ഖുര്‍ആന്‍ പ്രഭാഷണ ക്ലാസ് നാളെ (01/10/2009 വ്യാഴാഴ്ച ) തുടങ്ങും

ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേരയിലെ അല്‍ഗുറൈര്‍ മസ്ജിദില്‍ എല്ലാ വ്യാഴാഴ്ചയും നടക്കുന്ന ഖുര്‍ആന്‍ ക്ലാസ് 01-10-2009 മുതല്‍ ആരംഭിക്കും. പരിശുദ്ധ റമദാന്‍ പ്രമാണിച്ച് ക്ലാസ് താല്‍ക്കാലികമായി നിറുത്തിവെച്ചതായിരുന്നു. രാത്രി പത്ത് മണിക്ക് ആരംഭിക്കുന്ന ക്ലാസിന് പ്രമുഖ പണ്ഡിതന്‍ അലവിക്കുട്ടി ഹുദവി നേതൃത്വം നല്‍കും.

- ഷക്കീര്‍ കോളയാട് 0507396263 -

ദുബൈ സുന്നി സെന്‍റര്‍ ഡോക്യുമെന്‍ററി ഖാഫിലയില്‍

ദുബൈ : ദുബൈ സുന്നി സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുന്ന ഹ്രസ്വ ഡോക്യുമെന്‍ററി 01-10-2009 വ്യാഴാഴ്ച യു.എ.ഇ. സമയം ഉച്ചക്ക് രണ്ട് മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന്) ജീവന്‍ ടി.വി. യില്‍ ഖാഫില എന്ന പ്രോഗ്രാമില്‍ പ്രക്ഷേപണം ചെയ്യും. സുന്നി സെന്‍ററിന് കീഴില്‍ ദുബൈയിലെ വിവിധ പള്ളികളില്‍ നടക്കുന്ന പഠന ക്ലാസുകള്‍ , വിവിധ മദ്റസകള്‍ തുടങ്ങിയവയെ കുറിച്ച് വിവരിക്കുന്ന ഡോക്യുമെന്‍ററി ഡയറക്ടര്‍ ഷക്കീര്‍ കോളയാടും കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ത്വയ്യിബ് ഹുദവിയമാണ്. പരിപാടിയുടെ പുനഃപ്രക്ഷേപണം വെള്ളിയാഴ്ച രാത്രി 12 മണിക്ക് ഉണ്ടായിരിക്കും.

സംഘടനാ ഡയറി


ശിഹാബ് തങ്ങള്‍ : വംശാവലി



ദുബൈ സുന്നി സെന്‍റര്‍ മദ്റസകള്‍ സെപ്തംബര്‍ 30 ബുധനാഴ്ച തുറക്കും

ദുബൈ : ദുബൈ സുന്നി സെന്‍ററിനു കീഴിലുള്ള ഹമരിയ്യ, ബര്‍ദുബൈ, റാശിദിയ്യ മദ്റസകള്‍ പരിശുദ്ധ റമദാന്‍ അവധിക്കു ശേഷം ഈ മാസം 30 ബുധനാഴ്ച തുറക്കുമെന്ന് ഈ മദ്റസകളിലെ സദര്‍ മുഅല്ലിമുകള്‍ അറിയിച്ചു. പുതിയ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നന്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
ദുബൈ സുന്നി സെന്‍റര്‍ 04-2724797

ഹമരിയ്യ 04-2625273

റാഷിദിയ്യ 042844125

ബര്‍ദുബൈ 04-3532898

- ഷക്കീര്‍ കോളയാട് 0507396263 -

ജാമിഅഃ അസ്അദിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജ് 2010 കലണ്ടര്‍ പ്രകാശനം ചെയ്തു






പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅഃ അസ്അദിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജ് 2010 കലണ്ടര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ കെ. ഇബ്റാഹീം കുട്ടി ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. യോഗം എസ്.കെ. ഹംസ ഹാജിയുടെ അധ്യക്ഷതയില്‍ പി.കെ. അബ്ദുസ്സലാം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബൂസുഫിയാന്‍ ബാഖവി, സാബിത്ത് ബാഖവി പ്രസംഗിച്ചു. സി.പി. മുഹമ്മദ് കുഞ്ഞി സ്വാഗതവും സിറാജുദ്ദീന്‍ അസ്അദി നന്ദിയും പറഞ്ഞു.

- asadiyyah20@ gmail -

ജാമിഅഃ ഇസ്‍ലാമിയ്യഃ മഞ്ചേരി ദറസ് ഉദ്ഘാടനം

കാരക്കുന്ന് : മലപ്പുറം ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച മഞ്ചേരി ജാമിഅഃ ഇസ്‍ലാമിയ്യഃ യില്‍ ദറസ് ഉദ്ഘാടനം ഈ വരുന്ന ബുധനാഴ്ച (27/09/2009) നാല് മണിക്ക് മലപ്പുറം സുന്നി മഹല്ലില്‍ സമസ്ത മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി കുഞ്ഞാനി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്‍റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ , അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജാമിഅ ഇസ്‍ലാമിയ്യയുടെ ജനറല്‍ബോഡി യോഗം ഒക്ടോബര്‍ നാല് ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സുന്നി മഹല്ലില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- ജലീല്‍ കാരക്കുന്ന് -

കരുവാരക്കുണ്ട് ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി പെരുന്നാള്‍ സംഗമം സംഘടിപ്പിച്ചു






ജിദ്ദ : കരുവാരക്കുണ്ട് ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി പെരുന്നാള്‍ സംഗമവും 'നമ്മുടെ കുട്ടികളുടേതു പോലുള്ള പെരുന്നാള്‍ പുടവ യത്തീം കുട്ടികള്‍ക്കും' പദ്ധതി പ്രവര്‍ത്തനാവലോകനവും സംഘടിപ്പിച്ചു. നാട്ടില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മ്മികത്വത്തില്‍ സമുചിതമായി നടന്ന പരിപാടിയില്‍ യോഗം സന്തുഷ്ടി പ്രകടിപ്പിച്ചു. തങ്ങള്‍ക്കിഷ്ടപ്പെട്ട ഏറ്റവും ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് തന്നെ അവസരം നല്‍കിയതും കരുവാരക്കുണ്ടിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഏറ്റവും മികച്ച തുന്നല്‍ കടകളില്‍ നിന്ന് വസ്ത്രങ്ങള്‍ തയ്യാറാക്കിയതും കുട്ടികളില്‍ വല്ലാത്ത സന്തോഷവും സംതൃപ്തിയുമാണ് പകര്‍ന്ന് നല്‍കിയതെന്നും പത്തോളം ദാറുന്നജാത്ത് പ്രവാസി പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്ത് ഏറെ ശ്രദ്ധേയമായെന്നും നാട്ടില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ പുളിയക്കുന്നന്‍ അബ്ദു ഹാജിയും ഇ.കെ. ഷൌക്കത്തും അത്തിക്കാടന്‍ മുത്തു ജീസാനും പ്രവര്‍ത്തകരെ അറിയിച്ചു. ചടങ്ങില്‍ ദാറുന്നജാത്ത് ജനറല്‍ സെക്രട്ടറി അഡ്വ. എം. ഉമ്മര്‍ എം.എല്‍ . എ., സമസ്ത ജില്ലാ പ്രസിഡന്‍റ് പി. കുഞ്ഞാണി മുസ്‍ലിയാര്‍ , വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഒ.കെ.എസ്. കുഞ്ഞാപ്പ തങ്ങള്‍ , എം. അലവി, എന്‍ . കെ. അബ്ദുറഹ്‍മാന്‍ , ടി.കെ. ഹംസ ഹാജി, പി. സൈതാലി മുസ്‍ലിയാര്‍ തുടങ്ങിയവരും പ്രവാസി പ്രതിനിധികളായ പി.കെ. അബ്ദു ഹാജി, കുരിക്കള്‍ ഷൌക്കത്ത്, വാഴേനല്‍ നാണിപ്പ, ദുല്‍ക്കഹ് കളത്തില്‍ , ഉസ്‍മാന്‍ പഴഞ്ഞിരി അല്‍ ദര്‍ബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



പരിപാടിയുമായി സഹകരിച്ച് വന്‍ വിജയമാക്കിത്തീര്‍ന്ന സൗദി അറേബ്യയിലെ എല്ലാ ദാറുന്നജാത്ത് കമ്മിറ്റി അംഗങ്ങള്‍ , വിവിധ പ്രവിശ്യയിലെ പ്രതിനിധികള്‍ , പ്രവാസി സഹോദരങ്ങള്‍ , വിശിഷ്യാ സബ്യ കെ.എം.സി.സി. കമ്മിറ്റിയോടും പ്രത്യേകം നന്ദിയുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഇനിയും സഹകരിക്കണമെന്നും ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂരും പ്രസിഡന്‍റ് കെ.കെ. അബ്ദു ഹാജി മാന്പുഴയും പറഞ്ഞു.



കെ.ടി. മാനു മുസ്‍ലിയാരുടെ സ്മരണാര്‍ത്ഥം ദാറുന്നജാത്തിന് ഒരു സ്ഥിരം സാന്പത്തിക പദ്ധതി എന്ന നിലക്ക് കരുവാരക്കുണ്ടില്‍ പ്രവാസി കൂട്ടായ്മയോടെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് സ്ഥാപിക്കാന്‍ പരിപാടിയുണ്ടെന്നും അതിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അവര്‍ പറഞ്ഞു.



ഈദ് സംഗമം അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. പെരുന്നാള്‍ വസ്ത്ര പദ്ധതിയുടെ സന്പൂര്‍ണ്ണാവലോകനം സയ്യിദ് ഉബൈദുല്ല തങ്ങള്‍ അവതരിപ്പിച്ചു. കെ.കെ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. ഉസ്‍മാന്‍ ഇരിങ്ങാട്ടിരി, പടിപ്പുര ഉസ്മാന്‍ , മുസ്ഥഫ റഹ്‍മാനി കരുവാരക്കുണ്ട്, പി.കെ. നാസര്‍ , മുഹമ്മദ് ആലുങ്ങല്‍ (നാണി), ഷാജഹാന്‍ എന്‍ .കെ., തുടങ്ങിയവര്‍ പ്രസംഗിച്ചു. വര്‍ക്കിംഗ് സെക്രട്ടറി സി.എം. സൈതലവി (കുഞ്ഞുട്ടി) സ്വാഗതവും ഇ.കെ. യൂസുഫ് നന്ദിയും പറഞ്ഞു.

