ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഉറുദു കോഴ്സ് ആരംഭിക്കുന്നു

ജിദ്ദ : ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ ദിശാബോധത്തിന്‍റെ ദശാബ്ദം എന്ന ദശ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പത്ത് കോഴ്സുകളില്‍പെട്ട സ്പോക്കണ്‍ ഉറുദു കോഴ്സ് അടുത്ത മാസം ആദ്യയ വാരത്തോടെ ആരംഭിക്കും. സ്പോക്കണ്‍ രണ്ടു ഘട്ടങ്ങളിലായി സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സും മോഡേണ്‍ അറബിക്, ജേണലിസം കോഴ്സുകളുമാണ് ഇതിനകം പൂര്‍ത്തിയാക്കിയ മറ്റു കോഴ്സുകള്‍ . ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമായി ആശയ വിനിമയം നടത്താന്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്രദമായ ഭാഷ ഉറുദുവാണ് എന്നതാണ് ഇത്തരം ഒരു കോഴ്സ് ആരംഭിക്കാന്‍ ജിദ്ദ ഇസ്‍ലാമിക് സെന്‍ററിനെ പ്രേരിപ്പിച്ചത്. ഇസ്‍ലാമിക ദഅ്വത്ത് ലക്ഷ്യമാക്കി ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ നടത്തുന്ന ഈ കോഴ്സ് തീര്‍ത്തും സൗജന്യമാണ്.

ബഗ്ദാദിയ്യ ദാറുസ്സലാമില്‍ ചേര്‍ന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ മീഡിയ വിംഗ് യോഗത്തില്‍ ടി.എച്ച്. ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ , ലത്തീഫ് ചാപ്പനങ്ങാടി, റഫീഖ് കൂളത്ത്, അസീസ് കോട്ടോപ്പാടം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്‍വീനര്‍ മജീദ് പുകയൂര്‍ സ്വാഗതം പറഞ്ഞു. കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 6041721, 6430316, 0535415007 എന്നീ നന്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

- മജീദ് പുകയൂര്‍ -