ഉത്ഭവം

പ്രവാചക കാലത്തു തന്നെ കപടവിശ്വാസികള് (മുനാഫിഖുകള്) രംഗപ്രവേശം നടത്തിയിട്ടുണ്ടായിരുന്നു. പ്രവാചകരോട് അനാവശ്യമായ ചോദ്യങ്ങളും സംശയങ്ങളും ചോദിച്ച് നബിയെയും സ്വഹാബികളെയും പരമാവധി ശല്യംചെയ്യുകയും ചെയ്തു അവര്.എന്നാല് ഇത്തരം സംശയങ്ങള് ദൂരീകരിക്കാന് അന്ന് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ഉണ്ടായിരുന്നു. ആയതിനാല് ഇത്തരം സംശയങ്ങളും അവയുടെ മറുപടികളും ക്രോഡീകരിച്ച് എഴുതി വക്കുന്നതിനെ കുറിച്ച് സ്വഹാബികള്ക്ക് ചിന്തിക്കേണ്ടി വന്നില്ല.
പിന്നീട് ഇസ്ലാമിക രാഷ്ട്രം വ്യാപിച്ച് തുടങ്ങിയതോടെ മറ്റു സംസ്കാരങ്ങളുമായുള്ള ഇടപെടലുകള് ഇസ്ലാമിനെ വികലമാക്കിക്കൊണ്ടിരുന്നു. അനറബികള് ഇസ്ലാമിനെ പരിചയപ്പെട്ടു തുടങ്ങിയതോടെ അവരുടെ സംസ്കാരങ്ങള് അറിഞ്ഞും അറിയാതെയും ഇസ്ലാമില് കടന്നുകൂടി.
ഹുനൈന് യുദ്ധ ശേഷം പ്രവാചകന്(സ്വ) യുദ്ധമുതലുകള് ഓഹരിവെക്കുന്ന സമയം. ദുല് ഖുവൈസിറതുത്തമീമി എന്നൊരാള് നബി(സ്വ)യോടായി പറഞ്ഞു: “മുഹമ്മദേ, നീതി പാലിക്കുക; നിശ്ചയം നീ നീതി പാലിച്ചിട്ടില്ല.’ പ്രവാചകന്(സ്വ) പറഞ്ഞു: “ഇയാളുടെ വിഭാഗത്തില് ഒരു സമൂഹം പുറത്തുവരും; അവര് മതത്തില് നിന്ന് അമ്പ് വില്ലില് നിന്ന് പുറത്തുപോകുന്നതു പോലെ പുറത്തുപോവുന്നതായിരിക്കും.’
ഖുര്ആന് പറയുന്നു: “ഇടിത്തീകളെ അവന് അയക്കുകയും അവനുദ്ദേശിക്കുന്നവര്ക്ക് അത് ബാധിക്കുകയും ചെയ്യുന്നു. അവര് അല്ലാഹുവിന്റെ വിഷയത്തില് തര്ക്കിക്കുന്നു. അവന് ശക്തി കഠിനമായവാനാകുന്നു.’ (റഅ്ദ്: 14).
ബുദ്ധിയുപയോഗിച്ച് പ്രപഞ്ചത്തിലെ സൃഷ്ടികളെ കുറിച്ച് ചിന്തിക്കുവാനും സൃഷ്ടിപ്പിലുള്ക്കൊണ്ട പാഠങ്ങളുള്ക്കൊണ്ട് സ്രഷ്ടാവിലേക്കെത്തിച്ചേരാനും ഖുര്ആന് നിരന്തരം ഉപദേശിക്കുന്നു. ബുദ്ധിയെ വേണ്ടരീതിയില് ഉപയോഗിക്കാന് പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഖുര്ആന് പറയുന്നു: “അതിനാല് (മഴ മൂലമുള്ള) അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അടയാളങ്ങളിലേക്ക് താങ്കള് നോക്കുക; ഭൂമി നിര്ജീവമായ ശേഷം അതിനെ സജീവമാക്കിയത് എങ്ങനെയെന്ന്. നിശ്ചയം അവന് മരിച്ചവരെ ജീവിപ്പിക്കും, അവന് എല്ലാ വസ്തുക്കള്ക്കു മേലും ശക്തനത്രേ.’ (അല് അന്ആം 50)
ചക്രവാളങ്ങളിലും അവരില് തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള് അവര്ക്കു നാം കാണിച്ചുകൊടുക്കും. നിശ്ചയം, അത് (ഖുര്ആന്) സത്യമാണെന്ന് അവര്ക്കു വ്യക്തമാവുന്നതു വരെ. നിശ്ചയം താങ്കളുടെ നാഥന് തന്നെ മതിയാവുകയില്ലേ, അവന് സമസ്ത സംഗതികള്ക്കും സാക്ഷിയാണെന്നതിന്. (ഫുസ്സ്വിലത് 53)