- Abdul Majeed Pukayoor -

SKSSF Trend News

S T E P 40hr

ISLAMIC PERSONALITY COURSE

at ISLAMIC CENTRE CLT

more detail call

TREND SKSSF

9895755257

- SKSSFNEt -

ഖാസിമിയുടെ റംസാന്‍ പ്രഭാഷണ സി.ഡി. പുറത്തിറങ്ങി

ഖാസിമിയുടെ റംസാന്‍ പ്രഭാഷണം ഫുള്‍ സി.ഡി. കിറ്റ് Rs. 1000/- മാത്രം

sathar adurinte kavitha ACD, RS 55 ONLY

ബന്ധപ്പെടുക - ഇസ, കോഴിക്കോട്

- SKSSFNEt -

ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സംഗമവും കെ.എന്‍ . എസ്. മൗലവിക്ക് യാത്രയയപ്പും

ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് പ്രവര്‍ത്തക സംഗമവും സത്യധാര പ്രചരണാര്‍ത്ഥം ദുബായില്‍ എത്തി തിരിച്ചു പോകുന്ന കെ.എന്‍ . എസ്. മൗലവിക്ക് യാത്രഅയപ്പും 25/09/2009 വെള്ളിയാഴ്ച (നാളെ) മഗ്‍രിബ് നിസ്കാരത്തിനു ശേഷം ദുബൈ സുന്നി സെന്‍റര്‍ ദേര ഓഫീസില്‍ നടക്കും. പരിപാടിയില്‍ സിദ്ദീഖ് നദ്‍വി ചേരൂര്‍ , സി.എച്ച്. ത്വയ്യിബ് ഫൈസി, സയ്യിദ് ശുഐബ് തങ്ങള്‍ , മൊയ്തു നിസാമി, ഫൈസല്‍ നിയാസ് ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

- ഷക്കീര്‍ കോളയാട് 050 7396263 -

മയ്യിത്ത് നിസ്കരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു

ദുബൈ : ദുബൈ കോഴിക്കോട് ജില്ല എസ്.കെ.എസ്.എസ്.എഫ്. സെക്രട്ടറി ത്വല്‍ഹത്ത് ദാരിമിയുടെ വാപ്പ മാടത്തില്‍ മൊയ്തീന്‍ പുരക്കാട്റമദാന്‍ ഇരുപത്തി ഒന്പതിന് മരണപ്പെട്ടു. അവരുടെ പേരില്‍ ഈ വെള്ളിയാഴ്ച മയ്യിത്ത് നിസ്കരിക്കാനും ദുആ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.

- Sharafudheen perumalabad -

ഉന്നത വിജയവുമായി നാഫില അബ്ദുല്‍ ലത്തീഫ്


അബുദാബി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 2008 - 2009 പൊതു പരീക്ഷയില്‍, സമസ്തയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ മദ്രസകളില്‍ പത്താം തരം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാഫില അബ്ദുല്‍ ലത്തീഫ് ഉന്നത വിജയം കരസ്ഥമാക്കി.





അബുദാബി മാലിക് ബിന്‍ അനസ്(റ) മദ്രസയില്‍ നിന്നും വിജയം നേടിയ നാഫില അബ്ദുല്‍ ലത്തീഫ്, അബുദാബി അല്‍ നൂര്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. അബുദാബിയിലെ അഡ്മ ഒപ്കോ യിലെ ഉദ്യോഗസ്ഥനായ എം. വി. അബ്ദുല്‍ ലത്തീഫിന്‍റെ മകളാണ്. ബ്ലാങ്ങാട് ഖത്തീബ് ആയിരുന്ന മര്‍ഹൂം എം. വി. ഉമര്‍ മുസ്ലിയാരുടെ പൌത്രിയാണ് നാഫില.





- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

സമസ്ത പൊതുപരീക്ഷയില്‍ ദുബൈ സുന്നിസെന്‍റര്‍ മദ്റസയില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍




ഷക്കീര്‍ കോളയാട് 0507396263

കെ.എന്‍ . എസ്. മൗലവിയുടെ കഥാപ്രസംഗം ഈദാഘോഷത്തിന് ഹരം പകര്‍ന്നു.





ദുബൈ : ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ദുബായ് കമ്മിറ്റി കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കെ.എന്‍ . എസ്. മൗലവിയുടെ കഥാപ്രസംഗം തിങ്ങിനിറഞ്ഞ പ്രേക്ഷക സദസ്സിന് ഈദാഘോഷത്തിന്‍റെ ധന്യ മുഹൂര്‍ത്തമായി. ഖലീഫ ഉമറിന്‍റെ ഭരണകാലത്ത് നടന്ന അബൂദറുല്‍ ഗിഫാരി എന്ന സഹാബിയുടെ കരളലിയിക്കുന്ന ചരിത്രമാണ് 'തൂക്കുമരത്തിലെ നിരപരാധി' എന്ന കഥാപ്രസംഗത്തിലൂടെ കെ.എന്‍ . എസ്. മൗലവി അവതരിപ്പിച്ചത്. മുസ്‍ലിംകള്‍ പരസ്പരം സഹോദരങ്ങളാണെന്നും പ്രയാസത്തില്‍പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് വല്ല ദുരിതവും സംഭവിക്കുന്പോള്‍ അല്ലാഹു അവരെ നിഷ്പ്രയാസം രക്ഷപ്പെടുത്തുമെന്നുമുള്ള മഹിതമായ സന്ദേശമാണ് ഈദിന്‍റെ പൊന്‍സുദിനത്തില്‍ ഈ പരിപാടിയിലൂടെ നല്‍കിയത്. പരിപാടിയോടനുബന്ധിച്ച് നടന്ന ഈദ് മീറ്റില്‍ അബ്ദുല്‍ഹഖീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സുന്നീസെന്‍റര്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് നദ്‍വി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം എളേറ്റില്‍ , എന്‍ . എ. കരീം, ഫൈസല്‍ നിയാസ് ഹുദവി, മൊയ്തു നിസാമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അലവിക്കുട്ടി ഹുദവി ഈദ് സന്ദേശ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ക്യാന്പസ് വിംഗ് അംഗങ്ങളായ മാസ്റ്റര്‍ ഷബാബ്, ഷക്കീര്‍ കോളയാട്, ഷാഫി ഹാജി, യൂസുഫ് കാലടി, ഷറഫുദ്ദീന്‍ പെരുമളാബാദ്, ബിന്‍യാമിന്‍ ഹുദവി, സുലൈമാന്‍ കര്‍ണാടക, അബ്ദുല്‍ഖാദര്‍ , മുസ്തഫ ഹാജി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഷക്കീര്‍ കോളയാട് 0507396263

റിലീഫ്‌വിതരണം : മലപ്പുറം

എരമംഗലം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആനപ്പടി ശാഖ നിര്‍ധന കുടുംബങ്ങള്‍ക്ക്‌ സൗജന്യ വസ്‌ത്രവിതരണം നടത്തി. കുഞ്ഞിമുഹമ്മദ്‌ കടവനാട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. വി.എ. ഗഫൂര്‍ അധ്യക്ഷതവഹിച്ചു. അശ്‌ക്കറലിബദ്‌രി, അബൂബക്കര്‍, പി.പി.എ ഗഫൂര്‍, കാസിം, മുഹമ്മദ്‌ശാഫി എന്നിവര്‍ പ്രസംഗിച്ചു.

എരമംഗലം: പുതുപൊന്നാനി സഹചാരി റിലീഫ്‌സെല്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ വസ്‌ത്രവിതരണം നടത്തി. പി.പി.എ ഗഫൂര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. കെ.എച്ച്‌. മൊയ്‌തുട്ടി അധ്യക്ഷതവഹിച്ചു. സി. ദിറാര്‍, സി.കെ. റസാഖ്‌ പുതുപൊന്നാനി, എ.എം. നവാസ്‌, പി.വി. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

അള്ളാഹുവിന്‌ നന്ദി ചെയ്യുന്നതാവണം പെരുന്നാള്‍ ആഘോഷം -കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍

മലപ്പുറം: സമാധാനത്തോടെയും സന്തോഷത്തോടെയും ഒരു റംസാന്‍കാലം ആരാധനകളില്‍ മുഴുകാന്‍ അനുഗ്രഹിച്ച അള്ളാഹുവിന്‌ നന്ദി ചെയ്യുന്നതാവണം വിശ്വാസികളുടെ പെരുന്നാളാഘോഷമെന്ന്‌ സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

പാരസ്‌പര്യത്തിന്റെ ഉന്നതതലംവരെ ഉയര്‍ന്ന റിലീഫുകളും, വിജ്ഞാന വ്യാപന സദസ്സുകളും കൊണ്ടലങ്കൃതമായ റംസാന്‍ നല്‍കിയ ഉള്‍വെളിച്ചം കെടാതെ സൂക്ഷിക്കണമെന്ന്‌ സമസ്‌ത ജനറല്‍ സെക്രട്ടറിയും സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പെരുന്നാള്‍ ആശംസയില്‍ ഉദ്‌ബോധിപ്പിച്ചു.

ആഹ്ല്‌ളാദം അതിരുവിടരുതെന്നും അള്ളാഹുവിന്റെ പൊരുത്തമാണ്‌ കാര്യമെന്നും സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ പറഞ്ഞു. മാനവസമൂഹത്തിന്റെ മമത്വം പ്രകടമാക്കിയ റംസാന്‍, വിശ്വാസികളില്‍ വളര്‍ത്തിയ സംസ്‌കൃതി വിലപ്പെട്ടതാണെന്ന്‌ സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. റംസാന്‍ നല്‍കിയ ആത്മീയ വിശുദ്ധി കളങ്കപ്പെടാതെ സൂക്ഷിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന്‌ സമസ്‌ത കേരള ഇസ്‌ലാം വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ സി.കെ.എം.സാദിഖ്‌ മുസ്‌ലിയാര്‍, സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ നദ്‌വി, സമസ്‌ത ട്രഷറര്‍ പി.പി.ഇബ്രാഹിം മുസ്‌ലിയാര്‍, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍, സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, മുസ്‌ലിം എംപ്ലോയീസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ. യു.വി.കെ.മുഹമ്മദ്‌, സെക്രട്ടറി ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, സുന്നി ബാലവേദി പ്രസിഡന്റ്‌ മുനവറലി ശിഹാബ്‌തങ്ങള്‍, സെക്രട്ടറി മിദ്‌ലാജ്‌ കിടങ്ങഴി എന്നിവരും പെരുന്നാള്‍ സന്ദേശം അറിയിച്ചു.

