സമസ്ത ഇസ്‍ലാമിക കലാമേള ശ്രദ്ധേയമായി



ബഹ്റൈന്‍ : വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗസിദ്ധികള്‍ ധര്‍മ്മപാതയിലൂടെ വളര്‍ത്തിക്കൊണ്ടു വരാന്‍ സമൂഹം പ്രചോദനം നല്‍കേണ്ടത് കാലത്തിന്‍റെ അനിവാര്യതയാണെന്നും വഴിവിട്ട ജീവിതത്തില്‍ നിന്ന് കരകയറാന്‍ മത വിജ്ഞാന സന്പാദനം കാര്യക്ഷമമാക്കുക മാത്രമാണ് മാര്‍ഗ്ഗമെന്നും സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‍റൈന്‍ പ്രസിഡന്‍റ് സി.കെ.പി. അലി മുസ്‍ലിയാര്‍ വാണിമേല്‍ അഭിപ്രായപ്പെട്ടു. സമസ്ത കേരള റൈഞ്ച് ജംഇയ്യത്തുല്‍ ബഹ്റൈന്‍ റൈഞ്ചും ബഹ്‍റൈന്‍ എസ്.കെ.എസ്.എസ്.എഫും സംയുക്തമായി കര്‍ണ്ണാടക ക്ലബ്ബില്‍ സംഘടിപ്പിച്ച ഇസ്‍ലാമിക കലാ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഹുസൈന്‍ മൗലവി വെണ്ണക്കോട് അധ്യക്ഷത വഹിച്ചു. സമസ്ത പൊതുപരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനം സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അസ്ഹര്‍ തങ്ങള്‍, പി.കെ. ഹൈദര്‍ മൗലവി, എം.സി. മുഹമ്മദ് മൗലവി, ഹംസ അന്‍വരി മോളൂര്‍, ബശീര്‍ ദാരിമി, ശിഹാബ് അന്‍വരി, എസ്.എം. അബ്ദുല്‍ വാഹിദ്, ശഹീര്‍ കാട്ടാന്പള്ളി, കുന്നോട്ട് കുഞ്ഞബ്ദുല്ല ഹാജി, വി.കെ. കഞ്ഞിമുഹമ്മദ് ഹാജി, അബ്ദുറഹ്‍മാന്‍ ഹാജി പേരാന്പ്ര, മൊയ്തീന്‍ ഹാജി തെന്നല തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്റാഹീം മൗലവി കാസര്‍ഗോഡ് സ്വാഗതവും മൌസല്‍ മൂപ്പന്‍ തരൂര്‍ നന്ദിയും പറഞ്ഞു.