നിശ്ചയം ആകാശ‘ൂമികളെ സൃഷ്ടിച്ചതിലും രാപ്പകല് വ്യത്യാസപ്പെടുന്നതിലും ജനങ്ങള്ക്കുപകരിക്കുന്ന സമുദ്രത്തില് സഞ്ചരിക്കുന്ന കപ്പലുകളിലും അല്ലാഹു ആകാശത്തു നിന്നിറക്കുന്ന ജലത്തിലും -അതു കൊണ്ടവന് ‘ൂമിയെ നിര്ജീവമായ ശേഷം ജീവിപ്പിക്കുകയും അതില് വ്യാപിപ്പിക്കുകയും ചെയ്തു- കാറ്റുകളെയും ആകാശ‘ൂമികള്ക്കിടയില് നിയന്ത്രണാധീനമാക്കപ്പെട്ടിട്ടുള്ള മേഘങ്ങളെയും നിയന്ത്രിക്കുന്നതിലും ദൃഷ്ടാന്തങ്ങള് (ലക്ഷ്യങ്ങള്) ബുദ്ധിയുള്ള ജനതക്കുണ്ട്. (അല് ബഖറ: 164)
ഇത്തരം ഖുര്ആനിക വചനങ്ങള് ദൈവാസ്തിക്യം, പുനര്വിചാരണ, പരലോകം തുടങ്ങിയ കാര്യങ്ങള് മനസ്സിലാക്കുന്നതിന് സൃഷ്ടികളിലും പ്രാപഞ്ചിക പ്രതി‘ാസങ്ങളിലുമടങ്ങിയ ദൈവിക ദൃഷ്ടാന്തങ്ങള് ചിന്തിച്ചു മനസ്സിലാക്കാന് മനുഷ്യനു പ്രേരണ നല്കുന്നു.
മുന്ഗാമികളും വിശ്വാസ കാര്യങ്ങളും
മുഹമ്മദ് നബി(സ്വ) വിശദീകരിച്ച പ്രകാരം വിശ്വാസാദര്ങ്ങളെ ഉള്ക്കൊണ്ടു, പ്രവാചകന്റെ(സ്വ) അനുയായികളായിരുന്ന സ്വഹാബി വര്യ•ാര്. വിശ്വാസത്തെ ശക്തിപ്പെടുത്തി ആരാധനകള് വര്ധിപ്പിക്കുന്നതിലും പ്രബോധന പ്രവര്ത്തനങ്ങളിലും അവര് ശ്രദ്ധ പുലര്ത്തി. മുകളില് പറഞ്ഞ ആയത്തില് സൂചിപ്പിച്ച പോലെ ചില കപടവിശ്വാസികള് അക്കാലത്തും അല്ലാഹുവിന്റെ യാഥാര്ത്ഥ്യത്തെ കുറിച്ചും വിശേഷണങ്ങളെ കുറിച്ചും തര്ക്കിക്കാതിരുന്നില്ല. എന്നാല്, ബഹു‘ൂരിപക്ഷം വരുന്ന സ്വഹാബികള് ഇവ്വിഷയത്തില് തര്ക്കവിതര്ക്കങ്ങള്ക്കോ മനനനിഗമനങ്ങള്ക്കോ അവസരം നല്കിയില്ല. താബിഉകളായ സ്വഹാബതിനു ശേഷമുള്ള ഇസ്ലാമിക തലമുറയും ഇതേ നിലപാട് തുടര്ന്നു പോന്നു.
വിശ്വാസകാര്യങ്ങളില് തര്ക്കങ്ങളുടെ ഒരു മേഖലയാണ് ഖുര്ആനിലെ വ്യക്തമായി വിശദീകരിക്കാന് കഴിയാത്ത ചില പദങ്ങള്. (ഉദാഹരണമായി íബ്ധ ശ്ലഗ്നഗ്നഗ്നന് ശ്ച എന്ന വാക്യം.). ഇത്തരം പദങ്ങളുടെ ഉദ്ദേശ്യാര്ത്ഥം എന്താണെന്ന വിഷയത്തില് മുന്ഗാമികളായ സ്വഹാബതും താബിഉകളും കൂടുതല് ചര്ച്ചക്ക് തയ്യാറായില്ല. അവയുടെ ഉദ്ദേശ്യാര്ത്ഥം അല്ലാഹു കൂടുതല് അറിയുന്നവനാണ് എന്ന വാക്യത്തില് അവരുടെ ചര്ച്ചകള് ഒതുങ്ങി. അല്ലാഹുവിന്റെ യാഥാര്ത്ഥ്യത്തെ കുറിച്ച് മനസ്സിലാക്കാന് അല്ലാഹുവിന്റെ മഹത്തായ സൃഷ്ടികളെ കുറിച്ചും അവന് അവര്ക്ക് ചെയ്ത വലിയ അനുഗ്രഹങ്ങളെ കുറിച്ചും ചിന്തിക്കുകയാണ് വേണ്ടതെന്ന് അവര് മനസ്സിലാക്കി.
