‘സ്ത്രീ’ അടുക്കളയില്‍ ഒതുങ്ങുകയോ?

പ്രവാചകരും അനുയായികളും ഒരുമിച്ചിരുന്ന് ഇസ്ലാമിക കാര്യങ്ങള് ചര്ച്ച ചെയ്യുന്ന സന്ദര്ഭം!അസ്മാഅ?!് ബീവി(റ) സദസ്സിലേക്ക് കടന്നുവന്നു പറയുന്നു. “അല്ലാഹുവിന്റെ ദൂതരേ! ഞാന് മുസ്ലിം സ്ത്രീകളുടെ പ്രതിനിധിയായി താങ്കളിലേക്ക് അയക്കപ്പെട്ടവളാണ്ഞങ്ങള്ക്ക് ചില സംശയങ്ങള് ദൂരീകരിക്കേണ്ടതുണ്ട്. അവിടുന്ന് പുരുഷന്മാരിലേക്കും സ്ത്രീകളിലേക്കും നിയോഗിക്കപ്പെട്ടവരാണല്ലോ? ഞങ്ങള് സ്ത്രീകള് അല്ലാഹുവിലും അവന്റെ തിരുദൂതരിലും വിശ്വസിച്ചവരാണ്. പക്ഷെ ഞങ്ങള് വീടിന്റെ അകത്തളങ്ങളില് തന്നെ കഴിഞ്ഞുകൂടുന്നവരാണ്. പുരുഷന്മാരുടെ ആവശ്യങ്ങള് പൂര്ത്തീകരിച്ചു കൊടുക്കലാണ് ഞങ്ങളുടെ ജോലി. ഗര്ഭം ധരിച്ച് പ്രസവിച്ച് കുഞ്ഞുങ്ങളെ സംരക്ഷിച്ചു വളര്ത്തുന്നു. എന്നാല് അല്ലാഹുവിങ്കല് ഞങ്ങളേക്കാള് ഏറെ പ്രതിഫലാര്ഹര് പുരുഷന്മാരാണ്. കാരണം കൂടുതല് പ്രതിഫലം ലഭിക്കുന്ന പല കാര്യങ്ങളും അവര്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ജുമുഅ, ജമാഅത്ത്, ജനാസയെ അനുഗമിക്കല് തുടങ്ങി ഞങ്ങള്ക്കില്ലാത്ത പല നല്ല കാര്യങ്ങളും അവര് ചെയ്യുന്നു. അതിലെല്ലാമുപരി ദീന് നിലനിര്ത്താന് വേണ്ടിയുള്ള ധര്മ്മ സമരവും അവര്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ആ ധര്മ്മ സമരത്തില് രക്തസാക്ഷിയായാല് സ്വര്ഗം ലഭിക്കുമല്ലോ? അവര് ഇത്യാദി കാര്യങ്ങളെല്ലാം പ്രവര്ത്തിക്കുമ്പോള് ഞങ്ങള് വീടുകളില് അടങ്ങിയൊതുങ്ങിയിരുന്നുകൊണ്ട് അവരുടെ സമ്പത്തും സന്താനങ്ങളും സംരക്ഷിക്കുകയാണ്. അവര്ക്ക് വസ്ത്രം ശുചിയാക്കിക്കൊടുക്കുക, ഭക്ഷണം പാകം ചെയ്തു കൊടുക്കുക തുടങ്ങി ജോലികളാണ് ഞങ്ങള്ക്കുള്ളത്. ഇതു കാരണം പുരുഷന്മാര്ക്ക് ലഭിക്കുന്നതുപോലെയുള്ള പ്രതിഫലം ഞങ്ങള്ക്ക് ലഭിക്കില്ലെന്ന് വരുമോ?”തദവസരം സ്വഹാബികളുടെ നേരെ തിരിഞ്ഞ് പ്രവാചകര്(സ) ചോദിച്ചു.“ദീനിയായ കാര്യങ്ങളില് ഇവരെപ്പോലെ ചോദിച്ചറിയുന്ന മറ്റാരെയെങ്കിലും നിങ്ങള്ക്കറിയാമോ?”