബ്ദുല്ല മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ബഹാഉദ്ദീന്‍ നദ്‍വി മനുഷ്യത്വം മരിക്കുന്നു മാധ്യമം ജയിക്കുന്നു, കേരളമോ? എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി മുഹമ്മദ് റാഫി നന്ദി രേഖപ്പെടുത്തി

മദ്രസാ മുഅല്ലിംകളുടെ സേവനം മഹത്വമേറിയത് - ശൈഖുന ത്വാഖ അഹ്മദ്‌ മൌലവി അല്‍ അസ്ഹരി


കാസറഗോഡ്: അനുദിനം ക്ലേശപൂര്‍ണമായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ പോലും മത അധ്യാപന മേഖലയില്‍ ഉറച്ചു നിന്ന്‌ വിദ്യാഭ്യാസ നവോത്ഥാനത്തിന്‌ മുഅല്ലിംകള്‍ അര്‍പ്പിക്കുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും മതവിദ്യാഭ്യാസത്തിന്‌ സമൂഹത്തില്‍ നിന്നും കൂടുതല്‍ പ്രാധാന്യം നല്‍കി ഈ മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും മംഗലാപുരം-ചെമ്പരിക്ക സംയുക്ത മുസ്ലിം ജമാഅത്ത്‌ ഖാസി ശൈഖുന ത്വാഖ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി അഭിപ്രായപ്പെട്ടു. തളങ്കര ഖാസിലേന്‍ റൗളത്തുല്‍ ഉലൂം മദ്രസയില്‍ നടന്ന തളങ്കര റെയിഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രഥമ സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുയായിരുന്നു അദ്ദേഹം.
സമസ്ത മുഫത്തിശ് പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ ഹാജി തളങ്കര, സുലൈമാന്‍ ഹാജി ബാങ്കോട്‌, അബ്‌ദുല്‍ റഹ്‌മാന്‍ ബാങ്കോട്‌, മൊയ്‌തു ബാങ്കോട്‌, യൂനുസ്‌ തളങ്കര, എ.പി. മുഹമ്മദലി, എം.എ. ഇഖ്‌ബാല്‍ മൗലവി പ്രസംഗിച്ചു.

പുതിയ ഭാരവാഹികള്‍: എ.പി.അബ്‌ദുല്‍ റഹ്‌മാന്‍ മൗലവി എളമരം (പ്രസി.), എം.എ.അബ്‌ദുല്‍ ഖാദര്‍ മൗലവി, കെ. ഉസ്‌മാന്‍ മൗലവി (വൈ.പ്രസി.), അഷ്‌റഫ്‌ മൗലവി മര്‍ദ്ദള (ജന. സെക്ര.), എം.എ.ഇഖ്‌ബാല്‍ മൗലവി, ഉമറുല്‍ ഫാറൂഖ്‌ മൗലവി കൊല്ലമ്പാടി (ജോ.സെക്ര.), സി. മുഹമ്മദ്‌ ദാരിമി മമ്പാട്‌ (പരീക്ഷാ ബോര്‍ഡ്‌ ചെയര്‍), പി.എ. സഈദ്‌ മൗലവി (വൈ. ചെയര്‍.), അബ്‌ദുല്‍ റഹ്‌മാന്‍ ബാങ്കോട്‌ (ട്രഷ.), അഷ്‌റഫ്‌ മര്‍ദ്ദള സ്വാഗതവും ഫാറൂഖ്‌ മൗലവി നന്ദിയും പറഞ്ഞു.

