സന്ദേശയാത്രക്ക്‌ കണ്ണൂരില്‍ രാജോചിത വരവേല്‍പ്‌


കോഴിക്കോട്‌: മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ നയിക്കുന്ന ഉത്തരമേഖലാ സന്ദേശയാത്രക്ക്‌ കണ്ണൂരില്‍ രാജോചിത വരവേല്‍പ്‌. പാനൂരില്‍ മുസ്‌ത്വഫ ദാരിമി അടിവാരത്തിന്റെ അധ്യക്ഷതയില്‍ കെ.വി. സൂപ്പി മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. മമ്മുട്ടി മാസ്റ്റര്‍, റശീദ്‌ ഫൈസി വെള്ളായിക്കോട്‌ പ്രസംഗിച്ചു. ജാഥാനായകന്‍ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ സ്വീകരണത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ പ്രസംഗിച്ചു. ഇസ്‌ലാം സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും മാനവിക ഐക്യത്തിന്റെയും പ്രതീകമാണെന്നും ഇസ്‌ലാമി
നെ ജിഹാദിന്റെ മതമായി വ്യാഖ്യാനിക്കപ്പെടുന്നത്‌ നീതീകരിക്കാനാവില്ലെന്നും തങ്ങള്‍ പറഞ്ഞു. ഇസ്‌ലാമിന്റെ അനുസ്യൂതമായ വളര്‍ച്ചയില്‍ അസൂയപൂണ്ട ശത്രുക്കളാണ്‌ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്‌. പ്രമാണങ്ങളെ വികലമാക്കി മുസ്‌ലിം യുവാക്കളെ വൈകാരികമായി ആവേശം കൊള്ളിക്കുന്ന ഒരു പറ്റം സാമൂഹ്യവിരുദ്ധരുടെ ദുഷ്‌ചെയ്‌തികള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാന്‍ കാരണമായിട്ടുണ്ട്‌. മതത്തിന്റെ പേരില്‍ സംഘടിച്ച ഇക്കൂട്ടര്‍ സമുദായത്തിന്റെ ശക്തമായ എതിര്‍പ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ രാഷ്ട്രീയ മുഖംമൂടിയണി
ഞ്ഞിരിക്കുകയാണ്‌ - തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കൂത്തുപറമ്പില്‍ നസീര്‍ മൗലവിയുടെ അധ്യക്ഷതയില്‍ അബ്ദുര്‍റസാഖ്‌ ബുസ്‌താനി ഉദ്‌ഘാടനം ചെയ്‌തു. ജുനൈദ്‌ സഅ്‌ദി, അലി ദാരിമി, അഹ്‌മദ്‌ ഹാജി, മുഹമ്മദ്‌ തരുവണ പ്രസംഗിച്ചു. മട്ടന്നൂരില്‍ കുഞ്ഞാലി ബാഖവി ആധ്യക്ഷ്യം വഹിച്ചു. മമ്മുട്ടി മാസ്റ്റര്‍, ആര്‍.വി.എ സലാം, റശീദ്‌ മുണ്ടേരി, മൊയ്‌തു ഹാജി പാലത്തായി, എസ്‌.കെ. ഹംസ ഹാജി പ്രസംഗിച്ചു. ഇരിക്കൂറില്‍ അബ്ദുസ്സലാം ആധ്യക്ഷ്യം വഹിച്ചു. അബ്ദുല്ല മദനി ഉദ്‌ഘാടനം ചെയ്‌തു. സാലിം ഫൈസി കൊളത്തൂര്‍, അബ്ദുല്ല ദാരിമി കൊട്ടില, ഇബ്‌റാഹീം ഫൈസി എടവച്ചാല്‍, മൊയ്‌തു മൗലവി മക്കിയാട്‌ പ്രസംഗിച്ചു. കമ്പില്‍ ആറ്റക്കോയ തങ്ങള്‍, മുണ്ടേരിയില്‍ റഈസ്‌ അസ്‌അദി, അഞ്ചരക്കണ്ടിയില്‍ അബ്ദുര്‍റഹ്‌മാന്‍ കല്ലായി ഉദ്‌ഘാടനം ചെയ്‌തു. 7 മണിക്ക്‌ വമ്പിച്ച പൊതുസമ്മേളനത്തോടെ തളിപ്പറമ്പില്‌ഡ സമാപിച്ചു.
വ്യാഴം 9 ന്‌ ചെറുവത്തൂര്‍, 10 ന്‌ നീലേശ്വരം. 11 ന്‌ കാഞ്ഞങ്ങാട്‌, 12 ന്‌ കാസര്‍ഗോഡ്‌, 1 ന്‌ കുമ്പള, 3 ന്‌ ഉപ്പള, 4 ന്‌ ഹൊസങ്കടി, 5 ന്‌ മംഗലാപുരത്ത്‌ പൊതുസമ്മേളനത്തോടെ സമാപിക്കും.

-റിയാസ് ടി. അലി