ഖുര്ആന്റെ ക്രോഡീകരണം

അദ്ദേഹം ഖുര്ആന് പരിശോധിക്കാന് തുടങ്ങി. ഈത്ത മടലുകളിലും കല്ലിലും ഹൃദയങ്ങളിലും പരന്നു കിടക്കുന്ന ഖുര്ആന് അദ്ദേഹം ക്രോഡീകരിച്ചു. ഖുര്ആന് കൈവശം ഉള്ളവര് അദ്ദേഹത്തെ സമീപിക്കാന് ഉമര്(റ) ആജ്ഞാപിച്ചു. രണ്ട് സാക്ഷികളുള്ളത് മാത്രമാണ് അദ്ദേഹം സ്വീകരിച്ചത്. ഖുര്ആന് മനഃപാഠമാക്കിയതിന് ലിഖിതമായ തെളിവ് കൂടി ലഭിച്ചാലേ സ്വീകരിച്ചിരുന്നുള്ളൂ. അങ്ങനെ വളരെ സൂക്ഷ്മ പരിശേധനക്ക് ശേഷം ഖുര്ആന് മുഴുവന് ഒരു മുസ്വ്ഹഫില് ഒരുമിച്ചുകൂട്ടി.
സ്വിദ്ദീഖ്(റ)ന്റെ മുസ്വ്ഹഫിന്റെ പ്രത്യേകതകള്
1. മന്സൂഖ് അല്ല എന്നുറപ്പുള്ളത് മാത്രം ഉള്പ്പെടുത്തി
2. അതിനെ അന്നുണ്ടായിരുന്നവരെല്ലാം അംഗീകരിച്ചു.
3. സ്വഹീഹായി റിപ്പോര്ട്ട് ചെയ്യപ്പെട്ട ഏഴ് ഖിറാഅത്തുകളെയും ഉള്പ്പെടുത്തി
ഈ മുസ്ഹഫ് സിദ്ദീഖ്(റ)വും പിന്നീട് ഉമര്(റ)വും ശേഷം അദ്ദേഹത്തിന്റെ മകള് ഹഫ്സ്വ(റ)യും സൂക്ഷിച്ചു പോന്നു.
എന്ത് കൊണ്ട് നബി(സ്വ) ഖുര്ആന് ക്രോഡീകരിച്ചില്ല?
1. ഖുര്ആന് ഒന്നിച്ചല്ല ഇറങ്ങിയത്. ഘട്ടം ഘട്ടമായാണ്. അവതീര്ണ്ണം പൂര്ണമാകുന്നതിന് മുമ്പ് ക്രോഡീകരണം സാധ്യമല്ലല്ലോ..
2. ചില ആയത്തുകള് നസ്ഖ് ചെയ്യപ്പെട്ടിരുന്നു
3. ഖുര്ആന്റെ ഘടന അത് ഇറങ്ങിയ ക്രമത്തിലായിരുന്നില്ല.
4. ഖുര്ആന് മുഴുവന് ഇറങ്ങിയ ശേഷം നബി തങ്ങള്(സ്വ) വെറും ഒമ്പത് ദിവസം മാത്രമെ ജീവിച്ചിട്ടുള്ളൂ
5. ഖുര്ആന് നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവും അന്ന് ഉണ്ടായിരുന്നില്ല.
അറസ്മുല് ഉസ്മാനീ
ഉസ്മാന്(റ) അധികാരത്തില്. മുസ്ലിംകള് എല്ലായിടത്തും വ്യാപിച്ചു.
ഓരോ നാട്ടിലും ഖുര്ആന് പഠിപ്പിക്കാന് പ്രത്യേകം സ്വഹാബികളെ നിയോഗിച്ചിരുന്നു. ശാമുകാര് ഉബയ്യുബ്നു കഅ്ബ്(റ)വിന്റെയും കൂഫക്കാര് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിന്റെയും ബസ്വറക്കാര് അബൂ മൂസല് അശ്അരി(റ)ന്റെയും പാരായണ രീതി സ്വീകരിച്ചു. ഈ ശൈലികള് വ്യത്യസ്തമായിരുന്നു. എല്ലാവരും തങ്ങളുടെ രീതിയാണ് ഏറ്റവും നല്ലതെന്ന് അവകാശപ്പെടുകയും ചെയ്തു.
