രാജ്യത്തിന്റെ ഭാവി യുവജനങ്ങളില്‍ -റഹ്മാന്‍ ഫൈസി


അരീക്കോട്: ഏതൊരു രാജ്യത്തിന്റെയും ഭാവി യുവജനങ്ങളുടെ കൈകളിലാണെന്നും അവര്‍ സാംസ്‌കാരികമായും വൈജ്ഞാനികമായും ശരിയായ പാതയിലാണെങ്കില്‍ മാത്രമേ രാജ്യത്തിന്റെ ഭാവി ശോഭനമാവൂവെന്നും സുന്നി യുവജനസംഘം(SYS) സംസ്ഥാന സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി പറഞ്ഞു. കാവനൂര്‍ മജ്മ സി.എം. ഉറൂസിനോടനുബന്ധിച്ച് രണ്ടാംദിവസം നടന്ന യുവജനസദസ്സില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസം നല്‍കി രാജ്യത്തിന്റെ ഭാവിക്കുതകുന്ന ഒരു യുവനിരയെ വാര്‍ത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കാവനൂര്‍ മജ്മ ഏര്‍പ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'ചന്ദ്രിക' അസോസിയേറ്റ് എഡിറ്റര്‍ സി.പി. സൈതലവി ഉദ്ഘാടനംചെയ്തു.

മഞ്ചേരി മണ്ഡലം എസ്.വൈ.എസ് സെക്രട്ടറി മജീദ് ദാരിമി വളരാട്, ജില്ലാ എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് ആശിഖ് കുഴിപ്പുറം, മണ്ഡലം എസ്.വൈ.എസ് ട്രഷറര്‍ കെ.സി.എ. ഖാദര്‍ പള്ളിമുക്ക്, മേഖലാ സുന്നി മഹല്ല് ഫെഡറേഷന്‍ സെക്രട്ടറി പി.ടി. ഉമ്മര്‍ പത്തനാപുരം, കെ.എം.സി.സി മഹായില്‍ കമ്മിറ്റി സെക്രട്ടറി പി.വി. ഉസ്മാന്‍, മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറി കെ.ടി. അഷ്‌റഫ്, എസ്.വൈ.എസ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് മൗലവി, യൂത്ത്‌ലീഗ് അരീക്കോട് പഞ്ചായത്ത് സെക്രട്ടറി ഉമ്മര്‍ വെള്ളേരി, യൂത്ത്‌ലീഗ് കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇണ്ണിത്തങ്ങള്‍, എസ്.ടി.യു മലപ്പുറം ജില്ലാ സെക്രട്ടറി വി.എ. നാസര്‍, യൂത്ത്‌ലീഗ് കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.പി. ഹംസ, എസ്.കെ.എസ്.എസ്.എഫ് മോങ്ങം മേഖലാ സെക്രട്ടറി നൂറുദ്ദീന്‍ യമാനി, എടവണ്ണ പഞ്ചായത്ത് എസ്.വൈ.എസ് സെക്രട്ടറി ശറഫുദ്ദീന്‍ ആലുങ്ങല്‍, എസ്.കെ.എസ്.എസ്.എഫ് അരീക്കോട് മേഖലാ സെക്രട്ടറി കെ.പി. ഇബ്രാഹിം ഫൈസി, ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് ടി.വി. അബ്ദുറഹ്മാന്‍, മാനുട്ടി ഹാജി, ടി.ടി. ചെറിയാപ്പു ഹാജി വാക്കാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കെ.എസ്. മൗലവി, ശിഹാബ് അഷ്‌റഫി നെല്ലായ എന്നിവര്‍ ചേര്‍ന്ന് 'അടര്‍ക്കളത്തിലെ ഇതിഹാസം' എന്ന ചരിത്ര കഥാപ്രസംഗം അവതരിപ്പിച്ചു.