റംസാന്‍ വ്രതത്തിലൂടെ നേടിയ സഹനവും ആത്മശുദ്ധിയും കൂടുതല്‍ സത്‌കര്‍മങ്ങളിലേക്കും മനുഷ്യസ്‌നേഹത്തിലേക്കുമുള്ള പ്രയാണത്തിന്‌ പ്രചോദനമാകണമെന്ന്‌ മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങള്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ്. ഈദ് സന്ധ്യ : ദുബൈ


ഈദ് മുബാറക് . . .








ഈദ് മുബാറക് . . .








റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

റിയാദ് : എസ് .വൈ. എസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. റിയാദ് ഹാഫ്മൂന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സയ്യിദ്‌ അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. വിശുദ്ധ റമദാനില്‍ കരതമാക്കിയ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വി. കെ. മുഹമ്മദ്‌ കരീം ഫൈസി ചേരൂര്‍, മുഹമ്മദാലി ഫൈസി മോളൂര്‍ , അബൂബക്കര്‍ ഫൈസി വെള്ളില, ഷാഫി ഹാജി എന്നിവര്‍ പങ്കെടുത്തു . ഇഫ്താര്‍ മീറ്റിനു മൊയ്ദീന് കുട്ടി തെന്നല, അഷ്‌റഫ്‌ ഒമാനൂര്‍, മജീദ്‌ പതപ്പിരിയം, ഇബ്രാഹീം വാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

-Noushad moloor-

ചെറിയപെരുന്നാള്‍ ആശംസകള്‍


എസ്.കെ.എസ്.എസ്.എഫ്. സ്റ്റഡി ടൂര്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി പെരുന്നാള്‍ പിറ്റേന്ന് സംഘടിപ്പിക്കുന്ന സ്റ്റഡി ടൂറിന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. വിവിധ എമിറേറ്റുകളിലെ പ്രശസ്തമായ സ്ഥലങ്ങളിലേക്കാണ് യാത്ര നടത്തുന്നത്. മൊയ്തു നിസാമി ചീഫ് അമീര്‍ ആയിരിക്കും. അലവിക്കുട്ടി ഹുദവി, ഒ.കെ. ജലാലുദ്ദീന്‍ മൗലവി അമീര്‍മാരായിരിക്കും. ദുബൈ എസ്.കെ.എസ്.എസ്.എഫ് സര്‍ഗവിംഗ്, ക്യാന്പസ് വിംഗ് അംഗങ്ങളുടെ കലാ സാഹിത്യ പരിപാടികള്‍ ടൂറിന്‍റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നന്പര്‍

050 7848515, 050 7396263

ഈദ് സംഗമവും കഥാപ്രസംഗവും ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍

ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ കമ്മിറ്റി പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഇസ്‍ലാമിക കഥാ പ്രസംഗവും മഗ്‍രിബ് നിസ്കാരത്തിന് ശേഷം ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസിദ്ധ കാഥികനും പണ്ഡിതനുമായ കെ.എന്‍ .എസ്. മൗലവിയുടെ ഇസ്‍ലാമിക ചരിത്ര കഥാപ്രസംഗം 'തൂക്കുമരത്തിലെ നിരപരാധി' പരിപാടിയോടനുബന്ധിച്ച് നടക്കും. ഈദ് സംഗമത്തില്‍ സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ , അബ്ദുസ്സലാം ബാഖവി, ഇബ്രാഹീം എളേറ്റില്‍ , സിദ്ദീഖ് നദ്‍വി ചേരൂര്‍ , എന്‍ . എ. കരീം, എ.പി. അബ്ദുല്‍ ഗഫൂര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും. അലിക്കുട്ടി ഹുദവി ഈദ് സന്ദേശ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് സര്‍ഗവിംഗ്, ക്യാന്പസ് വിംഗ് അംഗങ്ങളുടെ കലാ പരിപാടികളും വേദിയില്‍ അരങ്ങേറും. മുഴുവന്‍ ആളുകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്‍റ് അബ്ദുല്‍ ഹഖീം ഫൈസി, ജനറല്‍ സെക്രട്ടറി ഷക്കീര്‍ കോളയാട് എന്നിവര്‍ അറിയിച്ചു.

ഷക്കീര്‍ കോളയാട് 0507396263

മാസപ്പിറവി അറിയിക്കണം

മലപ്പുറം: ശനിയാഴ്‌ച സൂര്യാസ്‌തമയം കഴിഞ്ഞ്‌ ശവ്വാല്‍ മാസപ്പിറവി കാണുവാന്‍ സാധ്യതയുണ്ടെന്നും കാണുന്നവര്‍ 9497000900 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നും മലപ്പുറം ഖാസി ഒ.പി.എം.സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

മദ്രസ്സകള്‍ക്കെതിരെയുള്ള കൈയേറ്റം വര്‍ധിക്കുന്നു - ഖാസിമി

കോഴിക്കോട്‌: മദ്രസ്സകള്‍ക്കെതിരെയുള്ള കൈയേറ്റം വര്‍ധിക്കുകയാണെന്ന്‌ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റംസാന്‍ പ്രഭാഷണ പരമ്പരയുടെ പതിമ്മൂന്നാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍തലത്തില്‍ പരമാവധി മതവിരുദ്ധതകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. ചില ദുഷ്ടശക്തികളുടെ താത്‌പര്യം മാത്രമാണ്‌ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്‌. ഇത്തരം നീക്കങ്ങളെ മഹല്ലുകള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയണം.

സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമ ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി ടി.പി.എം. സാഹിര്‍ അധ്യക്ഷത വഹിച്ചു. 'ദഅ്‌വത്ത്‌; മഹല്ല്‌ നേതൃത്വം ചെയ്യേണ്ടത്‌' എന്ന സി.ഡി.യുടെ പ്രകാശനം പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ എ.കെ. മുഹമ്മദലി ചെറൂപ്പയ്‌ക്ക്‌ നല്‌കി നിര്‍വഹിച്ചു. ടി.കെ. പരീക്കുട്ടിഹാജി, സി.കെ.കെ. മണിയൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, കെ.കെ. ഇബ്രാഹിം മുസ്‌ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു. ഒ.പി.എം. അഷ്‌റഫ്‌ സ്വാഗതവും ഇ.സി. ബഷീര്‍ നന്ദിയും പറഞ്ഞു.

ഇഫ്‌താര്‍ സംഗമവും റിലീഫ്‌ വിതരണവും : മലപ്പുറം

എരമംഗലം: വെളിയംകോട്‌ ടൗണ്‍ ഇസ്‌ലാമിക്‌ സെന്ററും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വെളിയങ്കോട്‌ പഞ്ചായത്ത്‌ കമ്മിറ്റിയും സംയുക്തമായി തസ്‌കിയത്ത്‌ ക്യാമ്പും ഇഫ്‌ത്താര്‍മീറ്റും നടത്തി. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പൊന്നാനി മേഖലാ പ്രസിഡന്റ്‌ സി.കെ.റസാഖ്‌ മൗലവി ഉദ്‌ഘാടനംചെയ്‌തു. എം.ഇബ്രാഹിം ഫൈസി അധ്യക്ഷതവഹിച്ചു. എസ്‌.വൈ.എസ്‌ പൊന്നാനി മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌തങ്ങള്‍ റിലീഫ്‌ വിതരണ ഉദ്‌ഘാടനം ഖാസിം ഫൈസി പോത്തനൂര്‍ നിര്‍വഹിച്ചു. കെ.മുബാറഖ്‌ മൗലവി, എന്‍.കെ.മാമുണ്ണി, സി.എ.ജബ്ബാര്‍, ടി.വി.സി.അലി, എന്‍.എസ്‌. മുഹമ്മദ്‌മൗലവി, ടി.സൈനുദ്ദീന്‍, വി.എച്ച്‌.അബ്ദുമുസ്‌ലിയാര്‍, അബൂബക്കര്‍ ഹാജി, ലക്കി അഷറഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

വാരാമ്പറ്റ സഅദ കോളേജ്‌ ശംസുല്‍ ഉലമ അക്കാദമി ഏറ്റെടുത്തു : വയനാട്



കല്‌പറ്റ: വാരാമ്പറ്റ സംയുക്ത മഹല്ല്‌ ജുമാ അത്തിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സഅദാ കോളേജ്‌ വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമിക്ക്‌ കൈമാറിയതായി ഇരു സ്ഥാപനങ്ങളുടെയും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്ഥാപനം കൈമാറുന്നത്‌.


എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാ കമ്മിറ്റിക്ക്‌ കീഴില്‍ 2002ല്‍ പ്രവര്‍ത്തനമാരംഭിച്ച ശംസുല്‍ ഉലമ അക്കാദമിയില്‍ ഇപ്പോള്‍ വാഫി കോഴ്‌സാണ്‌ മുഖ്യമായുള്ളത്‌. എട്ടുവര്‍ഷം കൊണ്ട്‌ സര്‍വകലാശാലാ ബിരുദത്തിനൊപ്പം മതപരമായ ഉന്നതബിരുദവും നല്‍കുന്ന കോഴ്‌സാണിത്‌. 125 വിദ്യാര്‍ഥികള്‍ ഇവിടെ താമസിച്ചുപഠിക്കുന്നു. 35 വിദ്യാര്‍ഥികളുള്ള തഹ്‌ഫീബുല്‍ ഖുര്‍ ആന്‍ കോളേജും ശംസുല്‍ ഉലമ പബ്ലിക്‌ സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്‌.


ജില്ലാ ഖാസി ഹൈദരാലി ശിഹാബ്‌ തങ്ങള്‍ പ്രസിഡന്റായുള്ള അക്കാദമി പൂര്‍ണമായും ഉദാരമതികളുടെ സഹായത്താലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ആറേക്കര്‍ ഭൂമിയില്‍ മുഖ്യ കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്‌. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്‌ സഅദാ കോളേജ്‌ കൈമാറ്റമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.


