ആത്മീയതയുള്ള കലകള്‍ മനുഷ്യരെ സംസ്‌കാര സമ്പന്നരാക്കും

വെങ്ങപ്പള്ളി: ആത്മീയതയുടെ അംശമുള്ള കലകള്‍ക്ക് മാത്രമേ മനുഷ്യരെ സംസ്‌കാര സമ്പന്നരാക്കാന്‍ കഴിയുകയുള്ളൂവെന്ന് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ശംസുല്‍ ഉലമാ അക്കാദമിയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കലാസാഹിത്യ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. അക്കാദമി സെക്രട്ടറി സി.പി. ഹാരിസ് ബാഖവി പതാക ഉയര്‍ത്തി. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍, എസ്.കെ.എസ്,എസ്.എഫ്. ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ്കുട്ടി ഹസനി, പി. അബ്ദുള്ളക്കുട്ടി ദാരിമി, അബൂ ഇഹ്‌സാന്‍ ഫൈസി, കെ.എ. നാസിര്‍ മൗലവി, എ.കെ. സുലൈമാന്‍ മൗലവി, കെ. അലി, എസ്.കെ.ജെ.എം. ജില്ലാ പ്രസിഡന്റ് ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിച്ചു.