സമസ്തകേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ ഇസ്‌ലാമിക കലാമേള സമാപിച്ചു

മണ്ണാര്‍ക്കാട്: ദാറുന്നജാത്ത് കാമ്പസില്‍ മൂന്നുദിവസമായി നടന്ന സമസ്തകേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ മദ്രസ അധ്യാപക-വിദ്യാര്‍ഥികളുടെ 11-ാമത് സംസ്ഥാന ഇസ്‌ലാമിക കലാമേള സമാപിച്ചു. 183 പോയന്‍േറാടെ കാസര്‍കോട് ഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടാംസ്ഥാനം 170 പോയന്റ് നേടിയ മലപ്പുറം ഈസ്റ്റിനാണ്. 163 പോയന്റ് നേടി പാലക്കാട്ജില്ല മൂന്നാംസ്ഥാനം കരസ്ഥമാക്കി.സബ്ജൂനിയര്‍ വിഭാഗത്തില്‍ 42 പോയന്റ് നേടിയ കാസര്‍കോടിനാണ് ഒന്നാംസ്ഥാനം. 34 പോയന്റ് നേടി മലപ്പുറം ഈസ്റ്റ് രണ്ടാസ്ഥാനവും 27 പോയന്റ് നേടി മലപ്പുറം വെസ്റ്റ് മൂന്നാംസ്ഥാനവും നേടി. ജൂനിയര്‍വിഭാഗത്തില്‍ 46 പോയന്റുമായി പാലക്കാട്ജില്ല ഒന്നാംസ്ഥാനം നേടിയപ്പോള്‍ 44 പോയന്‍േറാടെ ദക്ഷിണകന്നടജില്ല രണ്ടാംസ്ഥാനവും 43 പോയന്‍േറാടെ മലപ്പുറം ഈസ്റ്റ് മൂന്നാംസ്ഥാനവും നേടി. സീനിയര്‍വിഭാഗത്തില്‍ 55 പോയന്റുമായി മലപ്പുറം വെസ്റ്റ് ഒന്നാമതെത്തി. 54 പോയന്റ് നേടിയ മലപ്പുറം ഈസ്റ്റിനാണ് രണ്ടാംസ്ഥാനം. 51 പോയന്‍േറാടെ കാസര്‍കോട് മൂന്നാംസ്ഥാനം കരസ്ഥമാക്കി.സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ 62 പോയന്റുമായി കോഴിക്കോട്ജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കി. 56 പോയന്റുമായി പാലക്കാട് രണ്ടാംസ്ഥാനത്തും 49 പോയന്‍േറാടെ കാസര്‍കോട് മൂന്നാംസ്ഥാനത്തും എത്തി. മുഅല്ലിം വിഭാഗത്തില്‍ ഒന്നാംസ്ഥാനം 72 പോയന്റ്‌നേടി കാസര്‍കോട് കരസ്ഥമാക്കി. 51 പോയന്റ് നേടിയ മലപ്പുറം ഈസ്റ്റിനാണ് രണ്ടാംസ്ഥാനം.38 പോയന്‍േറാടെ ആലപ്പുഴജില്ല മൂന്നാംസ്ഥാനം നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ 16 പോയന്റ് നേടി കാസര്‍കോട് നൂറുല്‍ ഹുദാ മദ്രസയിലെ ജംഷാദ് വ്യക്തിഗത ചാമ്പ്യനായി. ജൂനിയര്‍വിഭാഗത്തില്‍ 16 പോയന്റ് നേടിയ പാലക്കാട് ജമാ അത്തുല്‍ ഇഖ്‌വാന്‍ മദ്രസയിലെ ടി.എ.മുഹമ്മദ്‌സ്വാലിഹാണ് വ്യക്തിഗത ചാമ്പ്യന്‍. സീനിയര്‍ വിഭാഗത്തില്‍ ദക്ഷിണ കന്നട ഹയാത്തുല്‍ ഇസ്‌ലാം മദ്രസയിലെ മുഹമ്മദ്ഹാശിം വ്യക്തിഗത ചാമ്പ്യനായി.സൂപ്പര്‍സീനിയര്‍ വിഭാഗത്തില്‍ 20 പോയന്റ് നേടി പാലക്കാട് അസാസുല്‍ ഇസ്‌ലാം മദ്രസയിലെ കെ.കെ.മുഹമ്മദ്ആരിഫ് വ്യക്തിഗത ചാമ്പ്യനായപ്പോള്‍ മു അല്ലിം വിഭാഗത്തില്‍ 20 പോയന്റ് നേടിയ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസയിലെ കെ.കെ.മുഹമ്മദ് റാശിദ് ആണ് വ്യക്തിഗത ചാമ്പ്യന്‍.സമാപനസമ്മേളനം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. സമസ്ത കേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം. സാദിഖ്മുസ്‌ലിയാര്‍ അധ്യക്ഷനായി. ലണ്ടനില്‍ നിന്നെത്തിയ ഫാറൂഖ് ശ അ്ബി അല്‍ മുല്ല മുഖ്യാതിഥിയായി. പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, കോട്ടമല ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, കാളാവ് സൈയ്തലവി മുസ്‌ലിയാര്‍, കുട്ടിഹസ്സന്‍ ദാരിമി, കെ.ടി.അബ്ദുള്ള മുസ്‌ലിയാര്‍, ഡോക്ടര്‍ എന്‍.എ.എം.അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.