പത്രസമ്മേളനത്തില്‍ അക്കാദമി വൈസ്‌ പ്രസിഡന്റ്‌ ഇബ്രാഹിം ഫൈസി പേരാല്‍, ജനറല്‍ സെക്രട്ടറി സി.പി. ഹാരിസ്‌ ബാഖവി, മാനേജര്‍ എ.കെ. സുലൈമാന്‍മൗലവി, സഅദാ കോളേജ്‌ പ്രസിഡന്റ്‌ പി.എ. ആലിഹാജി, സെക്രട്ടറി എ.സി. പോക്കര്‍ എന്നിവര്‍ പങ്കെടുത്തു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു



കുവൈത്ത് സിറ്റി : ധര്‍മ്മപ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത് എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആചരിക്കുന്ന റമദാന്‍ ക്യാന്പിന്‍റെ ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്വാര്‍ മീറ്റും ദിക്റ് വാര്‍ഷികവും സംഘടിപ്പിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗര്‍ എന്ന നാമകരണം ചെയ്ത അബ്ബാസിയയിലെ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ വൈകീട്ട് നാല് മണിയോടെ ആരംഭിച്ച ദിക്റ് ദുആ സമ്മേളനത്തിന് ശംസുദ്ദീന്‍ ഫൈസി, മന്‍സൂര്‍ ഫൈസി, മുസ്തഫ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. പിന്നീട് നടന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നവലോക ക്രമത്തില്‍ മനുഷ്യന്‍റെ നഷ്ടപ്പെട്ടുപോയ ധര്‍മ്മബോധവും മൂല്യവിചാരവും വീണ്ടെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് റമദാനെന്ന് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മനുഷ്യ മനസ്സിലെ നന്മയും സദാചാര മൂല്യങ്ങളും മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കാനും അതുവഴി ധന്യമായ ഒരു സാമൂഹിക ക്രമം സ്ഥാപിച്ചെടുക്കാനും വ്രതത്തിലൂടെ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍റര്‍ പ്രസിഡന്‍റ് ശംസുദ്ദീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുവൈത്തിലെ പ്രമുഖ അഭിഭാഷകന്‍ ജാബിര്‍ അല്‍ അന്‍സി മുഖ്യാതിഥി ആയിരുന്നു. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ , സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ്, റഫീഖ് കോട്ടപ്പുറം, കുഞ്ഞിമുഹമ്മദ് കുട്ടി ഫൈസി, സത്താര്‍ കുന്നില്‍, എന്‍ . എ. മുനീര്‍ സംബന്ധിച്ചു. ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സമൂഹ നോന്പ് തുറയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. പ്രമുഖ പണ്ഡിതന്‍ മഅ്മൂന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. മുഹമ്മദലി പുതുപ്പറന്പ്, ബഷീര്‍ ഹാജി, ഇ.എസ്. അബ്ദുറഹ്‍മാന്‍ , രായിന്‍ കുട്ടി ഹാജി, മുജീബ് റഹ്‍മാന്‍ ഹൈതമി, ശുക്കൂര്‍ , അയ്യൂബ്, റാഫി, ഗഫൂര്‍ പുത്തനഴി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഇല്യാസ് മൗലവി സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.

തസ്കിയത്ത് ക്യാന്പും ഇഫ്താര്‍ സംഗമവും നടത്തി

മഞ്ചേരി : മഞ്ചേരി മേഖല എസ് കെ എസ് എസ് എഫ് തസ്കിയത്ത് ക്യാബും ഇഫ്താര്‍ സംഗമവും നടത്തി. മഞ്ചേരി സുന്നി മഹലില്‍ നടന്ന സംഗമത്തില്‍ ഹസ്സന്‍ സഖാഫി പൂക്കേട്ടൂര്‍, എം ടി അബൂബക്കര്‍ ദാരിമി ക്ലാസ് എടുത്തു. ജില്ലാ സര്‍‍ഗലയ സെക്രട്ട്രി ജലീല്‍ മാസ്റ്റര്‍ തുറക്കല്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ദാരിമി അധ്യക്ഷത വഹിച്ചു അബ്ദുറഹ്‍മാന്‍ സ്വാഗതവും ജലീല്‍ പട്ടർക്കുലം നന്ദിയും പറഞ്ഞു

അബ്ദുസ്സമദ് പൂക്കോട്ടൂരിന് സ്വീകരണം നല്‍കി : റിയാദ്


റിയാദ് : സൗദി സന്ദര്‍ശിക്കുന്ന സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിന് കോഴിക്കോട് ജില്ലാ സുന്നി സെന്‍റര്‍ സ്വീകരണം നല്‍കി. പ്രസിഡന്‍റ് ഹംസക്കോയ പെരുമുഖത്തിന്‍റെ സാന്നിദ്ധ്യത്തില്‍ സുന്നി സെന്‍റര്‍ ജനറല്‍ സെക്രട്ടറി അസീസ് പുള്ളാവൂര്‍ ഉപഹാരം നല്‍കി. ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് എന്‍ . സി. മുഹമ്മദ്, സെക്രട്ടറി അലവിക്കുട്ടി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഭാരവാഹികളായ ഹനീഫ മൂര്‍ക്കനാട്, മൊയ്തീന്‍ കോയ , ബാഫഖി തങ്ങള്‍ , ജാഫര്‍ , മുസ്ഥഫ ബാഖവി, ബശീര്‍ താമരശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മേലാറ്റൂര്‍ മേഖലാ ക്യാമ്പ്‌ : മലപ്പുറം

മേലാറ്റൂര്‍: എസ്‌.കെ.എസ്‌.എസ്‌.എഫ്‌. മേലാറ്റൂര്‍ മേഖലാ പ്രവര്‍ത്തക ക്യാമ്പ്‌ 24ന്‌ ചെമ്മാണിയോട്‌ ദാറുല്‍ ഹിക്കം ഇസ്‌ലാമിക്‌ സെന്ററിലെ നാട്ടിക വി. മൂസമുസ്‌ലിയാര്‍ നഗറില്‍ നടക്കും. സമസ്‌ത ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എസ്‌.വൈ.എസ്‌. സംസ്ഥാന ജനറല്‍സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനംചെയ്യും.

തസ്കിയത്ത് ക്യാന്പ് : ദിബ്ബ - യു.എ.ഇ.

ദിബ്ബ - യു.എ.ഇ. : ദിബ്ബ ഇസ്‍ലാമിക് സെന്‍റര്‍ ഇന്ന് (16/09/2009 ബുധനാഴ്ച) രാത്രി പത്ത് മണിക്ക് സംഘടിപ്പിക്കുന്ന തസ്കിയത്ത് ക്യാന്പിന് ഹാജി സി.കെ. അബ്ദു മുസ്‍ലിയാര്‍ നേതൃത്വം നല്‍കും. വൈകുന്നേരം ആറ് മണിക്ക് ഉദ്ബോധന സംഗമം നടക്കും. വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് നടക്കുന്ന 'അസ്സലാമു അലൈക്കും യാ ശഹറുറമദാന്‍ ' പ്രത്യേക സമാപന സംഗമത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് മുഖ്യാതിഥിയായിരിക്കും.

റമദാനിനോടനുബന്ധിച്ച് മദ്റസയില്‍ നടന്ന ഖുര്‍ആന്‍ കോഴ്സ് ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കിയ പൂര്‍ത്തിയാക്കിയ നിയാസ് അബ്ദുന്നാസറിനെ ആദരിക്കും. വിവരങ്ങള്‍ക്ക് 0506491035

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ റമദാന്‍ പ്രഭാഷണം

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ റമദാന്‍ പ്രഭാഷണം ഇനി മൂന്ന് ദിവസം മാത്രം

16 ബുധന്‍ : മഹല്ല് നേതൃത്വം

17 വ്യാഴം : സമരങ്ങള്‍

19 ശനി : മഹ്ശറ

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ റംസാന്‍സദസ്സ്‌ : മലപ്പുറം

എരമംഗലം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പൊന്നാനി മേഖലാ എക്‌സിക്യൂട്ടീവ്‌ ക്യാമ്പും ഇഫ്‌താര്‍സംഗമവും 'റംസാന്‍സദസ്സ്‌-2009' പുറങ്ങ്‌ ഇര്‍ശാദുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്നു. വെളിയങ്കോട്‌ ഖാസി വി. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ശഹീര്‍ അന്‍വരി പുറങ്ങ്‌ അധ്യക്ഷതവഹിച്ചു. 'പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സംഘടിപ്പിക്കാം' എന്ന വിഷയത്തില്‍ ഷാഹുല്‍ഹമീദ്‌ മേല്‍മുറി, 'പ്രവര്‍ത്തകന്റെ വ്യക്തിത്വം' എന്ന വിഷയത്തില്‍ അബ്ദുല്‍ഖാദര്‍ഫൈസി തലക്കശ്ശേരി എന്നിവര്‍ ക്ലാസെടുത്തു. ടി. മൊയ്‌തീന്‍മൗലവി, ഉമര്‍ദാരിമി, സി.കെ.എ റസാഖ്‌, പി.പി.എ ഗഫൂര്‍, മുഹമ്മദ്‌ അശ്‌റഫി, കെ.എ. ബക്കര്‍, സി.കെ. റഫീഖ്‌, വി.എ. ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

പെരുന്നാള്‍കോടി വിതരണംചെയ്‌തു : മലപ്പുറം

കാളികാവ്‌: പൂങ്ങോട്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ യൂണിറ്റിന്റെ കീഴില്‍ ഖുര്‍ആന്‍ പഠനക്ലാസും പെരുന്നാള്‍കോടി വിതരണവും നടത്തി. 40 കുട്ടികള്‍ക്കാണ്‌ പെരുന്നാള്‍ വസ്‌ത്രം നല്‍കിയത്‌. അസീസ്‌ബാഖവി കാവുങ്ങല്‍ വിതരണം ഉദ്‌ഘാടനംചെയ്‌തു. വി.എച്ച്‌. അബ്ദുല്‍അസീസ്‌ ഹാജി അധ്യക്ഷതവഹിച്ചു. മുഹമ്മദലിബാഖവി, ഹംസഫൈസി, കെ. മുജീബ്‌ എന്നിവര്‍ പ്രസംഗിച്ചു.

