ക്ലാസ് ഉദ്ഘാടനം ചെയ്തു



പാപ്പിനിശ്ശേരിവെസ്റ്റ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മത ഭൗതിക വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് & ആര്‍ട്ട്സ് കോളേജ് പുതിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്ലാസ് ഉദ്ഘാടനം പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ നിര്‍വ്വഹിച്ചു. അബൂറാസി യൂസുഫ് ബാഖവി അധ്യക്ഷത വഹിച്ചു. അബൂസുഫിയാന്‍ ബാഖവി പ്രാര്‍ത്ഥന നടത്തി. സാബിത്ത് ബാഖവി, ഫത്താഹ് ദാരിമി, മുസ്‍തഫ മാസ്റ്റര്‍‍ ‍, ഭാര്‍ഗവന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. പി.കെ. ഇബ്റാഹീം മൗലവി സ്വാഗതവും അബ്ദുല്‍ വാഹിദ് അസ്അദി നന്ദിയും പറഞ്ഞു.