SKSSF കൊടുവള്ളി മേഖലാ സമ്മേളനത്തിന് ഉജ്ജല തുടക്കം

മടവൂര്‍ : മജ്‍ലിസ് ഇന്‍തിസ്വാബിന്‍റെ ഭാഗമായുള്ള എസ്.കെ.എസ്.എസ്.എഫ്. കൊടുവള്ളി മേഖലാ സമ്മേളനത്തിന് മടവൂര്‍ സി.എം. നഗറില്‍ തുടക്കമായി. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ടി.പി.സി. മുഹമ്മദ് കോയ ഫൈസി പതാക ഉയര്‍ത്തി. ഫൈസല്‍ ഫൈസി മടവൂര്‍, അല്‍കോബാര്‍ ഹുസൈന്‍ ഹാജി, സൈനുല്‍ ആബിദ് മച്ചക്കുളം, എം. അബ്ദുറഹ്‍മാന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.

ആത്മീയം സെഷനില്‍ അബൂബക്കര്‍ ഫൈസി മലയമ്മ വിഷയം അവതരിപ്പിച്ചു. ആര്‍.കെ. ഫാറൂഖ്, അബ്ദുല്‍ മജീദ് ദാരിമി, യു.വി. മുഹമ്മദ് മൗലവി, എന്‍.എം. അഷ്റഫ് ബാഖവി പ്രസംഗിച്ചു. നവോത്ഥാനം സെഷനില്‍ എ.ടി. മുഹമ്മദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഇസ്‍മാഈല്‍ സഖാഫി തോട്ടുമുക്കം, സുബൈര്‍ ദാരിമി കരീറ്റിപ്പറന്പ് പ്രസംഗിച്ചു. നേരറിവ് സെക്ഷനില്‍ മുസ്‍തഫ മാസ്റ്റര്‍ മുണ്ടുപാറ വിഷയം അവതരിപ്പിച്ചു.

മുസ്തഫ ഭരണിപാറ, സൈനില്‍ ആബിദ് മടവൂര്‍മുക്ക് സംസാരിച്ചു. കര്‍മ്മരേഖ ജുനൈദ് കൈവേലിക്കടവ് അവതരിപ്പിച്ചു. അബ്ദുല്‍ ഹഖീം കോയ തങ്ങള്‍ കാരക്കാട് പ്രാര്‍ത്ഥന നടത്തി.
ഇന്ന് വൈകീട്ട് ആരാന്പ്രം ശിഹാബ് തങ്ങള്‍ നഗരിയില്‍ നടക്കുന്ന പൊതുസമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ , നാസര്‍ ഫൈസി കൂടത്തായി, ഓണന്പിള്ളി മുഹമ്മദ് ഫൈസി, യു.കെ. അബ്ദുല്‍ ലത്തീഫ് മൗലവി, കെ.കെ. ഇബ്റാഹീം കോയ മൗലവി സംസാരിക്കും.