തസ്‌കിയത്ത്‌ ക്യാമ്പ്‌ : മലപ്പുറം

കിഴിശ്ശേരി: എസ്‌.വൈ.എസ്‌, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കമ്മിറ്റികള്‍ സംയുക്തമായി പുളിയക്കാട്‌ മേല്‍മുറിയില്‍ ഇഫ്‌താര്‍ സംഗമവും തസ്‌കിയത്ത്‌ ക്യാമ്പും നടത്തി. ഇമ്പിച്ചി മുഹമ്മദ്‌ ഹാജി ഉദ്‌ഘാടനംചെയ്‌തു. കെ.പി.മൊയ്‌തീന്‍കുട്ടി ഫൈസി അധ്യക്ഷതവഹിച്ചു. സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പി. വീരാന്‍കുട്ടി മൗലവി, മുജ്‌തബ ഫൈസി, അബ്ദുറഹിമാന്‍ ഫൈസി, ശിഹാബ്‌ കുഴിഞ്ഞോളം, ഉമര്‍ദാരിമി, കെ.അസീസ്‌, മുജീബ്‌ മൗലവി എന്നിവര്‍ പ്രസംഗിച്ചു.

സത്യധാര വരിക്കാരാവുക : ദുബൈ



സത്യധാര പ്രചാരണം ഊര്‍ജ്ജിതമാക്കും : ദുബൈ SKSSF

ദുബൈ : സത്യധാരയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ദുബൈയില്‍ ഊര്‍ജ്ജിതമാക്കാന്‍ ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സത്യധാരയുടെ പ്രചരണാര്‍ത്ഥം യു.എ.ഇ. യിലെത്തിയ കെ.എന്‍.എസ്. മൗലവി യോഗം ഉദ്ഘാടനം ചെയ്തു. ദുബൈയില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ക്കാനും സത്യധാരയുടെ പ്രചരണാര്‍ത്ഥം പെരുന്നാള്‍ ദിനത്തില്‍ കഥാപ്രസംഗ പരിപാടിയും പെരുന്നാള്‍ പിറ്റേന്ന് ടൂര്‍ പ്രോഗ്രാമും സംഘടിപ്പിക്കാനും തീരുമാനിച്ചു. അബ്ദുല്‍ ഹഖീം ഫൈസി അധ്യക്ഷത വഹിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും യൂസഫ് കാലടി നന്ദിയും പറഞ്ഞു.

നാട്ടിലുള്ള നിങ്ങളുടെ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും സത്യധാര എത്തിക്കാന്‍ ആഗ്രഹിക്കുന്ന ദുബായിലുള്ളവര്‍ വിളിക്കുക

കെ.എന്‍.എസ്. മൗലവി 0558773350

ഹക്കീം ഫൈസി 0507848515

ഷക്കീര്‍ കോളയാട് 0507396263

സത്യധാര പുതിയ മെയില്‍ അഡ്രസ്സ്

അറിയിപ്പ്

സത്യധാരയുടെ പുതിയ ഇ-മെയില്‍ അഡ്രസ്സ് : sathyadhara33@gmail.com

നേരത്തെ ഉണ്ടായിരുന്ന sathyadhara@hotmail.com എന്ന മെയില്‍ അഡ്രസ്സ് ഇനി ഉണ്ടായിരിക്കുന്നതല്ല.

ദുആ സമ്മേളനവും റിലീഫ്‌ വിതരണവും : മലപ്പുറം

പുറത്തൂര്‍: പാലക്കല്‍ മഹല്ല്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കമ്മിറ്റി മഹല്ലിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഇസ്‌ലാമിക കുടുംബസംഗമങ്ങളുടെ സമാപന ദുആ സമ്മേളനവും മഹല്ലിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പുതുവസ്‌ത്രവിതരണവും 19ന്‌ രാവിലെ ഒമ്പതുമണിക്ക്‌ അത്താണിപ്പടി എന്‍.ഐ. മദ്രസയില്‍ നടക്കും. പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തും.

13 മഹല്ലുകളുടെ ഖാസിയായി ഹൈദരലി ശിഹാബ്‌തങ്ങള്‍ സ്ഥാനമേറ്റു : മലപ്പുറം

പരപ്പനങ്ങാടി: 13 മഹല്ലുകളുടെ ഖാസിയായി പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങള്‍ സ്ഥാനമേറ്റു. പാലത്തിങ്ങല്‍ ജുമാമസ്‌ജിദില്‍ നടന്ന ചടങ്ങില്‍ സമസ്‌ത ചീഫ്‌ ട്യൂട്ടര്‍ എ.ടി.എം. കുട്ടിമൗലവി അധ്യക്ഷതവഹിച്ചു. സമസ്‌ത ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

തിരൂരങ്ങാടി, മൂന്നിയൂര്‍, പരപ്പനങ്ങാടി പഞ്ചായത്തുകളിലെ പള്ളിപ്പടി, പാലത്തിങ്ങല്‍, കൊട്ടന്തല, നായര്‍കുളം, ചെറമംഗലം, ആവീല്‍ബീച്ച്‌, സദ്ദാംബീച്ച്‌, അരയന്‍ കടപ്പുറം, ഉള്ളണം, കുണ്ടംകടവ്‌, ചുഴലി, കളത്തിങ്ങല്‍പാറ, കുന്നത്തുപറമ്പ്‌ എന്നീ മഹല്ലുകളിലെ ഖാസിയായിട്ടാണ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ സ്ഥാനമേറ്റത്‌.

സി. ചേക്കുട്ടിഹാജി, വി.പി. ബാവഹാജി, പി.പി.എസ്‌ സൈതലവി, വി.പി. ഹാഫിസ്‌, എം.സി. ബീരാന്‍കുട്ടി, എന്‍.കെ. മുഹമ്മദ്‌കുട്ടിഹാജി, കെ.സി. ചെറിയബാവ എന്നിവര്‍ തങ്ങളെ 'ബൈഅത്ത്‌' ചെയ്‌തു.

മതപ്രഭാഷണ- ദുആ സമ്മേളനം സമാപിച്ചു : മലപ്പുറം

എടവണ്ണപ്പാറ: പഞ്ചീരി ശാഖാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മതപ്രഭാഷണ ദുആ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ബി.എസ്‌.കെ. തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ആബിദ്‌ ഹുദവി തച്ചണ്ണ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍കലാം സ്വാഗതം പറഞ്ഞു.

സമസ്ത പൊതുപരീക്ഷ : റാങ്കിന്‍റെ തിളക്കവുമായി ദുബൈ അല്‍ഐന്‍ സുന്നീ സെന്‍റര്‍ മദ്റസകള്‍



ദുബൈ : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ 2008-2009 മദ്റസ പൊതുപരീക്ഷകളില്‍ യു.എ.ഇ. യില്‍ സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ സുന്നിസെന്‍റര്‍ അല്‍ഐന്‍ സുന്നിസെന്‍റര്‍ മദ്റസകളിലെ രണ്ട് കുട്ടികള്‍ റാങ്ക് ജേതാക്കളായി. ഏഴാം തരം പൊതുപരീക്ഷയില്‍ അല്‍ഐന്‍ സുന്നിസെന്‍റര്‍ ദാറുല്‍ഹുദാ ഇസ്‍ലാമിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ ആതിഖ കെ. ഒന്നാം റാങ്കും, ദുബൈ സുന്നിസെന്‍റര്‍ ഹംരിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ സുബാമസ്ഊദ് എന്ന വിദ്യാര്‍ത്ഥിനി മൂന്നാം റാങ്കും നേടിയാണ് ഗള്‍ഫ് നാടുകളിലെ മദ്റസകള്‍ക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചത്.


മലപ്പുറം വേങ്ങര സ്വദേശിയായ കുഞ്ഞാലസ്സന്‍ - സുബൈദ എന്നിവരുടെ മകളാണ് ആതിഖ. നാഷണല്‍ ബാങ്ക് ഓഫ് അബൂദാബിയിലെ ഉദ്യോഗസ്ഥനായ കുഞ്ഞാലസ്സന്‍ മത-സാമൂഹിക-സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളുമാണ്.


കൊട്ടാരക്കര കോട്ടുപ്പുറം സ്വദേശികളായ മസ്ഊദ് ഉമര്‍ - ഹസീന എന്നിവരുടെ മകളാണ് സുബാ. ദുബായില്‍ ബിസിനസ്സ് നടത്തിവരികയാണ് മസ്ഊദ്. സുബായുടെ ഉമ്മ ഹസീന ദുബായിലെ പ്രമുഖ കന്പിനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.


റാങ്ക് ജേതാക്കളെ അല്‍ഐന്‍ സുന്നിസെന്‍റര്‍ ഭാരവാഹികള്‍ , ദുബൈ സുന്നിസെന്‍റര്‍ ഭാരവാഹികള്‍ , എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ് ദുബൈ - അല്‍ഐന്‍ സ്റ്റേറ്റ് കമ്മിറ്റികള്‍ അഭിനന്ദിച്ചു.


- ഷക്കീര്‍ കോളയാട്

മജ്‍ലിസ് ലൈലത്തുല്‍ ഖദര്‍ : ദുബൈ - 16/09/2009

ദുബൈ :

16/09/2009 ബുധനാഴ്ച തറാവീഹ് നിസ്കാരത്തിന് ശേഷം ബര്‍ദുബൈ ഫാറൂഖ് മസ്ജിദില്‍

ദുആ മജ്‍ലിസ് : സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍

പ്രഭാഷണം : അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ്

മറ്റു പ്രമുഖരും പങ്കെടുക്കുന്നു.

ഏവരെയും സ്വാഗതം ചെയ്യുന്നു

റമദാന്‍ പ്രഭാഷണം നടന്നു : ജിദ്ദ


ജിദ്ദ : കേരളത്തിന്‍റെ സാമൂഹ്യ ജീവിതത്തിനു മുന്പില്‍ ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീതിതമായ സമകാലിക പശ്ചാത്തലത്തില്‍ മനുഷ്യമനസ്സുകളെ ഒരുമയുടെയും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും മഹത്തായ വിതാനത്തിലേക്ക് നയിക്കുവാന്‍ മത-സാമുഹ്യ-രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രസക്തിയും പ്രധാന്യവും വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പ്രമുഖ പ്രഭാഷകനും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.


