തിരുവചനങ്ങളില്

ഹദീസ് ഖുദ്സി: നോമ്പെനിക്കുള്ളതാണ്, ഞാനാണതിന് പ്രതിഫലം നല്കുന്നവന്.

ഇതര കര്മ്മങ്ങളില് നിന്നും നോമ്പിനെ വ്യതിരക്തമാക്കുന്ന ഒരു ഘടകമാണിവിടെ സൂചിപ്പിച്ചത്. അഥവാ സാധാരണ കര്മ്മങ്ങള് ബാഹ്യമായ ചലനങ്ങളിലൂടെയാണെങ്കില് നോമ്പ് ജനങ്ങള്ക്കജ്ഞാതമായ മാനസിക കരുത്തുകൊണ്ാണ്. തന്റെ ഇഛകള് റബ്ബിന്റെ ഇഛകള്ക്ക് വഴിമാറുമ്പോള് അതിന്റെ പ്രതിഫലവും മഹത്വവും ശതഗുണീഭവിക്കുന്നു.

'നോമ്പ് ഒരു പരിചയാകുന്നു.' (തുര്മുദി)

നോമ്പ് ദൃശ്യങ്ങളില്നിന്നും നരകത്തില് നിന്നും ഒരുപോല പരിചയാണ്.

'നോമ്പ് ക്ഷമയുടെ അര്ദ്ധാംശമാകുന്നു'(ഇബ്നുമാജ)

ക്ഷമ ഈമാനിന്റെ പകുതിയും

ഖുര്ആന്: നോമ്പ് നോല്ക്കല് നിങ്ങള്ക്കുത്തമമാണ്.

പ്രവാചകര് പറയുന്നു.'നിങ്ങള് നോമ്പനുഷ്ടിക്കുക. നിങ്ങല് ആരോഗ്യമുള്ളവരായിരിക്കും.'(അബൂഹുറൈറ)

നോമ്പ്: ശാസ്ത്രം പറയുന്നത്

ഐന്സ്റ്റീന്': മനുഷ്യനു പൂര്ണ ആരോഗ്യമുണ്ടാവണമെങ്കില് ഇടക്കിടെ വ്രതം അനുഷ്ടിക്കേണ്ടതു്.'

ഡോ. എമേഴ്സണ് : വ്രതം കാന്സറിനെയും ഹൃദ്രോഗത്തെയും ഒരു പരിധിവരെ ചെറുക്കുന്നു.'

ശാസ്ത്ര ചിന്തകനായ ബോസ്കര് മാന്:'മുസ്ലിംകളുടെ വ്രതാനുഷഠാനം ശരീരശുദ്ധീകരണത്തിനു വഴിതെളിയിക്കുന്നു.'

ഗാന്ധിജി':വ്രതം മനുഷ്യനെ ശാരീരികമായും മാനസികമായും ശുദ്ധീകരിക്കുന്നു.'

ഡോ. ജെറാള്ഡ് :'വ്യത്യസ്ത ഉപവാസരീതികള് വിവിധ മതങ്ങളുണ്ടെങ്കിലും ഏറ്റവും ശാസ്ത്രീയവും പ്രായോഗികവുമായ ഉപവാസം ഇസ്ലാമിന്റേതാണ്.'

ബെര്നാഡ് ഷാ : വ്രതത്തിന്റെ കാര്യത്തില് അനുകരിക്കാവുന്ന മാതൃക ഇസ്ലാമിന്റെതാകുന്നു.