ദൈവാവതാരങ്ങളും ആള്ദൈവങ്ങളും

ഇസ്ലാമിക വീക്ഷണത്തില് ദൈവം ഏകനും അരൂപിയും അദൃശ്യനും അനാദിയും അനന്ത്യനുമാണ്. പക്ഷെ, ദൈവാവതാരങ്ങളായി വന്നവര്ക്കെല്ലാം ആദിയും അന്ത്യവുമുണ്്. അവരുടെ ജനനവും മരണവുമെല്ലാം സര്വരാലും അറിയപ്പെടുന്നു. അവര്ക്ക് പരിധികളും പരിമിതികളുമുണ്ട്. അതിനാല് അവതാര സങ്കല്പം നിരര്ത്ഥകമാണെന്ന് ഇസ്ലാമിക ദര്ശനം പഠിപ്പിക്കുന്നു. പ്രബഞ്ചത്തിലുള്ളതെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്; ആള് ദൈവങ്ങളെന്നവകാശപ്പെടുന്നവരടക്കം. അവര്ക്ക് സ്വന്തമായി സൃഷ്ടികര്മം നടത്തുവാനോ സംഹരിക്കുവാനോ സാധ്യമല്ല തന്നെ. സകലതിനും കഴിവുള്ളവന് പ്രബഞ്ച സൃഷ്ടാവായ അല്ലാഹു മാത്രമാകുന്നു. അവനെ മാത്രം വിശ്വസിക്കുവാനും ആരാധിക്കുവാനുമാണ് ഖുര്ആന് ഫറയുന്നത്. അല്ലാഹുവോട് ആരെയും പങ്ക് ചേര്ക്കരുതെന്ന് ഖുര്ആന് പറയുന്നു. ചില സൂക്തങ്ങള് കാണുക:
(നബിയേ, താങ്കള് അവരോട്) ചോദിക്കുക: നിങ്ങള്ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന് കഴിവില്ലാത്ത വസ്തുക്കളെയാണോ നിങ്ങള് ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ സകലതും കേള്ക്കുന്നവനും സര്വജ്ഞനുമാകുന്നു. (5:76)
യാതൊന്നും സൃഷ്ടിക്കാത്തവരെയാണോ അവര് (അല്ലാഹുവിന്റെ) പങ്കാളികളാക്കുന്നത്? അവരാകട്ടെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്. (7:191)
(നബിയേ,) താങ്കള് പറയുക: ഞാന് നിങ്ങളെ പ്പോലുള്ള ഒരു മനുഷ്യന് മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാണെന്ന് എനിക്ക് ബോധനം നല്കപ്പെട്ടിരിക്കുന്നു. അതിനാല്, തന്റെ നാഥനുമായി കണ്ടുമുട്ടണമെന്നാഗ്രഹിക്കുന്നവന് സല്കര്മമാചരിക്കുകയും തന്റെ നാഥനുള്ള ആരാധനയില് യാതൊന്നിനെയും പങ്കുചേര്ക്കാതിരിക്കുകയും ചെയ്തു കൊള്ളട്ടെ (18:110)