ജിദ്ദാ ഇസ്‍ലാമിക് സെന്‍ററില്‍ ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റമദാന്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെന്തെങ്കിലും അവശേഷിപ്പിക്കാന്‍ ഹൃദയ വിശാലത കാണിച്ചവര്‍ മരണശേഷവും ജീവിച്ചിരിക്കുമെന്നും ജീവിതവും മരണവും ചരിത്രമാക്കി നമുക്ക് മുന്പിലൂടെ കടന്നുപോയ മഹാരഥന്മാരുടെ ജീവിതം അതാണ് നമ്മോട് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ സമസൃഷ്ടി സ്നേഹത്തിന്‍റെയും മാനവിക വിചാരത്തിന്‍റെയും ഔന്നത്യത്തിലേക്ക് ഉയര്‍ത്താനുപയുക്തമാവണമെന്നും അവശേഷിക്കുന്ന ദിന രാത്രങ്ങള്‍ അതിനുവേണ്ടി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.


അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമുണ്ണ അധ്യക്ഷത വഹിച്ചു. ടി.എച്ച്. ദാരിമി സ്വാഗതവും ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ നന്ദിയും പറഞ്ഞു. ബാഫഖി തങ്ങള്‍ ചാരിറ്റി ട്രസ്റ്റ് പ്രസിഡന്‍റ് സയ്യിദ് അബുബക്കര്‍ ബാഫഖി തങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.


- മജീദ് പുകയൂര്‍

കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇഫ്താര്‍ സംഗമവും സ്വീകരണവും സംഘടിപ്പിച്ചു.

ജിദ്ദ : കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഇഫ്താര്‍ സംഗമവും ഉംറ നിര്‍വ്വഹിക്കാനെത്തിയ തരിശ് ഖാദി അബൂബക്കര്‍ ഫൈസി, പുളിയക്കുന്നന്‍ അബുഹാജി തുടങ്ങിയവര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.

ശറഫിയ്യ റിലാക്സ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമ സ്വീകരണ ചടങ്ങ് അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വ്രതം മാനസിക ശുദ്ധീകരണത്തിന് മാത്രമല്ല ആത്മ പരിഷ്കരണത്തിന് കൂടി പ്രചോദിതമാവേണ്ട കര്‍മ്മമാണെന്നും വിശപ്പ് എന്ന മാനവിക വികാരത്തിന്‍റെ തീവ്രത അറിയുന്നതിലൂടെ സമസൃഷ്ടി സ്നേഹത്തിന്‍റെ വിശാലമായ ലോകം നോന്പ്നോന്പ് തുറന്നു തരുന്നുണ്ടെന്നും കയ്യെത്താ ദൂരത്തുണ്ടായിട്ടും ഹൃദയ പൂര്‍വ്വം ത്യജിക്കുക എന്ന ക്ഷമയുടെ അതിരുകളില്ലാത്ത ആകാശത്തേക്കാണ് ഓരോ നോന്പും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ കമ്മിറ്റി പ്രസിഡന്‍റ് കെ.കെ. അബ്ദുല്ല മാന്പുഴ അധ്യക്ഷത വഹിച്ചു. ടി.എച്ച്.ദാരിമി, ഹുസൈന്‍ ഫൈസി എടയാറ്റൂര്‍, പി.കെ. അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ഇ.കെ. യൂസുഫ്, പടിപ്പുര ഉസ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ സ്വാഗതവും സൈതലവി കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.


- അബ്ദുല്‍ മജീദ് പുകയൂര്‍

ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം 14/09/2009

ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം 14/09/2009 തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ദുബൈ സുന്നി സെന്‍റര്‍ ദേര ഓഫീസില്‍ ചേരുന്നതാണ്. സത്യധാര പ്രചരണാര്‍ത്ഥം യു.എ.ഇ. യില്‍ എത്തിയ കെ.എന്‍ .എസ്. മൗലവി, ട്രെന്‍റ് കേരള സ്റ്റേറ്റ് കണ്‍വീനര്‍ അലി കെ. വയനാട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അംഗങ്ങള്‍ കൃത്യസമയത്ത് എത്തണമെന്ന് പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി, സെക്രട്ടറി ശക്കീര്‍ കോളയാട് എന്നിവര്‍ അറിയിച്ചു.

റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ : സര്‍ഗ്ഗലയം


സമസ്ത പൊതുപരീക്ഷ റിസള്‍ട്ട്

സമസ്ത പൊതുപരീക്ഷ റിസള്‍ട്ട് പബ്ലിഷ് ചെയ്തു. റിസള്‍ട്ടിനായി http://www.samastha.net/result2009/result/html/index1.php എന്ന സൈറ്റ് നോക്കുക.

തസ്‌കിയത്ത്‌ ക്യാമ്പ്‌ : മലപ്പുറം

എടപ്പാള്‍: ധര്‍മപ്രാപ്‌തിക്ക്‌ ഖുര്‍ആനിക കരുത്ത്‌ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആലങ്കോട്‌ പഞ്ചായത്ത്‌ കമ്മിറ്റി തസ്‌കിയത്ത്‌ക്യാമ്പും ഇഫ്‌താറും നടത്തി. അബൂബക്കര്‍ഹാജിയുടെ അധ്യക്ഷതയില്‍ ജഅ്‌ഫര്‍ സ്വാദിഖ്‌ ജസരി ഉദ്‌ഘാടനംചെയ്‌തു. മൊയ്‌തീന്‍കുട്ടിഅന്‍വരി, സി.കെ. റസാഖ്‌, സഫ്‌വാന്‍നദ്‌വി, മഞ്ഞാളത്ത്‌ മുഹമ്മദ്‌, ഉമര്‍ബാഖവി, റസാഖ്‌മുസ്‌ലിയാര്‍, അശ്‌റഫ്‌സഅദി, ശഫീഖ്‌, നിസാര്‍, ഇബ്രാഹിംഅസ്‌ഹരി, റിയാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

അബ്ദുസ്സമദ് പൂക്കോട്ടൂരിന് സ്വീകരണം നല്‍കി

സൗദി : ഹൈല്‍ ഇസ്‍ലാമിക് സെന്‍റര്‍ അബ്ദുസ്സമദ് പൂക്കോട്ടൂരിന് ആവേശ്വോജ്ജ്വലമായ സ്വീകരണവും ഇഫ്താര്‍ പരിപാടിയും സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പൂര്‍വ്വികരായ നേതാക്കന്മാരുടെ ചരിത്രവും അവരുടെ നിലപാടുകളും അദ്ദേഹം വിശദീകരിച്ചു. പ്രസ്തുത യോഗത്തില്‍ എന്‍ . സി. മുഹമ്മദ് റിയാദ്, അശറഫ് മന്പാറ, യു.കെ. നൌഷാദ് ഊമശ്ശേരി, മൂസക്കോയ അത്തോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ്.എഫ്. കണ്ണൂര്‍ മേഖല തസ്കിയത്ത് കാന്പ്

ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്

എസ്.കെ.എസ്.എസ്.എഫ്. കണ്ണൂര്‍ മേഖല തസ്കിയത്ത് കാന്പ്

13/09/2009 ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക്

വേദി : തഹ്ദീബുല്‍ ഉലൂം മദ്റസ, കുഞ്ഞിപ്പള്ളി, കണ്ണൂര്‍

പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നു.

ഇഫ്താര്‍ സംഗമവും റഹ്‍മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണവും നാളെ (10/09/2009)

കേരള കള്‍ച്ചറല്‍ സെന്‍റര്‍ , ദോഹ - ഖത്തര്‍

ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൌണ്ടേഷന്‍ ഫോര്‍ ഹൂമാനിറ്റേറിയന്‍ സര്‍വീസസ്, ഖത്തര്‍ അഭ്യന്തരമന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് കേരള കള്‍ചറല്‍ സെന്‍ററിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ കോഴിക്കോട് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറും പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനുമായ റഹ്‍മത്തുള്ള ഖാസിമി മുത്തേടം റമദാന്‍ പ്രഭാഷണം നടത്തുന്നു. പരിപാടിയില്‍ അഭ്യന്തരമന്ത്രാലയത്തിന്‍റെ ബോധവല്‍ക്കരണവും ഫിലിം പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

തിയ്യതി : 10/09/2009 വ്യാഴം

സ്ഥലം : അല്‍അറബി ക്ലബ്ബ്, ഗേറ്റ് നന്പര്‍ 4 (ബിര്‍ളാ സ്കൂളിന് പിന്‍വശം)

സമയം : വൈകുന്നേരം അഞ്ച്മണി മുതല്‍ പതിനൊന്ന് മണി വരെ

സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്

മഗ്‍രിബ്, ഇശാ, തറാവീഹ് നിസ്കാരം എന്നിവ ജമാഅത്തായി നിര്‍വ്വഹിക്കപ്പെടും

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ കാന്പയിന്‍


കുവൈത്ത് :


ബദര്‍ സന്ദേശവും ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണവും : കണ്ണൂര്‍

ഇരിക്കൂര്‍: എസ്‌.കെ.എസ്‌.എസ്‌.എഫ്‌. മേഖലാ കമ്മിറ്റിയുടെയും കൂരാരി ശാഖാകമ്മിറ്റിയുടെയുംസംയുക്താഭിമുഖ്യത്തില്‍ നൂറുല്‍ ഹുദ മദ്രസയില്‍ ബദര്‍ സന്ദേശവും ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണവും ഇഫ്‌താര്‍ മീറ്റും നടത്തി. അബ്ദുല്‍ഖാദര്‍ ദാരിമി ഉദ്‌ഘാടനം ചെയ്‌തു. പി.അബ്ദുസലാം അധ്യക്ഷനായി. അബ്ദുസലാം ദാരിമി, കെ.പി.അബ്ദുല്‍ അസീസ്‌ എന്നിവര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. കെ.ഇ.പി.മൊയ്‌തുഹാജി, കെ.ഹുസൈന്‍ ഹാജി, കെ.വി.ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.സി.അബ്ദുല്‍ജബ്ബാര്‍ സ്വാഗതവും ഇര്‍ഷാദ്‌ മഞ്ഞാംകരി നന്ദിയും പറഞ്ഞു.

ശിഹാബ്‌തങ്ങള്‍ ഇസ്‌ലാമിക്‌ അക്കാദമിക്ക്‌ തറക്കല്ലിട്ടു : മലപ്പുറം

തിരൂര്‍: ഖുര്‍ആന്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ സ്റ്റഡിസെന്റര്‍ തിരൂരിന്റെ കീഴില്‍ പറവണ്ണയില്‍ തുടങ്ങുന്ന ശിഹാബ്‌തങ്ങള്‍ ഇസ്‌ലാമിക്‌ അക്കാദമിക്ക്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങള്‍ തറക്കല്ലിട്ടു. വിദ്യാഭ്യാസ അധഃപതനത്തില്‍നിന്ന്‌ സമൂഹത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ്‌ അക്കാദമി തുടങ്ങുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ല ഖാസിമി മൂത്തേടം അധ്യക്ഷതവഹിച്ചു. അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ, എ. മരക്കാര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. വെട്ടം ആലിക്കോയ സ്വാഗതവും തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കണ്ടാത്ത്‌ മുഹമ്മദാലി നന്ദിയും പറഞ്ഞു.