'ബാബരി വിധി : വിശ്വാസമോ വസ്‌തുതയോ'- സെമിനാര്‍ ഇന്ന്


ഇന്ത്യന്‍  ജനാതിപത്യത്തെയും ജഡീഷ്യറിയേയും കാറ്റില്‍ പറത്തി വര്‍ഗ്ഗീയ വിഷസര്പങ്ങള്‍ 1992 ഡിസംബര്‍ 6 നു അയോധ്യയിലെ ചരിത്ര പ്രസിദ്ധമായ ബാബരി മസ്ജിദ്‌ തകര്‍ത്തെറിഞ്ഞ് രണ്ടു പതിറ്റാണ്ടിനോടടുത്തെങ്കിലും  ഇന്നും ഇന്ത്യന്‍ മുസ്‌ലിം ന്യൂനക്ഷങ്ങള്‍  നീതിയുടെ സംസ്ഥാപനത്തിനു വേണ്ടി വേഴാമ്പലിനെ പോലെ അലയുന്നു.
'ബാബരി മസ്ജിദ്‌ നിന്നിടത്ത് അമ്പലം പോളിച്ചല്ല പള്ളി പണിതത്‌,  1949 ഡിസംബര്‍ 22 നു രാമ പ്രതിമ അര്‍ദ്ധരാത്രി ആരോ പള്ളിയുടെ താഴി പൊളിച്ച് കൊണ്ട് വന്നു വെക്കുന്നത് വരേയ്ക്കും തര്‍ക്കമില്ലതിരുന്നു'‌ .......എന്നൊക്കെ അലഹബാദ്‌ ഹൈകോടതി ജഡ്ജ്മെന്റില്‍ വ്യക്തമായി പറഞ്ഞിട്ടും ബാബരി മസ്ജിദിന്റെ  മിഹ്രാബ്‌ ഉള്‍പ്പെടുന്ന സ്ഥലം ക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കണം എന്ന ഭൂമി പങ്കുവെക്കല്‍ ഫോര്‍മുല രൂപത്തിലുള്ള അലഹബാദ്‌ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍, അതില്‍ മുസ്ലിം സമൂഹം സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പെടുന്ന ചര്‍ച്ചാ സെമിനാറിനു സമസ്ത കേരള സുന്നി സ്റ്റുടെന്റ്സ് ഫെടെറഷന്‍ (എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന കമ്മിറ്റി വേദി ഒരുക്കുന്നു.

സമയം: ഇന്ന് (ശനി) ഉച്ചക്ക്‌  2 മണിക്ക്

സ്ഥലം: കോഴിക്കോട്‌ മാനാഞ്ചിറ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളില്‍

പങ്കെടുക്കുന്ന  പ്രമുഖ വ്യക്തിത്വങ്ങള്‍: സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി, ഡോ. എം.ജി.എസ്‌ നാരായണന്‍, ഡോ. കെ.എ.എം കുറുപ്പ്‌, എം.പി. വീരേന്ദ്രകുമാര്‍, ഡോ. വി. കുഞ്ഞാലി, അബ്‌ദുസ്സ്വമദ്‌ പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി 

ഏവര്‍ക്കും  സ്വാഗതം!

പരിപാടിയുടെ തല്‍സമയ പ്രക്ഷേപണം ഓണ്‍ലൈന്‍ ആയി ലഭ്യമാവാന്‍ 'കേരള-ഇസ്ലാമിക്‌-ക്ലാസ്സ്‌-റൂമില്‍' പ്രവേശിക്കുക. യു.എ.ഇ സമയം 12.30, സൗദി: 11.30

പാരന്പര്യത്തേയും പണ്ഡിതന്മാരേയും അനുസരിക്കുന്ന സമൂഹം വളര്‍ന്ന് വരണം : ദുബൈ SKSSF മലപ്പുറം ജില്ലാ പ്രവര്‍ത്തക സംഗമം

ദുബായ് : പാരന്പര്യത്തെയും പണ്ഡിതന്മാരെയും അനുസരിക്കുന്ന സമൂഹം വളര്‍ന്ന് വരണമെന്ന് അച്ചൂര്‍ ഫൈസി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‍ലിം സമൂഹം തീവ്രവാദത്തിലേക്കും നിരീശ്വര വാദത്തിലേക്കും പോകുന്നത് അവര്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന് മാതൃകാപരമായ നേതൃത്വം ഇല്ലാത്തതാണ്. ഇത്തരം പ്രസ്ഥാനങ്ങള്‍ ഇസ്‍ലാം പ്രചരിപ്പിക്കുന്നതിന് പകരം ഇസ്‍ലാം കൊണ്ട് അവരുടെ പ്രസ്ഥാനങ്ങള്‍ വളര്‍ത്താനാണ് ശ്രമിച്ചത്. മഹാനായ ശംസുല്‍ ഉലമയെ റൂമില്‍ പൂട്ടിയിട്ടവരെല്ലാം ഇന്ന് സമസ്തയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നവരാണ്. എസ്.കെ.എസ്.എസ്.എഫ്.ന്‍റെ പ്രഥമ ഖജാഞ്ചിയായിരുന്ന അച്ചൂര്‍ ഉസ്താദ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെയും സംഗമത്തില്‍ സ്മരിച്ചു. സംഗമത്തില്‍ ജലീല്‍ ഹുദവി, ഹക്കീം ഫൈസി, അലവിക്കുട്ടി ഹുദവി മുണ്ടംപറന്പ് എന്നിവര്‍ പ്രസംഗിച്ചു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രാസ്ഥാനിക കാന്പയിന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത് സിറ്റി : 'സമസ്ത; സമൂഹം നവോത്ഥാനം' എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ നടത്തുന്ന ദ്വൈമാസ പ്രാസ്ഥാനിക കാന്പയിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കാന്പയിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ 15 വെള്ളിയാഴ്ച (ഇന്ന്) വൈകുന്നേരം 7 മണിക്ക് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ചെന്പുലങ്ങാട് ഉസ്താദ് സി.പി. മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍ നിര്‍വ്വഹിക്കും. പി. ശംസുദ്ദീന്‍ ഫൈസി പ്രമേയ പ്രഭാഷണം നടത്തും. കാന്പയിന്‍റെ ഭാഗമായി സി.ഡി., ലഘുലേഖ വിതരണം, പുസ്തക പ്രകാശനം പ്രസിദ്ധീകരണ പ്രചരണം, ബ്രാഞ്ചുതല പ്രമേയ വിശദീകര സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. എട്ടര പതിറ്റാണ്ട് കാലത്തെ സമസ്തയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന സമ്മേളനത്തില്‍ നാട്ടിലേയും കുവൈത്തിലേയും പ്രമുഖര്‍ പങ്കെടുക്കും.

ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണം

തിരൂരങ്ങാടി: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പടിക്കല്‍ ടൗണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റഹ്മത്തുള്ള ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണം വെള്ളിയാഴ്ച നടക്കും. രാവിലെ 6.30ന് പടിക്കല്‍ മന്‍ശഉല്‍ ഉലൂം മദ്രസയിലാണ് പരിപാടി.

മദ്‌റസകളുടെ ഉയര്‍ന്ന വൈദ്യുതിച്ചാര്‍ജ്‌: കോഴിക്കോട്‌ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്‌: ആരാധനാലയങ്ങള്‍ക്കും മദ്റസാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ താരിഫ്‌ നിരക്കില്‍ വൈദ്യുതിച്ചാര്‍ജ്‌ ഉയര്‍ത്തിയ സര്‍ക്കാരിന്‍റെ നടപടിക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പിന്‍വലിക്കുന്നില്ലെങ്കില്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും അണിനിരത്തി പ്രതിഷേധമറിയിക്കും. ജില്ലാ പ്രസിഡന്‍റ് കെ കെ ഇബ്രാഹീം മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു.
ഹജ്ജിന്‌ പുറപ്പെടുന്ന ജില്ലാ ജനറല്‍ സെക്രട്ടറി കെ സി അഹമദ്കുട്ടി മൌലവിക്ക്‌ യോഗം യാത്രയയപ്പ്‌ നല്‍കി. ജില്ലാ ആക്ടിങ്ങ്‌ സെക്രട്ടറിയായി പി ഹസൈനാര്‍ ഫൈസിയെ നിയമിച്ചു. കെ കെ നാസര്‍ ദാരിമി കാരന്തൂറ്‍, ടി കെ അബ്ദുല്‍ഖാദിര്‍ ബാഖവി താമരശേരി, സലാം ഫൈസി മുക്കം, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കോഴിക്കോട്‌, ഒ എം അഹ്മദ്‌ കുട്ടി മൌലവി ചെറുവാടി, ഫൈസല്‍ ഫൈസി മടവൂറ്‍, കെ എ റഷീദ്‌ ഫൈസി വെള്ളായിക്കോട്‌, എം മുഈനുദ്ധീന്‍ മുസ്ല്യാര്‍ മേപ്പയ്യൂറ്‍, കെ കുഞ്ഞായിന്‍ മുസ്ല്യാര്‍ നടുവണ്ണൂറ്‍, പി അബ്ദുര്‍റഹ്മാന്‍ ഫൈസി കുറ്റിയാടി എന്നിവര്‍  സംസാരിച്ചു.

ദുബായ് മലപ്പുറം ജില്ല എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സംഗമം നാളെ (15-10-2010)

ദുബായ് : ദുബായ് മലപ്പുറം ജില്ല എസ്.കെ.എസ്.എസ്.എഫിന്‍റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക സംഗമം ഒക്ടോബര്‍ 15 വെള്ളിയാഴ്ച (നാളെ) ജുമുഅ നിസ്കാരാനന്തരം 2 മണിക്ക് ദുബായ് സുന്നി സെന്‍ററില്‍ വെച്ച് നടക്കുന്നു. പരിപാടിയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. രണ്ടു സെഷനുകളിലായി നടക്കുന്ന സംഗമത്തില്‍ കെ.എം. കുട്ടി ഫൈസി അച്ചൂര്‍, അലവിക്കുട്ടി ഹുദവി, സയ്യിദ് ശുഹൈബ് തങ്ങള്‍, അബ്ദുല്‍ ജലീല്‍ ദാരിമി, സിദ്ധീഖ് നദ്‍വി ചേറൂര്‍ സംസാരിക്കുന്നതാണ്. ശംസുദ്ധീന്‍ നെല്ലറ മുഖ്യാതിഥിയായിരിക്കും. ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം റെയ്ഞ്ച്

