കരുവാരക്കുണ്ട് ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി പെരുന്നാള്‍ സംഗമം സംഘടിപ്പിച്ചു






ജിദ്ദ : കരുവാരക്കുണ്ട് ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി പെരുന്നാള്‍ സംഗമവും 'നമ്മുടെ കുട്ടികളുടേതു പോലുള്ള പെരുന്നാള്‍ പുടവ യത്തീം കുട്ടികള്‍ക്കും' പദ്ധതി പ്രവര്‍ത്തനാവലോകനവും സംഘടിപ്പിച്ചു. നാട്ടില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മ്മികത്വത്തില്‍ സമുചിതമായി നടന്ന പരിപാടിയില്‍ യോഗം സന്തുഷ്ടി പ്രകടിപ്പിച്ചു. തങ്ങള്‍ക്കിഷ്ടപ്പെട്ട ഏറ്റവും ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് തന്നെ അവസരം നല്‍കിയതും കരുവാരക്കുണ്ടിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഏറ്റവും മികച്ച തുന്നല്‍ കടകളില്‍ നിന്ന് വസ്ത്രങ്ങള്‍ തയ്യാറാക്കിയതും കുട്ടികളില്‍ വല്ലാത്ത സന്തോഷവും സംതൃപ്തിയുമാണ് പകര്‍ന്ന് നല്‍കിയതെന്നും പത്തോളം ദാറുന്നജാത്ത് പ്രവാസി പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്ത് ഏറെ ശ്രദ്ധേയമായെന്നും നാട്ടില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ പുളിയക്കുന്നന്‍ അബ്ദു ഹാജിയും ഇ.കെ. ഷൌക്കത്തും അത്തിക്കാടന്‍ മുത്തു ജീസാനും പ്രവര്‍ത്തകരെ അറിയിച്ചു. ചടങ്ങില്‍ ദാറുന്നജാത്ത് ജനറല്‍ സെക്രട്ടറി അഡ്വ. എം. ഉമ്മര്‍ എം.എല്‍ . എ., സമസ്ത ജില്ലാ പ്രസിഡന്‍റ് പി. കുഞ്ഞാണി മുസ്‍ലിയാര്‍ , വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഒ.കെ.എസ്. കുഞ്ഞാപ്പ തങ്ങള്‍ , എം. അലവി, എന്‍ . കെ. അബ്ദുറഹ്‍മാന്‍ , ടി.കെ. ഹംസ ഹാജി, പി. സൈതാലി മുസ്‍ലിയാര്‍ തുടങ്ങിയവരും പ്രവാസി പ്രതിനിധികളായ പി.കെ. അബ്ദു ഹാജി, കുരിക്കള്‍ ഷൌക്കത്ത്, വാഴേനല്‍ നാണിപ്പ, ദുല്‍ക്കഹ് കളത്തില്‍ , ഉസ്‍മാന്‍ പഴഞ്ഞിരി അല്‍ ദര്‍ബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



പരിപാടിയുമായി സഹകരിച്ച് വന്‍ വിജയമാക്കിത്തീര്‍ന്ന സൗദി അറേബ്യയിലെ എല്ലാ ദാറുന്നജാത്ത് കമ്മിറ്റി അംഗങ്ങള്‍ , വിവിധ പ്രവിശ്യയിലെ പ്രതിനിധികള്‍ , പ്രവാസി സഹോദരങ്ങള്‍ , വിശിഷ്യാ സബ്യ കെ.എം.സി.സി. കമ്മിറ്റിയോടും പ്രത്യേകം നന്ദിയുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഇനിയും സഹകരിക്കണമെന്നും ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂരും പ്രസിഡന്‍റ് കെ.കെ. അബ്ദു ഹാജി മാന്പുഴയും പറഞ്ഞു.



കെ.ടി. മാനു മുസ്‍ലിയാരുടെ സ്മരണാര്‍ത്ഥം ദാറുന്നജാത്തിന് ഒരു സ്ഥിരം സാന്പത്തിക പദ്ധതി എന്ന നിലക്ക് കരുവാരക്കുണ്ടില്‍ പ്രവാസി കൂട്ടായ്മയോടെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് സ്ഥാപിക്കാന്‍ പരിപാടിയുണ്ടെന്നും അതിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അവര്‍ പറഞ്ഞു.



ഈദ് സംഗമം അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. പെരുന്നാള്‍ വസ്ത്ര പദ്ധതിയുടെ സന്പൂര്‍ണ്ണാവലോകനം സയ്യിദ് ഉബൈദുല്ല തങ്ങള്‍ അവതരിപ്പിച്ചു. കെ.കെ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. ഉസ്‍മാന്‍ ഇരിങ്ങാട്ടിരി, പടിപ്പുര ഉസ്മാന്‍ , മുസ്ഥഫ റഹ്‍മാനി കരുവാരക്കുണ്ട്, പി.കെ. നാസര്‍ , മുഹമ്മദ് ആലുങ്ങല്‍ (നാണി), ഷാജഹാന്‍ എന്‍ .കെ., തുടങ്ങിയവര്‍ പ്രസംഗിച്ചു. വര്‍ക്കിംഗ് സെക്രട്ടറി സി.എം. സൈതലവി (കുഞ്ഞുട്ടി) സ്വാഗതവും ഇ.കെ. യൂസുഫ് നന്ദിയും പറഞ്ഞു.

- Abdul Majeed Pukayoor -