സ്ഥാപനത്തില്‍ എസ്‌.എസ്‌.എല്‍.സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക്‌ മതപരമായ വിദ്യാഭ്യാസത്തോടുകൂടിയുള്ള ഭൗതിക തുടര്‍വിദ്യാഭ്യാസം നല്‍കും.

എല്‍.പി.എസ്‌.എ പരീക്ഷ: മുഴുവന്‍ അപേക്ഷകര്‍ക്കും അവസരം നല്‍കണം - എസ്‌.കെ.എസ്‌.എസ്‌.എഫ്‌

മലപ്പുറം: എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ്‌ പരീക്ഷയ്‌ക്ക്‌ നിയമാനുസൃതം അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍പേര്‍ക്കും പരീക്ഷയെഴുതാനുള്ള അവസരമൊരുക്കണമെന്നും അപേക്ഷ നിരസിച്ച നടപടി തിരുത്തണമെന്നും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. പാണക്കാട്‌ ഹമീദലി ശിഹാബ്‌തങ്ങള്‍ അധ്യക്ഷതവഹിച്ചു. ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, ആശിഖ്‌ കുഴിപ്പുറം, ഒ.എം.എസ്‌ തങ്ങള്‍, അമാനുള്ള റഹ്‌മാനി, റഹീം കൊടശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

ബദര്‍ അനുസ്മരണം

ദുബൈ : ഇന്ന് (07/09/2009 തിങ്കളാഴ്ച) തറാവീഹ് നിസ്കാരാത്തിന് ശേഷം സലാം ബാഖവി ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

സ്ഥലം : മസ്ജിദ് മാലിക് ബിന്‍ അനസ്, അല്‍വാസല്‍ , ജുമൈറ, ദുബൈ

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0557306035

സംഘാടകര്‍ : എസ്.കെ.എസ്.എസ്.എഫ്. തൃശൂര്‍ ജില്ലാ ദുബൈ കമ്മിറ്റി

റമദാന്‍ പ്രഭാഷണം : ജിദ്ദ


ആരോഗ്യ സെമിനാറും സംശയ നിവാരണവും : ദുബൈ

ആരോഗ്യ പ്രതിസന്ധിക്ക് ഇസ്‍ലാമിക വൈദ്യശാസ്ത്രത്തിന്‍റെ പരിഹാരം

ആരോഗ്യ സെമിനാറും സംശയ നിവാരണവും

06/09/2009 ഞായറാഴ്ച (ഇന്ന്) രാത്രി പത്ത് മണിക്ക് ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍

ഡോ. ജലീല്‍ ദാരിമി കൂട്ടേരി (ഇസ്‍ലാമിക് മെഡിസിന്‍ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ആന്‍റ് കണ്‍സള്‍ട്ടന്‍റ്) പ്രസംഗിക്കുന്നു.

സംഘാടകര്‍ : ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് & ആര്‍ട്സ് കോളേജ്, പാപ്പിനിശ്ശേരി, ദുബൈ കമ്മിറ്റി

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0558813476 (ജലീല്‍ ദാരിമി)

NB : പരിപാടിയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ദാരിമി മറുപടി നല്‍കുന്നതായിരിക്കും.

Domain Registered

ഇപ്പോള്‍ നമ്മുടെ ബ്ലോഗിലേക്ക് കയറുവാന്‍ www.skssfnews.com എന്ന അഡ്രസ്സ് ടൈപ്പ് ചെയ്താല്‍ മതി

ഇഫ്താര്‍ സംഗമവും റഹ്‍മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണവും

കേരള കള്‍ച്ചറല്‍ സെന്‍റര്‍ , ദോഹ - ഖത്തര്‍

ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൌണ്ടേഷന്‍ ഫോര്‍ ഹൂമാനിറ്റേറിയന്‍ സര്‍വീസസ്, ഖത്തര്‍ അഭ്യന്തരമന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് കേരള കള്‍ചറല്‍ സെന്‍ററിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ കോഴിക്കോട് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറും പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനുമായ റഹ്‍മത്തുള്ള ഖാസിമി മുത്തേടം റമദാന്‍ പ്രഭാഷണം നടത്തുന്നു. പരിപാടിയില്‍ അഭ്യന്തരമന്ത്രാലയത്തിന്‍റെ ബോധവല്‍ക്കരണവും ഫിലിം പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

തിയ്യതി : 10/09/2009 വ്യാഴം

സ്ഥലം : അല്‍അറബി ക്ലബ്ബ്, ഗേറ്റ് നന്പര്‍ 4 (ബിര്‍ളാ സ്കൂളിന് പിന്‍വശം)

സമയം : വൈകുന്നേരം അഞ്ച്മണി മുതല്‍ പതിനൊന്ന് മണി വരെ

സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്

മഗ്‍രിബ്, ഇശാ, തറാവീഹ് നിസ്കാരം എന്നിവ ജമാഅത്തായി നിര്‍വ്വഹിക്കപ്പെടും

ഖുര്‍ആന്‍ മനുഷ്യകുലത്തിന്‍റെ ഏക അവലംബം : റഹ്‍മത്തുല്ല ഖാസിമി



ദുബൈ : മുഹമ്മദ് നബിക്കു മേല്‍ വിശുദ്ധഖുര്‍ആന്‍ സ്നേഹ സന്ദേശമായി ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ ലോകത്തിന് ആധികാരികമായി അവലംബിക്കാവുന്ന വേദഗ്രന്ഥം ഇല്ലാതെ പോവുമായിരുന്നുവെന്ന് ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ ഡയറക്ടറും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ റഹ്‍മത്തുല്ല ഖാസിമി മുത്തേടം പറഞ്ഞു.

പതിമൂന്നാമത് ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയുടെ ഭാഗമായി ഖിസൈസിലെ ജംഇയ്യത്തുല്‍ ഇസ്‍ലാഹില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യ ചരിത്രത്തെ ആദിസൃഷ്ടി മുതല്‍ കൃത്യമായി രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഏത് സമൂഹത്തിനും സമൃദ്ധി കൈവരാന്‍ മുന്‍ഗാമികളുടെ ചരിത്രമറിഞ്ഞ് അവരുടെ പാത പിന്‍പറ്റണം. അടിവേര് നഷ്ടപ്പെടുത്തിയ സമൂഹം ചരിത്രത്തില്‍ ഒരിക്കലും വിജയം കണ്ടിട്ടില്ല. അറബ് ഭാഷയില്‍ ഖുര്‍ആന്‍ ഇറങ്ങുക വഴി അറബ് സമൂഹമാണ് ആദരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മിനിറ്റുകള്‍ക്കകം അതിമനോഹര കവിത രചിച്ചും മറ്റും സാഹിത്യത്തില്‍ അദ്വിതീയരായിരുന്ന അവര്‍ അതത്രയും ഭൗതിക കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു. അവരുടെ സാഹിത്യത്തെ മാത്രമല്ല, ഒട്ടകത്തെയും കാലികളെയും മേച്ചു നടന്നിരുന്ന അവരെ തന്നെയും പരിവര്‍ത്തിപ്പിച്ചെടുത്ത് ലോകത്തിന്‍റെ ജേതാക്കളുമാക്കി ഖുര്‍ആന്‍ മാറ്റിയെടുത്തതായി അദ്ദേഹം പറഞ്ഞു. ഖുര്‍ആനിന്‍റെ തണലാണ് ഇന്നും ഈ സമൂഹത്തിന്‍റെ വെളിച്ചമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടി ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ ആരിഫ് ജല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി. പ്രസിഡന്‍റ് ഇബ്റാഹീം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ . എ. കരീം സ്വാഗതം പറഞ്ഞു. ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ദുബൈ ഇന്‍റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പ്രത്യേക പുരസ്കാരത്തിനര്‍ഹനായ ഇബ്റാഹീം ബൂമില്‍ഹക്കുള്ള ഉപഹാരം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ആരിഫ് ജല്‍ഫാറിന് നല്‍കി. കേരളത്തിലുടനീളം ശാഖകളുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ ഡയറക്ടറായ ഖാസിമി നൂറുക്കണക്കിന് സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ക്ലാസ് നടത്തി വരുന്നു.


ഈജിപ്ഷ്യന്‍ പണ്ഡിതര്‍ പാണക്കാട്ട്

മലപ്പുറം : ലോകത്തെ ഉന്നത ഇസ്‍ലാമിക സര്‍വ്വകലാശാലയായ അല്‍അസ്ഹറില്‍ നിന്ന് പയ്യന്നൂര്‍ ജാമിഅ അസ്ഹരിയ്യയില്‍ റമദാനിലെ പ്രത്യേക ഖുര്‍ആന്‍ ക്ലാസിനെത്തിയ ഈജിപ്ഷ്യന്‍ പണ്ഡിതന്മാരായ ശൈഖ് മുഹമ്മദ് അഹ്‍മദ് അബ്ദുസ്സലാം, ശൈഖ് മുഖല്ലഫ് അഹ്‍മദ് എന്നിവര്‍ കൊടപ്പനക്കലെത്തി.

ശിഹാബ് തങ്ങള്‍ ഈജിപ്തിലും സുപ്രസിദ്ധനാണെന്നും ജീവിതകാലത്ത് അദ്ദേഹത്തെ കാണാന്‍ ഭാഗ്യമില്ലാത്തതിനാലാണ് അദ്ദേഹത്തിന്‍റെ വസതിയും ഖബറും സന്ദര്‍ശിക്കാന്‍ ഇവിടെ എത്തിയതെന്നും ഇരുവരും പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയ ഇരുവരും അദ്ദേഹവുമായി കുടിക്കാഴ്ച നടത്തി.