മലപ്പുറം: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം റെയ്ഞ്ച് ഭാരവാഹികള്‍: എം.കെ.അബ്ദുല്‍ഖാദിര്‍ ബാഖവി (പ്രസി), വി.ഉമ്മര്‍ മുസ്‌ലിയാര്‍, പി.പി.ഹംസ മുസ്‌ലിയാര്‍ (വൈസ് പ്രസി), കെ.മുഹമ്മദലി മുസ്‌ലിയാര്‍ ആനക്കയം (ജന.സെക്ര), കെ.സി.അബൂബക്കര്‍ മുസ്‌ലിയാര്‍, അസീസ് ദാരിമി (ജോ.സെക്ര), അന്‍വര്‍ ഹുസൈന്‍ മുസ്‌ലിയാര്‍ (ഖജാ), സി.എച്ച്.അബ്ദുസുല്ലമി ആനക്കയം (ചെയ), വി.പി.ഉസ്മാന്‍ ഫൈസി (വൈസ് ചെയ),

ഹജ്ജ് ക്ലാസ് ഇന്ന്

റിയാദ് : സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ത്വയ്ബ ഹജ്ജ് ഗ്രൂപ്പിന്‍റെ പ്രഥമ ഹജ്ജ് പഠന ക്ലാസ് ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ വെച്ച് ഇന്ന് രാത്രി 8.30ന് നടക്കുമെന്നും ക്ലാസില്‍ ഏവര്‍ക്കും പങ്കെടുക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു. പഠനക്ലാസ് ബഹു അശ്റഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും ത്വയ്ബ ഹജ്ജ് ഗ്രൂപ്പിന്‍റെ ചീഫ് അമീര്‍ കൂടിയായ ബഹു ളിയാഉദ്ദീന്‍ ഫൈസി ഹജ്ജ് ക്ലാസിന് നേതൃത്വം നല്‍കും. ഹജ്ജ് ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ ഫൈസി അധ്യക്ഷത വഹിക്കും. സൈതലവി ഫൈസി, കരീം ഫൈസി, സുബൈര്‍ ഹുദവി, അബ്ബാസ് ഫൈസി, ശാഫി ദാരിമി എന്നിവര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557830860, 0502268964 എന്നീ നന്പറുകളില്‍ ബന്ധപ്പെടാം

കായംകുളത്ത് ഹജ്ജ്‌ പഠനക്ലാസ് ഇന്ന്


കായംകുളം: എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. കായംകുളം മേഖലകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ബുധനാഴ്ച) ഹജ്ജ്പഠനക്ലാസും അബ്ദുള്‍കരീം മുസലിയാര്‍ അനുസ്മരണവും നടക്കും.
റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഒ.എം. ഷെരീഫ് ദാരിമി ഉദ്ഘാടനം ചെയ്യും. എ. അലിയാരുകുഞ്ഞ് അധ്യക്ഷതവഹിക്കും. കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മെമ്പര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസ്സിന് നേതൃത്വം നല്കും.

മദ്രസകളിലെ വൈദ്യുതി ചാര്‍ജ്‌വര്‍ധനയ്ക്കെതിരെ പ്രക്ഷോഭം നടത്തും

മലപ്പുറം: മദ്രസകളുടെ വൈദ്യുതി ചാര്‍ജ്‌ നിരക്ക്‌ വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതിചാര്‍ജ്‌ താരിഫിലേക്കു മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്‌തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. നിയമസഭയില്‍ കെ. മുഹമ്മദുണ്ണി ഹാജി എംഎല്‍എയ്ക്ക്‌ മന്ത്രി നല്‍കിയ ഉറപ്പിന്‍റെ ലംഘനമാണ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കുകവഴി ചെയ്‌തിരിക്കുന്നത്‌. പ്രക്ഷോഭത്തിന്‍റെ ഭാഗമായി വൈദ്യുതി മന്ത്രിക്ക്‌ നിവേദനം നല്‍കാനും തുടര്‍ നടപടി ഇല്ലാത്തപക്ഷം പൊതുജനങ്ങളെയും മദ്രസാ അധ്യാപകരെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച്‌ പ്രക്ഷോഭ പരിപാടികള്‍ നടത്താനും മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പി. ഹസന്‍ മുസല്യാര്‍, എം.പി. ഹംസ മൌലവി, ടി. ഹുസൈന്‍ കുട്ടി മൌലവി, അബ്ദുറഹിമാന്‍ ദാരിമി, അഷ്‌റഫ്‌ ഫൈസി, എ. ഷൌക്കത്തലി അസ്‌ലമി, അമാനുല്ല ദാരിമി, മുഹമ്മദലി മുസല്യാര്‍, എം. കുട്ടി, സൈതാലി മുസല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

38 മദ്രസകള്‍ക്ക് കൂടി സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചു.