അങ്ങിനെയിരിക്കെ ഹുദൈഫത്തുല് യമാനീ(റ) അസര്ബൈജാന്, അര്മേനിയ എന്നിവിടങ്ങളില് യുദ്ധത്തിനു പോയി. ജനങ്ങളുടെ വ്യത്യസ്ത പാരായണം കണ്ട് അദ്ദേഹം മടങ്ങി വന്നപ്പോള് ഉസ്മാന്(റ)നോട് കാര്യങ്ങള് വിശദീകരിച്ചു. ഇങ്ങനെ പോയാല് ജൂത-ക്രൈസ്തവര് ഭിന്നിച്ചത് പോലെ മുസ്ലിംകളും ഭിന്നിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉടനെ ഹഫ്സ(റ)യുടെ അടുത്തേക്ക് അദ്ദേഹം ആളെ അയച്ച് സിദ്ദീഖ്(റ)വിന്റെ മുസ്ഹഫ് കൊടുത്തയക്കാന് പറഞ്ഞു. സൈദുബ്നു സാബിത്(റ), സഈദ് ബ്നുല് ആസ്വ്, അബ്ദുല്ലാഹിബ്നു സുബൈര്(റ), അബ്ദുല്ലാഹിബ്നു ഹാരിസ് ബ്നു ഹിശാം എന്നീ നാല് സ്വഹാബാക്കളോട് അത് പകര്ത്തിയെടുക്കാന് ആവശ്യപ്പെട്ടു. അവക്കിടയില് അഭിപ്രായ ഭിന്നത ഉണ്ടായാല് ഖുറൈശി ശൈലി സ്വീകരിക്കാന് അവര്ക്ക് ഉസ്മാന്(റ) നിര്ദ്ദേശം കൊടുത്തു. അങ്ങനെ വിവിധ പ്രദേശങ്ങളിലേക്ക് ഓരോ കോപ്പി വീതം കൊടുത്തയച്ചു, ബാക്കി എല്ലാ മുസ്ഹഫുകളും കത്തിക്കാന് ആജ്ഞാപിച്ചു.
പുള്ളിയും ഹര്ക്കത്തും (സ്വരചിഹ്നങ്ങള്)
ആദ്യ ദശയില് ഉസ്മാനിയ്യ മുസ്ഹഫില് പുള്ളികളോ ഹര്കത്തുകളോ ഉണ്ടായിരുന്നില്ല. കാരണം അവര്ക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നത് തന്നെ. ആദ്യമായി മുസ്ഹഫില് ഹര്കത്തിട്ടത് അബുല് അസ്വദില് ബസ്വരീ എന്ന താബിഅ് ആണ്.
പ്രത്യേക കാരണം
അദ്ദേഹമൊരിക്കല് ഒരാള് ഖുര്ആന് തെറ്റായി ഓതുന്നത് കേട്ടു. ...................................... എന്ന ആയത്തിലെ ലാമിന് ഉകാരത്തിനു പകരം ഇകാരം നല്കിയാണ് അയാല് ഓതിയത്. അര്ത്ഥം വല്ലാതെ മാറിപ്പോയി. ഇതിനെത്തുടര്ന്നാണ് അദ്ദേഹം ഹര്ക്കത്തുകളിട്ട് ഖുര്ആനെ സംരക്ഷിച്ചത്.
അദ്ദേഹം നല്കിയ ഹര്കത്തുകള് ഇന്നത്തേതു പോലെയായിരുന്നില്ല. മുകളിലെ ചുവന്ന പുള്ളി ഫത്ഹായും (അകാരം) ചുവട്ടിലെ പുള്ളി കസ്റായും (ഇകാരം) രണ്ടക്ഷരങ്ങള്ക്കിടയിലെ ചുകന്ന പുള്ളി ളമ്മായും (ഉകാരം) ഗണിച്ചു. മണിക്കേണ്ട സ്ഥാനത്ത് രണ്ട് പുള്ളികളിട്ടു.
ഇന്ന് കാണുന്ന പുള്ളികള് ആദ്യമായി ഉപയോഗിച്ചത് നസ്വറുല്ലൈനീ(റ) ആണ്. അബ്ദുല് മാലിക് ബ്നു മര്വാന്റെ ഭരണകാലത്ത് ഹജ്ജാജുബ്നു യൂസുഫിന്റെ ആജ്ഞ അനുസരിച്ചാണ് ഉണ്ടായത്.
ഖലീലുല് ഫറാഹീദി(റ) ഈ ചിഹ്നങ്ങള് പരിഷ്കരിച്ചു: ശദ്ദ്, മദ്ദ്, ഹംസ്, വിരാമ ചിഹ്നം ചേര്ത്തു വായിക്കേണ്ട ചിഹ്നം തുടങ്ങിയവക്കു രൂപം നല്കിയത് അദ്ദേഹമാണ്. ചുവന്ന പുള്ളികള്ക്കു പകരം ഹര്ക്കത്തുകള് നിര്മിച്ചതു അദ്ദേഹമാണ്. അങ്ങനെയാണ് ഖുര്ആന് ഇന്ന് കാണുന്ന രീതിയിലായത്.
പുള്ളികളും അടയാളങ്ങളും പിന്നീടാണ് ഖുര്ആനെഴുത്തില് വന്നതെങ്കിലും എഴുത്തിന്റെ ശൈലി വ്യത്യാസമല്ലാതെ യാതൊരു മാറ്റവും ഖുര്ആനില് വന്നിട്ടേയില്ല.