ദുബായ് ഹോളി ഖുര്‍ആന്‍ പ്രഭാഷണം : റഹ്‍മത്തുല്ല ഖാസിമി മുത്തേടം പങ്കെടുക്കും

ദുബായ് : ദുബായ് ഗവണ്‍മെന്‍റിന്‍റെ ഹോളി ഖുര്‍ആന്‍ പരിപാടിയോടനുബന്ധിച്ച് റമളാനില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരന്പരയില്‍ ഗവണ്‍മെന്‍റിന്‍റെ അതിഥിയായി പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറുമായ റഹ്‍മത്തുല്ലാ ഖാസിമി മുത്തേടം പങ്കെടുക്കുമെന്ന് കെ.എം.സി.സി. വൃത്തങ്ങള്‍ അറിയിച്ചു. 04/09/2009 നാണ് റഹ്‍മത്തുല്ല ഖാസിമിയുടെ റമളാന്‍ പ്രഭാഷണം ദുബായില്‍ നടക്കുക. പരിപാടിയുടെ ഉജ്ജ്വല വിജയത്തിനായി ഇബ്‍റാഹീം എളേറ്റില്‍ ചെയര്‍മാനും, എന്‍ .എ. കരീം ജനറല്‍ കണ്‍വീനറും, ഹുസൈനാര്‍ ഹാജി ട്രഷററും ആയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.