സമസ്താലം (ചേളാരി‍): സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 38 മദ്രസകള്‍ക്ക് കൂടി ടി അംഗീകാരം നല്‍കി. ഇതോടെ ബോര്‍ഡിന്റെ അംഗീകൃത മദ്രസകളുടെ എണ്ണം 8967 ആയി ഉയര്‍ന്നു.
മലപ്പുറം ജില്ലയിലെ കളത്തിങ്ങല്‍പ്പടി തഅ്‌ലീമുസ്വിബ്‌യാന്‍ മദ്രസ, പറങ്കിമൂച്ചിക്കല്‍ ടൌണ്‍ നസ്‌റുല്‍ ഇസ്‌ലാം മദ്രസ, പടാരക്കുന്ന്‌ ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്രസ, പന്തല്ലൂറ്‍ മെറിഡിയന്‍ പബ്ളിക്‌ സ്കൂള്‍ മദ്രസ, അയിരൂറ്‍ നോര്‍ത്ത്‌ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ, പഞ്ചാട്ടിരി കാട്ടയില്‍ മദ്രസത്തുല്‍ ബനാത്ത്‌ എന്നിവയ്ക്കും കാസര്‍കോട്‌, കണ്ണൂറ്‍, വയനാട്‌, കോഴിക്കോട്‌, പാലക്കാട്‌, തൃശൂറ്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെയും കര്‍ണാടക, തമിഴ്നാട്‌ സംസ്ഥാനങ്ങളിലെയും സൌദി അറേബ്യയിലെയും വിവിധ മദ്രസകള്‍ക്കാണ്‌ അംഗീകാരം നല്‍കിയത്‌. 
പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വാഹകസമിതി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.പി. അബ്ദുല്‍ സലാം മുസ്‌ലിയാര്‍, പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍‍.എ.എം. അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എന്‍.എ.കെ. ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി കെ. മമ്മദ് ഫൈസി, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

ജിദ്ദ എസ്.വൈ.എസ്. ; അബ്ദുല്ല ഫൈസി പ്രസിഡന്‍റ്, അബൂബക്കര്‍ ദാരിമി താമരശ്ശേരി വീണ്ടും ജനറല്‍ സെക്രട്ടറി




ജിദ്ദ : സുന്നി യുവജന സംഘം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ പ്രസിഡന്‍റായി അബ്ദുല്ല ഫൈസി കുളപ്പറന്പിനെയും ജനറല്‍ സെക്രട്ടറിയായി അബൂബക്കര്‍ ദാരിമി താമരശ്ശേരിയെയും തെരഞ്ഞെടുത്തു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂരാണ് ചെയര്‍മാന്‍. ശറഫിയ്യ അല്‍നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗമാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്.


മറ്റു ഭാരവാഹികള്‍ : അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, മുസ്തഫ ഫൈസി ചോറൂര്‍, .കെ. ഖാദര്‍കുട്ടി ഹാജി മൂന്നിയൂര്‍, സി.കെ. റസാഖ് മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് കാരാത്തോട് (വൈ. പ്രസിഡന്‍റുമാര്‍), അബൂബക്കര്‍ ദാരിമി ആലംപാടി, മുസ്തഫ അന്‍വരി (ഓര്‍ഗ. സെക്രട്ടറിമാര്‍), അശ്റഫലി തറയിട്ടാല്‍, ശിഹാബ് കുഴിഞ്ഞോളം, ശൌക്കത്ത് പോരൂര്‍, സി.എച്ച്. നാസര്‍ (ജോ. സെക്രട്ടറിമാര്‍), ടി.കെ. മുഹമ്മദ്കുട്ടി ഹാജി (ട്രഷറര്‍), മഹല്ല് കോ-ഓര്‍ഡിനേഷന്‍ ടി.എച്ച്. ദാരിമി (ചെയര്‍മാന്‍), ഉബൈദുല്ല തങ്ങള്‍ (കണ്‍വീനര്‍), വെല്‍ഫയര്‍ വിഭാഗം : പി.ടി. മുസ്തഫ (ചെയര്‍മാന്‍), മുസ്തഫ ചെന്പന്‍ (കണ്‍വീനര്‍). മീഡിയ : ]അസീസ് കോട്ടോപ്പാടം (ചെയര്‍മാന്‍), മജീദ് പുകയൂര്‍ (കണ്‍വീനര്‍), റിലീഫ് : കുഞ്ഞമ്മു ഹാജി അമ്മിനിക്കാട് (ചെയര്‍മാന്‍), മമ്മദ് കാടപ്പടി (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.