അവര് പറഞ്ഞു: “ഇല്ല, സ്ത്രീകള് ഈ വിധം ചോദിക്കുമെന്ന് ഞങ്ങള് കരുതുക പോലും ചെയ്തിട്ടില്ല.”അനന്തരം പ്രവാചകര്(സ) പറഞ്ഞു: “നിന്നെ പറഞ്ഞയച്ച സ്ത്രീകളോടു പറയുക: സ്ത്രീകള് അവരുടെ ഭര്ത്താക്കന്മാരൊന്നിച്ച് ജീവിക്കലും, അവരുടെ ആജ്ഞാനുസരണം പ്രവര്ത്തിക്കലും, അവരുടെ സമ്പത്തും സന്താനങ്ങളും സംരക്ഷിക്കലും മേല് പറഞ്ഞപുരുഷന്മാര് പ്രവര്ത്തിക്കുന്നകാര്യങ്ങളോട് പ്രതിഫലത്തില് തുല്യമാണ്. നിങ്ങള് നിങ്ങളുടെ വീടുകളില് തന്നെ അടങ്ങിക്കഴിയുക” അസ്മാബീവി(റ) ഇതുകേട്ട് സന്തോഷഭരിതയായി തിരിച്ചുപോയി.“സ്ത്രീകള് തങ്ങളുടെ ഭര്ത്താക്കന്മാരെ തൃപ്തിപ്പെടുത്തലും അവരുടെ കല്പനകളനുസരിച്ച് പ്രവര്ത്തിക്കലും അതിമഹത്തായപുണ്യമേറിയപ്രതിഫലാര്ഹമായ കാര്യമാണെന്നല്ലേ മേല് നബി വചനത്തില് നിന്നും വ്യക്തമാവുന്നത്.എന്നാല് ഇന്നത്തെ സ്ത്രീകളോ? പുറത്തിറങ്ങി അപഥ സഞ്ചാരം നടത്താനുള്ള പഴുതുകളന്വേഷിക്കുന്നു. ഹദീസും ഖുര്ആനുമൊന്നും അവര്ക്ക് പ്രശ്നമല്ല.സ്വഹാബത്ത് ഒരിക്കല് നബി(സ)യോട് പറഞ്ഞു: “പ്രവാചകരേ, അനറബികള് അവരുടെ രാജാക്കന്മാര്ക്ക് സുജൂട് ചെയ്യുക പതിവാണ്. അതിനാല് തങ്ങള്ക്ക് ഞങ്ങളും സുജൂട് ചെയ്യട്ടെയോ?”ഇതുകേട്ട് പ്രവാചകര്(സ) വളരെ ക്ഷോഭത്തോടെ പറയുകയുണ്ടായി, “അല്ലാഹുവിനല്ലാതെ മറ്റാര്ക്കും സുജൂട് ചെയ്യാന് പാടില്ല. അവനല്ലാതെ സുജൂട് ചെയ്യാന് ഞാന് അനുവാദം കൊടുക്കുകയാണെങ്കില് സ്ത്രീകളോട് അവരുടെ ഭര്ത്താക്കന്മാര്ക്ക് സുജൂട് ചെയ്യാന് ഞാന് കല്പിക്കുമായിരുന്നു.” അവിടുന്ന് തുടര്ന്നു പറഞ്ഞു: “ഭാര്യ അവളുടെ ഭര്ത്താവിന്റെ ബാധ്യതകള് വീട്ടുന്നതുവരെ അല്ലാഹുവിന്റെ ബാധ്യതകള് നിറവേറ്റിയവളാകില്ല.” (തിര്മുദി).“ഏതൊരു സ്ത്രീ അവളുടെ ഭര്ത്താവുമായി അനിഷ്ടത്തില് രാത്രി കഴിച്ചുകൂട്ടുന്നുവോ, പ്രഭാതം വരെ അവളെ മലക്കുകള് ശപിച്ചുകൊണ്ടിരിക്കുന്നതാണ്.” (ബുഖാരി, മുസ്ലിം).ഏറ്റവും ഉത്തമമായ സ്ത്രീ ഏതെന്ന ചോദ്യത്തിന് ‘ഭര്ത്താവിനെ സന്തോഷിപ്പിക്കുകയും വഴിപ്പെടുകയും ചെയ്യുന്ന സ്ത്രീ’ എന്നായിരുന്നു പ്രവാചകന്റെ മറുപടി. (നസാഈ).