അവതരണം

ജിബ്രീല് എന്ന മാലാഖ മുഖേനയാണ് മുഹമ്മദ് നബി(സ)തങ്ങള്ക്ക് അള്ളാഹു ഖുര്ആന് അവതരിപ്പിച്ചത്.
അള്ളാഹു തന്റെ പ്രവാചക•ാരോട് ജിബ്രീല് മാലാഖ മുഖേന നടത്തുന്ന സംസാരം 'വഹ്യ്' എന്നറിയപ്പെടുന്നു.
മുഹമ്മദ് നബി(സ)തങ്ങള്ക്ക് വിവിധ രൂപത്തില് വഹ്യ് ലഭിക്കാറുണ്ടായിരുന്നു. 1) മണിയടിക്കുന്ന ശബ്ദത്തില് ജിബ്രീല് പ്രത്യക്ഷപ്പെടല്. 2) അവിടുത്തെ ഹൃദയത്തില് ജിബ്രീല് അള്ളാഹുവിന്റെ സംസാരം ഇട്ടുകൊടുക്കല്. 3) ജിബ്രീല് മനുഷ്യ രൂപത്തില് വരല്. 4) ഉറക്കത്തില് മാലാഖ വരല്.
ഇരുപത്തിമൂന്നു വര്ഷങ്ങള്ക്കിടയില് ഘട്ടം ഘട്ടമായാണ് ഖുര്ആന് അവതീര്ണ്ണമായത്. (മുഹമ്മദ് നബി(സ)യുടെ 40ാം വയസ്സു മുതല് 63 വരെ).
96ാം അദ്ധ്യായമായ 'അല് അലഖ്' എന്നതിലെ ആദ്യത്തെ അഞ്ച് വാക്യങ്ങളാണ് ആദ്യമായി അവതീര്ണ്ണമായത്.
മൊത്തം 114 അദ്ധ്യായങ്ങളാണ് ഖുര്ആനിലുള്ളത്. ആദ്യ സൂക്തം ''അല് ഫാതിഹ'' എന്നും അവസാന സൂക്തം ''അന്നാസ്'' എന്നും അറിയപ്പെടുന്നു.
6600 ല് പരം വാക്യങ്ങളും 323671 അക്ഷരങ്ങളും അതുള്ക്കൊള്ളുന്നു.
അവതരിച്ച സ്ഥല സന്ദര്ഭങ്ങള്ക്കനുസൃതമായി ഖുര്ആന് സൂക്തങ്ങള് വിവിധ തരമുണ്ട്.
1) മക്കിയ്യ്, മദനിയ്യ്: ഇതിനെ വ്യാഖ്യാനിക്കുന്നതില് വ്യത്യസ്ഥാഭിപ്രായങ്ങളുണ്ട്.
ഹിജ്റ (53ാം വയസ്സില് മുഹമ്മദ് നബി(സ)തങ്ങള് മക്കയില് നിന്നു മദീനയിലേക്കു പലായനം ചെയ്തത് ഹിജ്റ എന്നറിയപ്പെടുന്നു) യുടെ മുമ്പ് അവതരിച്ചത് മക്കിയ്യ്. ശേഷം അവതരിച്ചത് മദനിയ്യ്. ഇതാണ് ഏറ്റവും പ്രസിദ്ദമായ അഭിപ്രായം.
എ) മക്കയില് വെച്ച് ഇറങ്ങിയത് മക്കിയ്യ്, മദീനയില് വെച്ച് ഇറങ്ങിയത് മദനിയ്യ്.
ബി) മക്കക്കാരോടുള്ള സംബോധനാ രൂപ്ത്തിലുള്ളത് മക്കിയ്യ്, മദീനക്കാരോടുള്ളത് മദനിയ്യ്.
2)ഹജരിയ്യ്, സഫരിയ്യ്: യാത്രാവേളയില് ഇറങ്ങിയത് സഫരിയ്യ്, അല്ലാത്തപ്പോള് ഇറങ്ങിയത് ഹജരിയ്യ്.
3) ലൈലിയ്യ്, നഹാരിയ്യ്: രാത്രി ഇറങ്ങിയത് ലൈലിയ്യ്, പകല് ഇറങ്ങിയത് നഹാരിയ്യ്.
4) സൈ്വഫിയ്യ്, ശിതാഇയ്യ്: ഉഷ്ണകാലത്ത് ഇറങ്ങിയത് സൈ്വഫിയ്യ്, ശൈത്യകാലത്ത് ഇറങ്ങിയത് ശിതാഇയ്യ്.
റമളാന് മാസത്തിലെ ലൈലത്തുല് ഖദ്റില് ഖുര്ആന് ഒന്നാം ആകാശത്തേക്ക് ഒറ്റയടിക്ക് ഇറങ്ങുകയും അവിടെ നിന്ന് ഘട്ടം ഘട്ടമായി മുഹമ്മദ് നബി(സ)തങ്ങളിലേക്ക് അവതരിക്കുകയുമാണ് ചെയ്തത്. 23 വര്ഷം കൊണ്ട് അവതരണം പൂര്ത്തിയായി.
വിവിധ ഘട്ടങ്ങളില് ഇറങ്ങുമ്പോള് മുഹമ്മദ് നബി(സ)തങ്ങള്ക്ക് കൂടുതല് കരുത്തും ആത്മധൈര്യവും ലഭിക്കും. ഓരോസന്ദര്ഭത്തിനനുയോജ്യമായി ഇറങ്ങുന്നതാണ് ഒറ്റയടിക്ക് ഇറങ്ങുന്നതിലേറെ ഉത്തമം