ബാബരി മസ്‍ജിദ് ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമ പോരാട്ടത്തിന് ശേഷം തര്‍ക്കസ്ഥലം മൂന്നു വിഭാഗങ്ങള്‍ക്കായി വീതിച്ചുനല്‍കുകയെന്ന അലഹബാദ് ഹൈക്കോടതി വിധി ന്യൂനപക്ഷങ്ങളില്‍ ആശങ്ക ഉണര്‍ത്തുന്നതാണെന്നും പള്ളിപൊളിച്ച ചിദ്രശക്തികള്‍ക്കെതിരെ മൌനം പാലിക്കുന്ന കോടതി വിധി ന്യൂനപക്ഷങ്ങളില്‍ നിയമ വാഴ്ചയോടുള്ള വിശ്വാസം നഷ്ടപ്പെടുത്താനും അരക്ഷിതബോധം സൃഷ്ടിക്കാനുമാണ് ഉപകരിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ ഉദ്ഘാടനം ചെയ്തു. ടി.എച്ച്. ദാരിമി മുഖ്യപ്രഭാഷണം നടത്തി. .കെ. അലിഹസന്‍, അബ്ദുല്ല ഫൈസി കുളപ്പറന്പ്, മജീദ് പുകയൂര്‍, അബൂബക്കര്‍ ദാരിമി ആലംപാടി, ടി.എച്ച്. അബൂബക്കര്‍, സി.കെ. റസാഖ് മാസ്റ്റര്‍, മുസ്തഫ ചെന്പന്‍, ശൌക്കത്ത് പോരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും അശറഫലി തറയിട്ടാല്‍ നന്ദിയും പഞ്ഞു.

- മജീദ് പുകയൂര്‍ -

ഉലമാക്കളുടെ സാന്പത്തിക പ്രശ്നങ്ങള്‍ക്ക് സമൂഹം സഹകരിക്കണം : വൈ. അബ്ദുല്ല കുഞ്ഞി

കര്‍ണ്ണാടക : ഉന്നതമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അത്യദ്ധ്വാനം ചെയ്യുന്ന മസ്ജിദ്, മദ്റസകളില്‍ സേവനമനുഷ്ടിക്കുന്ന ഉസ്താദുമാര്‍ക്ക് വളരെ നല്ലതായ വേതനം നല്‍കി അവരോട് സമൂഹം സഹകരിക്കണമെന്ന് വൈ. അബ്ദുല്ല കുഞ്ഞി അഭിപ്രായപ്പെട്ടു.

കര്‍ണ്ണാടകയിലെ സമസ്തയുടെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രമുഖ മാസികയായ അല്‍അഹ്‍സന്‍ മാസികയുടെ മൂന്നാം പതിപ്പ് പ്രകാശനത്തോടനുബന്ധിച്ച് മംഗലാപുരം ടൌണ്‍ ജുമാ മസ്ജിദില്‍ 42 വര്‍ഷത്തോളം സേവനമനുഷ്ടിച്ച് വരുന്ന ബഹു. സഈദ് മുസ്‍ലിയാരെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജുമാ മസ്ജിദ് ട്രഷറര്‍ എസ്.എം. റശീദ് ഹാജി അധ്യക്ഷത വഹിച്ചു. മുംതാസ് അലി കൃഷ്ണപുരം അല്‍അഹ്‍സന്‍  മാസികയുടെ മൂന്നാം പതിപ്പിന്‍റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഖത്ത്വീബ് അബ്ദുല്‍ വാഹിദ് ഫൈസി പ്രാര്‍ത്ഥന നടത്തി. കെ. ആര്‍. ഹുസൈന്‍ ദാരിമി, ബാവ ഹാജി മംഗലാപുരം, എസ്. അബ്ബാസ് ഹാജി, റഫീഖ് മാസ്റ്റര്‍ ആത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വീകരണം നല്‍കി

കുവൈത്ത് സിറ്റി : കുവൈത്തിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ല ഉപാദ്ധ്യക്ഷനും കൊടുമുണ്ട ജലാലിയ്യ ഇസ്‍ലാമിക് സെന്‍റര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ചെന്പുലങ്ങാട് ഉസ്താദ് സി.പി. മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍ക്ക് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. സിദ്ധീഖ് ഫൈസി, മുഹമ്മദലി പുതുപ്പറന്പ്, അലിക്കുട്ടി ഹാജി, ലത്തീഫ് എടയൂര്‍, ഹംസ ഹാജി, നാസര്‍ അസ്‍ലമി, മുഹമ്മദ് ബാവ, ഹക്കീം, റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

