അബ്ദുള്ള ദാരിമിക്ക് നേരെ സി.പി.എം വധശ്രമം: അപലപനീയമെന്ന് നേതാക്കള്‍

കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറിയും .യുവപണ്ഡിതനുമായ അബ്‌‌ദുല്ല ദാരിമിയെ വധിക്കാന്‍ ശ്രമിച്ച സി.പി.എം അക്രമ സംഘത്തിന്റെ നീക്കം അപലപനീയമാണൈന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌്‌ലിയാരും ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌്‌ലിയാരും സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.

സമാധാനപരമായ രീതിയില്‍ ഇസ്‌്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മതസംഘടനാ പ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള ഇത്തരം അക്രമണങ്ങളില്‍ നിന്ന്‌ തങ്ങളുടെ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കണം. രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ അതിന്റെ മറവില്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലാത്ത മതസംഘടനാ പ്രവര്‍ത്തകരെ അക്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്‌. അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ സംഘട്ടനങ്ങളുടെ മറവില്‍ മുസ്‌്‌ലിം മത സംഘടനാ നേതാക്കളെ വകവരുത്താനുള്ള ഹീനശ്രമമാണ്‌ തളിപ്പറമ്പില്‍ നടന്നതെന്നും മതപണ്ഡിതന്മാര്‍ക്കും മതനേതാക്‌ാകള്‍ക്കുമെതിരെ നടത്തുന്ന അക്രമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്നും സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി അബ്‌്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

മുസ്‌്‌ലിം ക്രൈസ്തവ വര്‍ഗീയത വളരുന്നുവെന്ന്‌ പറഞ്ഞ്‌ സി.പി.എം നേതാക്കളുടെ വി?ാഗീയ പ്രസ്‌താവനകളും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജോ. സെക്രട്ടറി അബ്‌്‌ദുല്ല ദാരിമി കൊട്ടിലയെ കാര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി വകവരുത്താന്‍ ശ്രമിച്ച സി.പി.എം അക്രമികളുടെ ചെയ്‌തികളും കൂട്ടിവായിക്കേണ്ടതാണ്‌.
കേരളത്തില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന്‌ അക്രമികളെ പിന്തിരിപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നുവെന്നും ഫൈസി പറഞ്ഞു.

- റിയാസ് ടി. അലി