ഖുര്ആനില് അല്ലാഹു വ്യക്തമാക്കുന്നു: അല്ലയോ ജനങ്ങളേ, ‘ൂമിയിലുള്ളതില് നിന്ന് അനുവദനീയവും നല്ലതിനെയും നിങ്ങള് ‘ുജിക്കുക. പിശാചിന്റെ ചുവടുകളെ നിങ്ങള് അനുഗമിക്കരുത്. നിശ്ചയമായും അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. നിശ്ചയം, അവന് തി• കൊണ്ടും ചീത്ത കൊണ്ടും അല്ലാഹുവിന്റെ പേരില് നിങ്ങള്ക്കു വിവരമില്ലാത്തത് പറയാന് കല്പിക്കും. (അല് ബഖറ 168-169)
പറയുക, നിശ്ചയം എന്റെ രക്ഷിതാവ് നീചകര്മങ്ങള് -അതില് നിന്ന് പരസ്യമായതും രഹസ്യമായതും- കുറ്റ വൃത്തിയും അവകാശമന്യേ ദ്രോഹിക്കലും, അവന് യാതൊരധികാരവും ഇറക്കിത്തന്നിട്ടില്ലാത്തതിനെ അല്ലാഹുവിനോട് പങ്കുചേര്ക്കലും, നിങ്ങള്ക്ക് വിവരമില്ലാത്തത് അല്ലാഹുവിനു മേല് പറയലും നിഷിദ്ധമാക്കിയിരിക്കുന്നു. (അല് അഅ്റാഫ് 33)
പില്ക്കാലത്ത് അല്ലാഹുവിന്റെ വിശേഷണങ്ങളെ മനുഷ്യരുടെ വിശേഷണങ്ങളുമായി താരാതമ്യപ്പെടുത്തിയ “മുശബ്ബിഹത്’ വിഭാഗവും അല്ലാഹുവിന് വിശേഷണങ്ങളുണ്ട് എന്നു പറയുന്നത് അല്ലാഹുവിന്റെ ഖിദമ് (അനാദിയാവുക) എന്ന വിശേഷണത്തില് പങ്കായ ഒന്നിലധികം വസ്തുക്കളെ സൃഷ്ടിക്കുമെന്നും അത് ബഹുദൈവത്വത്തിലേക്ക് നയിക്കുമെന്നും വാദിച്ച മുഅ്തസില വിഭാഗവും ഉടലെടുത്തു.
പ്രവാചക ശേഷം മതത്തിന്റെ നിര്ദേശങ്ങള് തങ്ങളുടെ ബുദ്ധിക്കും താത്പര്യങ്ങള്ക്കും അനുയോജ്യമായ രീതിയില് വ്യാഖ്യാനിക്കാന് ഖവാരിജ്, മുഅ്തസില പോലുള്ള വി‘ാഗങ്ങള് മുന്നോട്ടു വന്നു. തത്വചിന്തക്ക് കൂടുതല് പ്രാധാന്യം നല്കിയ അബ്ബാസി കാലഘട്ടത്തിലെ തത്വചിന്തയില് ഇസ്ലാമിക വീക്ഷണങ്ങള്ക്ക് വിരുദ്ധമായ പല ചിന്തകളും ഉള്ച്ചേര്ന്നിരുന്നു.
ഈയൊരു സാഹചര്യത്തില് ഇമാം അബുല് ഹസന് അശ്അരിയും പിന്ഗാമികളും ഇസ്ലാമിക വിശ്വാസങ്ങളെ ഖുര്ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില് ന്യായപ്രമാണ ശാസ്ത്രങ്ങള്ക്കനുസരിച്ച് വിശദീകരിച്ചു. എന്താണ് ഇസ്ലാമിക വിശ്വാസങ്ങള് എന്ന് ഖുര്ആന്, ഹദീസ്, യുക്തി എന്നീ തെളിവുകള് നിരത്തി സ്ഥാപിച്ചെടുത്തു. മുഅ്സിലികളുടെയും ഖവാരിജുകളുടെയും വാദങ്ങളുടെ മുനയൊടിച്ചു. മാതുരീദി ഇമാമും അശ്അരി ഇമാമും അവരവരുടെ പ്രദേശങ്ങളില് യഥാര്ഥ ഇസ്ലാമിന്റെ ആശയങ്ങള് ജനങ്ങള്ക്കു പറഞ്ഞു കൊടുത്തു. ഇനിയൊരു കടത്തിക്കൂട്ടലുകള് ഇസ്ലാമിക വിശ്വാസങ്ങളില് ഉണ്ടായിക്കൂട എന്ന് കരുതി വിശ്വാസത്തെ ബാധിക്കുന്ന ഓരോ കാര്യങ്ങളും ഇവര് തെളിവുകള് സഹിതം ക്രോഡീകരിച്ചെടുത്തു. അക്കാലത്തുണ്ടായിരുന്ന പണ്ഡിതര് അതിനെ അംഗീകരിക്കുകയും ചെയ്തു.