യാത്രയയപ്പ്‌ സമ്മേളനം

ചെമ്പ്ര: മഹല്ല്‌ കമ്മിറ്റി സംഘടിപ്പിച്ച ഹാജിമാര്‍ക്കുള്ള യാത്രയയപ്പ്‌ സമ്മേളനം സിദ്ദീഖ്‌ ഫൈസി വെന്നിയൂറ്‍ ഉദ്ഘാടനം ചെയ്‌തു.അഷ്‌റഫ്‌ ഫൈസി ചെമ്പ്ര ആധ്യക്ഷ്യം വഹിച്ചു. എസ്കെഎസ്‌എസ്‌എഫ്‌ സംസ്ഥാന ഉപാധ്യക്ഷന്‍ സലാഹുദ്ദീന്‍ ഫൈസി വെന്നിയൂറ്‍, ഹാജി വി. മരയ്ക്കാര്‍ മുസല്യാര്‍, റഷീദ്‌ അന്‍വരി തവനൂറ്‍, നാസറുദ്ദീന്‍ ബദരി, ജമലുല്‍ളൈലി തങ്ങള്‍, മുസ്‌തഫ ഫൈസി, സി.കെ. മുഹമ്മദ്‌ ഹാജി, സി.കെ. മൊയ്‌തീന്‍ മുസല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

മദ്‌റസ അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: ആലപ്പുഴ സഈദ്‌ പള്ളി ഇമാമും സമസ്ത മദ്‌റസാ അധ്യാപകനുമായ മുഹമ്മദ്‌ നവാസ്‌ മൌലവിയെ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ആക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് അബ്ദുര്‍റഹ്മാന്‍ ബാഖവി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കബീര്‍ ദാരിമി, വഴിമുക്ക്‌ ബദറുദ്ദീന്‍ മുസ്ലിയാര്‍, ജഅഫര്‍ സ്വാദിഖ്‌ മൌലവി, ചൂട്ടയില്‍ ബദറുദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്‍ ലത്തീഫ്‌ ബാഖവി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ മുഫത്തിശുമാരായ ചുള്ളിമാനൂറ്‍ അഹമ്മദ്‌ റഷാദി, കായംകുളം അബ്ദുല്‍ ലത്തീഫ്‌ മൌലവി സംസാരിച്ചു.

ആരാധനാലയ ആക്രമണം സംസ്കാരശൂന്യം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ല

കോട്ടയം: ആരാധനാലയങ്ങളുടെ പവിത്രത കളങ്കപ്പെടുത്തി വിശ്വാസികളില്‍ ഭയം സൃഷ്ടിക്കുന്ന രീതിയില്‍ ആലപ്പുഴ റോഡ്‌ മുക്ക്‌ ജംങ്ങ്ഷനില്‍ മസ്ജിദ്‌ സഈദിന്‌ നേരെയും സമൂഹത്തില്‍ ആത്മീയത നിലനിര്‍ത്തുന്നതിനും വേദം പഠിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്ന ഗുരുക്കന്‍മാരായ പള്ളി ഇമാമിന്‌ നേരെയും ആര്‍.എസ്‌.എസ്‌ നടത്തിയ ആക്രമണം സംസ്കാര ശൂന്യവും വിവിധ മതസ്ഥരുടെ ഇടയില്‍ സ്പര്‍ദയുണ്ടാക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണെന്ന്‌ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. കേരളത്തിലെ മതസൌഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും നിലനിര്‍ത്തുന്നതിന്‌ കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ലാ ഭാരവാഹികളായ ഒ എം എസ്‌ ദാരിമി, അഹ്മദ്‌ റാവുത്തര്‍, ഇബ്‌റാഹിം മുസ്ല്യാര്‍, കെ എസ്‌ കെ മൊയ്തീന്‍ മുസ്്ല്യാര്‍, കൊച്ചുണ്ണി ഹാജി, സി എച്ച്‌ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍,, അനസ്‌ മഅ്ദനി, സുലൈമാന്‍ ദാരിമി എന്നിവര്‍ ആവശ്യപ്പെട്ടു.

