മദ്രസകള്‍ തുറന്നു

സഹനത്തിന്റെയും സാഹോദര്യത്തിന്റെയും മതമായ പരിശുദ്ധ ഇസ്ലാമിന്‍റെ മഹിതമായ ആശയ പഠന കേന്ദ്രങ്ങളായ മദ്രസകളിലേക്ക് കുരുന്നു ലക്ഷങ്ങള്‍ അത്യാഹ്ലാദത്തോടെ വീണ്ടും പടികള്‍ കയറി ഇറങ്ങി.. ഒരുമാസത്തിലേറെ നീണ്ടുനിന്ന റമസാന്‍ അവധി കഴിഞ്ഞ്‌ ഇന്നലെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മദ്രസ്സാ പ്രസ്ഥാനാമായ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴിലുള്ള ആയിരക്കണക്കിന്‌ മദ്രസകള്‍ തുറന്നത്. കേരളം, കര്‍ണാടകം, തമിഴ്നാട്‌, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ലക്ഷദ്വീപ്‌, ആന്‍ഡമാന്‍, യുഎഇ, ബഹ്‌റൈന്‍, സൌദി അറേബ്യ, കുവൈത്ത്‌, ഒമാന്‍, ഖത്തര്‍, മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലെ 8929 മദ്രസകളിലാണ്‌ ഇന്നലെ തുടങ്ങിയത്‌. ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ ഇത്തവണ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുമെന്നു പ്രതീക്ഷിക്കുന്നതായി ബോര്‍ഡിന്റെ മുഖ്യ കാര്യാലയമായ തെഞ്ഞിപ്പലത്തെ സമസ്താലയത്തില്‍ നിന്നും അറിയിക്കുന്നു.