അല്ലാഹുവിന്റെ യാഥാര്ത്ഥ്യവും അവന്റെ വിശേഷണങ്ങളും പണ്ഡിത സദസ്സുകളുടെ പ്രധാന ചര്ച്ചാവിഷയമായി. അതു സ്ഥാപിക്കാന് വേണ്ടി തര്ക്കശാസ്ത്രങ്ങളില് പണ്ഡിത•ാര് അവഗാഹം നേടി. അങ്ങനെ രൂപപ്പെട്ടു വന്ന വിശ്വാസ ദര്ശന ശാസ്ത്രം (ഇല്മുല് കലാം) അതിദ്രുതം പുരോഗതി നേടിക്കൊണ്ടിരുന്ന മറ്റു വൈജ്ഞാനിക ശാസ്ത്രങ്ങളില് നിന്നും പണ്ഡിത ലോകത്തിന്റെ ഊര്ജ്ജവും ശ്രദ്ധയും കവര്ന്നെടുത്തു. ഒരു നീണ്ടകാലം ഇങ്ങനെ തുടരുകയും വിശ്വാസ ദര്ശനശാസ്ത്രം മുസ്ലിം വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമായി മാറുകയും ചെയ്തു.
വിശ്വാസ കാര്യങ്ങളെ ബുദ്ധിയുടെയും ന്യായശാസ്ത്ര പ്രമാണങ്ങളുടെയും അടിസ്ഥാനത്തില് സ്ഥിരപ്പെടുത്തുന്ന വിജ്ഞാനശാഖയാണ് ഇല്മുല് കലാം. അബ്ബാസി ഭരണത്തിന്റെ പ്രാരംഭഘട്ടത്തില് അവാന്തര വിഭാഗങ്ങളിലൊന്നായ മുഅ്തസിലികളാണ് ആദ്യമായി ഈ ശാഖക്കു തുടക്കമിട്ടത്. ഗ്രീക്കുകാര് വാദങ്ങള് സ്ഥിരപ്പെടുത്തുവാനുപയോഗിച്ചിരുന്ന മന്ത്വിഖ് (തര്ക്കശാസ്ത്രം) ഉപയോഗിച്ച് മുഅ്തസിലികള് തങ്ങളുടെ വാദങ്ങള് സ്ഥിരപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാല് ഈ വിജ്ഞാനശാഖക്ക് ഇല്മുല് കലാം എന്ന പേരുവന്നുവെന്നും, അവരുടെ ചര്ച്ചയുടെ പ്രധാനവിഷയം അല്ലാഹുവിന്റെ കലാമായ ഖുര്ആന് ആയതു കൊണ്ട് ഇല്മുല് കലാം എന്നറിയപ്പെട്ടുവെന്നും തുടങ്ങി അനവധി അഭിപ്രായങ്ങളുണ്ട്, ഇവ്വിഷയത്തില്.
മുഅ്തസിലി വിഭാഗത്തില് അബൂഅലിയ്യില് ജുബ്ബാഈയുടെ ശിഷ്യനായിരുന്ന അബുല് ഹസന് അശ്അരി തന്റെ ചോദ്യങ്ങള്ക്ക് വ്യക്തമായ മറുപടി ലഭിക്കാതിരുന്നതിനാല് അഹ്ലുസ്സുന്നയുടെ പക്ഷം ചേരുകയും തനതായ ഇസ്ലാമിക വിശ്വാസങ്ങള് ഇല്മുല് കലാമിലൂടെ സമര്ത്ഥിക്കുകയും ചെയ്തു. ശേഷം ഖാദി അബൂബക്രില് ബാഖില്ലാനി, അബൂ ഇസ്ഹാഖ് ഇസ്ഫറായീനി, ഇമാമുല് ഹറമൈന്, ഇമാം ഗസാലി തുടങ്ങിയവര് ഈ വിജ്ഞാനശാഖയെ പരിപോഷിപ്പിക്കുകയും ചെയ്തു.