മതപ്രബോധന രംഗത്ത് മഖ്യപങ്ക് മദ്റസ അധ്യാപകര്‍ക്ക് : ചെറുശ്ശേരി

കോഴിക്കോട് : മതപ്രബോധനത്തിന് പ്രവാചകന്മാര്‍ക്ക് ശേഷം ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരാണ് മതപണ്ഡിതന്മാരെന്നും വര്‍ത്തമാനകാലത്ത് അതില്‍ മുഖ്യപങ്ക് മദ്റസാ അധ്യാപകര്‍ക്കാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച മുഅല്ലിം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

നവംബര്‍ 30ന് മുന്പ് മുഴുവന്‍ മദ്റസാ ഏരിയകളിലും രക്ഷകര്‍തൃയോഗം സംഘടിപ്പിച്ച് അധാര്‍മികതക്കെതിരെ ബോധവത്കരണം നടത്തും. വര്‍ഷത്തിലൊരിക്കല്‍ മുഅല്ലിം ദിനമായി ആചരിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ , കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ , എം.എ. മുഹ്‍യദ്ദീന്‍ മുസ്‍ലിയാര്‍ ആലുവ, കാളാവ് സയ്യിദലവി മുസ്‍ലിയാര്‍ , കെ.കെ. ഇബ്റാഹീം മുസ്‍ലിയാര്‍ , പി.എം. ഇന്പിച്ചിക്കോയ മുസ്‍ലിയാര്‍ , മാന്നാര്‍ ടി.എം. ഇസ്‍മാഈല്‍ കുഞ്ഞു ഹാജി (മസ്കത്ത്), എരമംഗലം മുഹമ്മദ് മുസ്‍ലിയാര്‍ , പുറങ്ങ് അബ്ദുല്ല മുസ്‍ലിയാര്‍ , ഡോ. അലി അസ്ഗര്‍ ബാഖവി കാവനൂര്‍ , കുഞ്ഞഹമ്മദ് ഹാജി തോടന്നൂര്‍ , സൂപ്പി ഹാജി തോടന്നൂര്‍ , അബ്ബാസലി ഫൈസി കാവനൂര്‍ , ടി.പി. അബ്ദുറഹ്‍മാന്‍ ഹാജി, ടി.എ. ഉസ്‍മാന്‍ ഹാജി, മുഹമ്മദ് അലി ഹാജി, ടി.വി. സി. അബൂബക്കര്‍ , ടി.വി.സി. അലി, അബ്ദുറഹ്‍മാന്‍ ഹാജി, ഇബ്റാഹീം ദാരിമി, ടി. മൊയ്തീന്‍ മുസ്‍ലിയാര്‍ , പി. ഹുസൈനാര്‍ ഫൈസി, മൊയ്തു മൗലവി, കെ.സി. അഹമ്മദ് കുട്ടി മൗലവി, അബൂബക്കര്‍ ഫൈസി മലയമ്മ, സി.കെ.എം. സാദിഖ് മുസ്‍ലിയാര്‍ , എം.എ. ചേളാരി എന്നിവര്‍ സംസാരിച്ചു. എസ്.വൈ.എസ്. സ്റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , അബ്ദുല്ല മാസ്റ്റര്‍ കൊട്ടപുറം എന്നിവര്‍ ക്ലാസെടുത്തു.

- shanu perumalabad -