ഖാദിയുടെ ദുരൂഹ മരണം: സൂചനാ ധര്ണണ മേയ് എട്ടിന്

കാസര്‍കോട്: ചെമ്പരിക്ക ഖാദി സി.എം. അബ്ദുല്ല മുസ്‌ലിയാരുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയതായി നിയമസഭയില്‍ പറഞ്ഞ് 40 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഏജന്‍സിക്ക് രേഖാമൂലം കൈമാറാനുള്ള പ്രാഥമിക നടപടികള്‍പോലും കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ച് ബഹുജന പ്രക്ഷോഭ സമരം നടത്താന്‍ ഖാദി സമര സംയുക്ത സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി മേയ് എട്ടിന് രാവിലെ 10ന് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് സൂചനാ ധര്‍ണ നടത്തും.കുട്ട്യാനം മുഹമ്മദ്കുഞ്ഞി, സി.എം. അബ്ദുല്ല ഹാജി, കെ.എ. അബ്ദുല്ല ഹാജി, ഇബ്രാഹിം ചെര്‍ക്കള, താജുദ്ദീന്‍ ചെമ്പിരിക്ക, മുസ്തഫ എതിര്‍ത്തോട്, ഇ. അബ്ദുല്ലക്കുഞ്ഞി, ഹമീദ് കുണിയ എന്നിവര്‍ സംസാരിച്ചു.