സാദിഖലി ശിഹാബ് തങ്ങള്‍ , മുനവ്വറലി ശിഹാബ് തങ്ങള്‍ , ബഷീറലി ശിഹാബ് തങ്ങള്‍ , എന്നിവയുടെ വസതിയും ഇരുവരും സന്ദര്‍ശിച്ചു. കേരളത്തിലെ ദീനീപ്രബുദ്ധതക്കും സൗഹാര്‍ദ്ദത്തിനും പ്രധാന കാരണം ശിഹാബ് തങ്ങളുടെയും സഹോദരങ്ങളുടെയും പക്വമായ നേതൃത്വമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ , പയ്യന്നൂര്‍ ജാമിഅ പ്രസിഡന്‍റ് കെ.പി.പി. തങ്ങള്‍ അല്‍ബുഖാരി, ജനറല്‍ സെക്രട്ടറി എസ്.കെ.പി. അബ്ദുല്‍ഖാദര്‍ , അബ്ദുസ്സലാം ഹാജി, ഖത്തീബ് സിറാജുദ്ദീന്‍ ദാരിമി കക്കാട്, ജാബിര്‍ , സി.വി. അഫ്സല്‍ വീതനശേരി, തങ്ങള്‍ അസ്ഹരി എന്നിവര്‍ സന്നിഹിതരായിരുന്നു.

സത്യധാര ശിഹാബ് തങ്ങള്‍ അനുസ്മരണ പതിപ്പ് പുറത്തിറങ്ങി.

സത്യധാര ശിഹാബ് തങ്ങള്‍ അനുസ്മരണ പതിപ്പ് പുറത്തിറങ്ങി. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് ഇസ്‍മാഈല്‍ ഹാജിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു.


മതപ്രഭാഷണവും കൂട്ടുപ്രാര്‍ത്ഥനയും

ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്

കണ്ണൂര്‍ : എസ്.കെ.എസ്.എസ്.എഫ്. പുഴത്തി പഞ്ചായത്ത് ത്രിദിന മതപ്രഭാഷണവും കൂട്ടുപ്രാര്‍ത്ഥനയും

സെപ്തംബര്‍ 3, 4, 5 (വ്യാഴം, വെള്ളി, ശനി) തിയ്യതികളില്‍

സയ്യിദ് ശിഹാബ് തങ്ങള്‍ നഗര്‍ (തഹ്ദീബുല്‍ ഉലൂം മദ്റസ, കക്കാട്)

സെപ്തംബര്‍ 3 – മൗലവി മൊയ്തു മക്കിയാട് :
വിഷയം - റമദാനിലെ ആത്മ ചൈതന്യം

സെപ്തംബര്‍ 4 - എ.പി.എം. ബാവ ജീറാനി :
വിഷയം - തഖ്‍വ, ഒരു പുനര്‍വായന

സെപ്തംബര്‍ 5 - അബ്ദുല്‍ ഫത്താഹ് ദാരിമി :
വിഷയം - ബദറിന്‍റെ സന്ദേശം

തുടര്‍ന്ന് കൂട്ടുപ്രാര്‍ത്ഥന

മഞ്ചേരി ജാമിഅ ഇസ്‍ലാമിയ്യയില്‍ മാതൃകാ ദര്‍സ് ആരംഭിക്കും

മലപ്പുറം : മഞ്ചേരി ജാമിഅ ഇസ്‍ലാമിയ്യയില്‍ മാതൃകാ ദര്‍സ് ആരംഭിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ജാമിഅ ഇസ്‍ലാമിയ്യ സബ്കമ്മിറ്റിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. യോഗത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി നേതൃത്വം നല്‍കി. ബശീര്‍ പനങ്ങാങ്ങര, ശാഹുല്‍ ഹമീദ് മേല്‍മുറി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.

അഹമ്മദ് എന്ന നാണി, റഹീം ചുഴലി, പി.എം. റഫീഖ്, അഹ്‍മദ് തിരൂര്‍ , ആശിഖ് കുഴിപ്പുറം, ശംസുദ്ദീന്‍ ഒഴുകൂര്‍ , ജലീല്‍ ഫൈസി, യു.എ. മജീദ് ഫൈസി എന്നിവര്‍ സംസാരിച്ചു.

മജ്ല്സ് ഇന്‍തിസ്വാബ്

ഡോ. ബഹാഉദ്ദീന്‍ നദ്‍വിയുടെ പ്രസംഗം യു.എ.ഇ

യു.എ.ഇ. :

റഹ്‍മത്തുള്ള ഖാസിമി റമസാന്‍ പ്രഭാഷണം നാളെ (04/09/2009 വെള്ളി)

ദുബൈ : റഹ്‍മത്തുള്ള ഖാസിമി മുത്തേടത്തിന്‍റെ (ഡയറക്ടര്‍ , ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ , കേരള) റമസാന്‍ പ്രഭാഷണം നാളെ (04/09/2009 വെള്ളിയാഴ്ച) രാത്രി പത്ത് മണിക്ക് ജംഇയ്യത്തുല്‍ ഇഹ്‍സാന്‍ ഓഡിറ്റോറിയ (ഖിസൈസ് - ദുബൈ) ത്തില്‍

വിഷയം : ലോക നാഗരികതയില്‍ ഖുര്‍ആനിന്‍റെ സ്വാധീനം

സംഘാടകര്‍ : ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി, ദുബായ് ഗവണ്‍മെന്‍റ്

സമസ്ത കേരള സുന്നി ജമാഅത്ത് ബഹറൈന്‍ കമ്മിറ്റി റംസാന്‍ കാന്പയിന്‍ sep 4, 5

ബഹറൈന്‍: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറൈന്‍ കമ്മിറ്റി റംസാന്‍ കാന്പയിന്‍

സെപ്തംബര്‍ 4, 5 തിയ്യതികളില്‍

സ്ഥലം : പാകിസ്ഥാന്‍ ക്ലബ്ബ് (ശിഹാബ് തങ്ങള്‍ നഗര്‍ )

വിശിഷ്ടാതിഥി : നാസര്‍ ഫൈസി കൂടത്തായി (എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് സെക്രട്ടറി)

സെപ്തംബര്‍ 4 : നോന്പ് തുറ, തുടര്‍ന്ന് നാസര്‍ഫൈസി കൂടത്തായി യുടെ പ്രഭാഷണം

സെപ്തംബര്‍ 5 : പ്രമേയ പ്രഭാഷണം രാത്രി ഒന്പത് മണിക്ക്

അറിയിപ്പ്

ഖാഫില ജീവിന്‍ ടി.വി. യില്‍ ഇന്ന് (03/09/2009) സംപ്രേഷണം ചെയ്യുന്നതല്ല

ഡയറക്ടര്‍

ഡോ. ബഹാഉദ്ദീന്‍ നദ്‍വിയുടെ റംസാന്‍ പ്രഭാഷണം ഇന്ന് (03/09/2009)

അലൈന്‍ : ഡോ. ബഹാഉദ്ദീന്‍ നദ്‍വിയുടെ റംസാന്‍ പ്രഭാഷണം ഇന്ന് (03/09/2009) വ്യാഴാഴ്ച തറാവീഹ് നിസ്കാര ശേഷം അലൈന്‍ ബസ് സ്റ്റാന്‍റ് പള്ളിയില്‍ വെച്ച്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. അബ്ദുല്‍ വാഹിദ് മുസ്‍ലിയാര്‍ 0556831314, ഹംസ നിസാമി 0505732692, ഉമ്മര്‍ കോയ ഹാജി 0506733669

മച്ചംപാടി ശംസുല്‍ഉലമാ ഇസ്‍ലാമിക് സെന്‍റര്‍ റംസാന്‍ റിലീഫ് ശ്രദ്ധേയമായി



മഞ്ചേശ്വരം : മച്ചംപാടി ശംസുല്‍ ഉലമാ ഇസ്‍ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫ് സയ്യിദ് അലി തങ്ങള്‍ കുന്പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹനീഫ് മുസ്‍ലിയാര്‍ അധ്യക്ഷനായി. ഭാരവാഹികളായ ഇസ്മാഈല്‍ , ഹുസൈനാര്‍ പി.എച്ച്. , അസീസ്, കബീര്‍ , ഫറൂഖ്, ഖലീല്‍ ബജല്‍ , ഹാരിസ്, പി.എച്ച്.ഹമീദ്, മമ്മുഞ്ഞി ജമാല്‍ എന്നിവര്‍ സംബന്ധിച്ചു. ആരിഫ് മച്ചംപാടി സ്വാഗതവും നന്ദിയും പറഞ്ഞു.

തസ്കിയ്യത്ത് കാന്പ്

കുവൈത്ത് : പുണ്യങ്ങളുടെ പൂക്കാലമായ ഈ പരിശുദ്ധ മാസത്തില്‍ കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഒരുക്കുന്ന തസ്കിയത്ത് ക്യാന്പ് റമസാന്‍ 13 (03/09/2009) വ്യാഴാഴ്ച രാത്രി 11 മണി മുതല്‍ സുബ്ഹി വരെ മസ്ജിദു സ്വഹാബയില്‍ (സിറ്റി ഔഖാഫ് ബില്‍ഡിംഗിന് പിന്‍വശം)

ഇഅ്തികാഫ്, തസ്ബീഹ് നിസ്കാരം, ഇസ്തിഗ്ഫാര്‍ , സാരോപദേശങ്ങള്‍ , സമൂഹ അത്താഴം

കൂടാതെ ശൈഖ് അബ്ദുസ്സലാം ഉസ്താദിന്‍റെ ഖുര്‍ആന്‍ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 66736245

സക്കാത്ത്‌ ബോധവത്‌കരണ സദസ്സ്‌ : മലപ്പുറം

ഊരകം: പഞ്ചായത്ത്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കമ്മിറ്റി റംസാന്‍ കാമ്പയിന്റെ ഭാഗമായി സക്കാത്ത്‌ ബോധവത്‌കരണ സദസ്സ്‌ സംഘടിപ്പിച്ചു. പാണക്കാട്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പി.പി. മുഹമ്മദ്‌ഫൈസി അധ്യക്ഷത വഹിച്ചു. എം.ടി. അബൂബക്കര്‍ ദാരിമി ക്ലാസ്സെടുത്തു. ഒ.കെ. കുഞ്ഞി മാനു മുസ്‌ലിയാര്‍, പി.കെ. കുഞ്ഞു, കെ.ടി. സിദ്ദിഖ്‌ മരക്കാര്‍ മൗലവി, അബ്ദുല്‍ അസീസ്‌ മൗലവി, എം.എ. ജലീല്‍, പി.പി. അസ്‌കര്‍, ജബ്ബാര്‍ ഹുദവി എന്നിവര്‍ പ്രസംഗിച്ചു.