തിന്മക്കെതിരെ യുവാക്കള്‍ പ്രതികരിക്കണം- റഹ്‌മത്തുള്ള ഖാസിമി

പരപ്പനങ്ങാടി : സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന തിന്മക്കെതിരെ യുവസമൂഹം സംഘടിക്കണമെന്ന്‌ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ റഹ്‌മത്തുള്ള ഖാസിമി മൂത്തേടം പറഞ്ഞു. അധാര്‍മ്മികതക്കെതിരെയും മദ്യത്തിനെതിരെയും യുവാക്കള്‍ നിലയുറപ്പിക്കണമെന്നും ലഹരിക്കടിമപ്പെട്ടവരോടുള്ള സഹവാസമാണ്‌ പലരെയും അതിനോടടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉള്ളണം ടൗണ്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ സമാപനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'സമസ്‌ത' ചീഫ്‌ ട്യൂട്ടര്‍ എ.ടി.എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ജഅ്‌ഫര്‍ ഫൈസി മേലാറ്റൂര്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. അബ്ദുല്‍ മജീദ്‌ ദാരിമി, കെ.പി. റഫീഖ്‌ ലത്തീഫ്‌ താപ്പി എന്നിവര്‍ പ്രസംഗിച്ചു.