ദില്‍ഷാദിനും ദിലുവിനും സാന്ത്വനമേകാന്‍ ഹൈദരലി ശിഹാബ് തങ്ങളെത്തി

കരാവാരകുണ്ട്: വിധിയുടെ ക്രൂരവിനോദത്തിന്റെ ഇരകളായ കുരുന്നുകള്‍ക്ക് ആശ്വാസവും പ്രാര്‍ഥനയുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദാറുന്നജാത്തിലെത്തി. കാളികാവില്‍ എസ്.ഐയെ വെടിവെച്ചുകൊന്ന് ഭാര്യയോടൊപ്പം ജീവനൊടുക്കിയ ചോക്കാടിലെ ആറങ്ങോടന്‍ മുജീബിന്റെ മക്കളായ ദില്‍ഷാദിനും ദിലു എന്ന മുഹ്‌സിനയ്ക്കുമാണ് പ്രാര്‍ത്ഥനയും ആശ്വാസവുമായി തങ്ങളെത്തിയത്.
മാതാപിതാക്കളുടെ മരണാനന്തരം ഇവരെ കഴിഞ്ഞ ദിവസമാണ് സമസ്ത സ്ഥാപനമായ കരുവാരകുണ്ടിലെ ദാറുന്നജാത്ത് ഇസ്ലാമിക്‌ സെന്റര്‍ യതീംഖാന ദത്തെടുത്തത്‌ . കുട്ടികളെ കാണാനെത്തിയ പാണക്കാട് തങ്ങള്‍ കുട്ടികളെ സാന്ത്വനിപ്പിച്ചു. അവരെ അരികിലിരുത്തി പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.
ദാറുന്നജാത്തിന്റെ പ്രസിഡന്റ് കൂടിയായ തങ്ങളോടൊപ്പം പുത്തനഴി മൊയ്തീന്‍ ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കാട്, പി.കുഞ്ഞാണി മുസ്‌ലിയാര്‍, എന്‍.കെ.അബ്ദുറഹ്മാന്‍, ആലുങ്ങല്‍ അബ്ദുട്ടി, എം.എച്ച്.ഹംസ, വി.ഖാലിദ് തുടങ്ങിയ ഭാരവാഹികളും ഉണ്ടായിരുന്നു.

'ഖുര്‍ആന്‍ കാലികപ്രസക്തം'

മുക്കം: ലോകത്തിന് വെളിച്ചവും മനുഷ്യവിജയത്തിന് മാര്‍ഗദര്‍ശനവുമായ ഖുര്‍ആന്‍ നിത്യനൂതനവും കാലികപ്രസക്തവുമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഓമശ്ശേരി പുതിയോത്ത് പി.സി. കുഞ്ഞാലന്‍കുട്ടി മുസ്‌ല്യാര്‍ സ്മാരക ഖുര്‍ആന്‍ കോളേജ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.കെ. അബ്ദുലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.സി. ഉബൈദ് ഫൈസി, കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍, എം.പി. ഉണ്ണിമോയിഹാജി, എ.യു. മുഹമ്മദ് ഫൈസി, ആര്‍.കെ. അബ്ദുള്ളഹാജി, പി.സി. മുഹമ്മദ് മുസ്‌ല്യാര്‍ കരീറ്റിപ്പറമ്പ്, എന്‍. അബ്ദുള്ള മുസ്‌ല്യാര്‍, യു.പി.സി. അബൂബക്കര്‍കുട്ടി ഫൈസി, കെ. മുഹമ്മദ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു. കെ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ സ്വാഗതവും പി.കെ. അബ്ദുള്ള നന്ദിയും പറഞ്ഞു.

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളന വെബ്സൈറ്റ് 10-10-2010 ന് തുറന്നു

തിരൂരങ്ങാടി : കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയില്‍ അംഗത്വം ലഭിച്ച ദക്ഷിണേന്ത്യയിലെ ഏക മത ഭൗതിക കലാലയമായ ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയുടെ സില്‍വര്‍ ജൂബിലി സമ്മേളന വെബ്സൈറ്റായ www.silverjubilee.dhiu.info തുറന്നുസമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രൊ. ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ 10-10-10 10:10:10 ന് ഉദ്ഘാടനം ചെയ്തായിരുന്നു തുടക്കം. ആഗോള ഇസ്‍ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് പകരുകയും പുതിയ നയ രേഖകള്‍ മുന്നോട്ട് വെക്കുകയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി പറഞ്ഞു.


ചടങ്ങില്‍ യു.ശാഫി ഹാജി, ഹസന്‍ കുട്ടി ബാഖവി, മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഖാദിര്‍ ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.പി. ശംസുദ്ദീന്‍ ഹാജി, വി. ജഅ്ഫര്‍ ഹുദവി, ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി എന്നിവര്‍ സംബന്ധിച്ചു. ഫ്രീലാന്‍റ് വെബ് ഡിസൈനറായ എം. അഫ്സല്‍ രൂപകല്‍പ്പന ചെയ്യുന്ന സമ്മേളന വെബ്സൈറ്റ് ഏതാനും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തന യോഗ്യമാകും