പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്; കെ.എസ്.ആര്‍.ടി.സി സ്റ്റോപ്പ് അനുവദിച്ചു

പൂക്കോട്ടൂര്‍ : ശനിയാഴ്ച ആരംഭിക്കുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പില്‍ പങ്കെടുക്കുന്ന ഹാജിമാരുടെ സൗകര്യാര്‍ത്ഥം 24, 25 തിയ്യതികളില്‍ പൂക്കോട്ടൂര്‍, അറവങ്കര എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയുടെ എക്‌സ്​പ്രസ്സ് ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതായി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

ഹജ്ജ് ക്യാമ്പ് 24 ന് രാവിലെ ഒമ്പതിന് കേന്ദ്ര റെയില്വേ സഹമന്ത്രി . അഹമ്മദ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്ക്യാമ്പിന് നേതൃത്വം നല്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് 10,000-ത്തോളം ഹാജിമാര്ക്യാമ്പില്പങ്കെടുക്കും. ഹജ്ജിന്റെ സമ്പൂര് വിവരണവും പ്രധാന കര്മങ്ങളുടെ പ്രായോഗിക പരിശീലനവും ക്യാമ്പില്നല്കും. പങ്കെടുക്കുന്ന ഹാജിമാര്ക്ക് സൗജന്യ താമസവും ഭക്ഷണസൗകര്യവും ഒരുക്കിയിട്ടുണ്ട്. അടിയന്തര ചികിത്സാ സഹായവും ലഭ്യമാണ്. ക്യാമ്പിനായി പൂക്കോട്ടൂരില്എത്തുന്നവരെ ക്യാമ്പിലെത്തിക്കുന്നതിന് വാഹന സൗകര്യമൊരുക്കും. 10,000 പേര്ക്കിരിക്കാവുന്ന പന്തലിന്റെ നിര്മാണം പൂര്ത്തിയായി വരുന്നു. ഇതുവരെയായി 6000-ത്തോളം ഹാജിമാര്ക്യാമ്പില്രജിസ്റ്റര്ചെയ്തതായി ഭാരവാഹികള്അറിയിച്ചു. പങ്കെടുക്കുന്നവര്‍ 0483 2771819, 2771859 എന്നീ നമ്പറുകളില്ബന്ധപ്പെടണം. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍., .എം. കുഞ്ഞാന്ഹാജി, കെ.പി. ഉണ്ണീതുഹാജി എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്നടത്തുന്നത്.