ദുബൈ SKSSF മനുഷ്യജാലിക ശ്രദ്ധേയമായി



ദുബൈ : ഭാരതത്തിന്‍റെ 61-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബൈ SKSSF സംഘടിപ്പിച്ച മനുഷ്യജാലിക ശ്രദ്ധേയമായി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണ്ണശഭളമായ പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശസ്നേഹം വിളിച്ചറിയിക്കുന്ന മുദ്രാവാക്യം പതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നൂറുക്കണക്കിനാളുകള്‍ നടത്തിയ പ്രതിജ്ഞയും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ആവേശകരമായി. ഭാരതത്തിന്‍റെ ജനാധിപത്യവും മതേതരത്വവും അഖണ്ഡതയും സവര്‍ത്തിത്വവും സംരക്ഷിക്കാന്‍ ഏന്ത് ത്യാഗവും സഹിക്കാനും നാടിന്‍റെ സമാധാനം കര്‍ക്കുന്ന ക്ഷുദ്ര ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്താനും SKSSF പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്വലാഹുദ്ദീന്‍ ഫൈസി 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍'എന്ന പ്രമേയത്തെ ആസ്പദമാക്കി പ്രഖ്യാപിച്ചു. ഷക്കീര്‍ കോളയാട് മനുഷ്യജാലിക അവതരിപ്പിച്ചു. പി.വി. പൂക്കോയ തങ്ങള്‍, സിദ്ദീഖ് നദ്‍വി ചേരൂര്‍, ഇബ്റാഹീം എളേറ്റില്‍, എം.എസ്. അലവി ആശംസകള്‍ അര്‍പ്പിച്ചു. അബ്ദുല്‍ ഹഖീം ഫൈസി, ഹുസൈന്‍ ദാരിമി, അബ്ദുല്ല റഹ്‍മാനി, ഫൈസല്‍ നിയാസ് ഹുദവി, ത്വാഹില്‍ മുഗു, യൂസഫ് കാലടി, ശറഫുദ്ദീന്‍ ചപ്പാരപ്പടവ്, അനീസ് പോത്താംകണ്ടം, മന്‍സൂര്‍ മൂപ്പന്‍, എം.ബി.എ. ഖാദര്‍, നുഅ്മാന്‍ തിരൂര്‍, ഹമീദ് ഹാജി കുഞ്ഞിമംഗലം, മുഹമ്മദ് സഫ്‍വാന്‍, ഹൈദരലി ഹുദവി, സയ്യിദ് ശുഹുദ് ബാഫഖി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ കരീം നന്ദി പറഞ്ഞു.