സമസ്തക്ക് വേണ്ടി സമഗ്രമായ ഇസ്‍ലാമിക വെബ്സൈറ്റ് നിര്‍മ്മിക്കുന്നു.

ദുബായ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും നേതാക്കളുടെയും ചരിത്രവും ഇസ്‍ലാമിക വിശ്വാസവും കര്‍മ്മശാസ്ത്രവും സമന്വയിപ്പിച്ച സമഗ്രമായ വെബ്സൈറ്റ് നിര്‍മ്മിക്കാന്‍ ദുബായ് സുന്നി സെന്‍ററില്‍ ചേര്‍ന്ന ദുബായ് SKSSF ഐ.ടി. വിംഗ് തീരുമാനിച്ചു. സമസ്തയുടെ കീഴിലുള്ള പോഷക സംഘടനകളുടെ ചരിത്രം, സമസ്തക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ , കോഴ്സുകള്‍ , വിവിധ പ്രസിദ്ധീകരണങ്ങള്‍ , കരിയര്‍ ഗൈഡന്‍സ്, ജോബ് സര്‍ച്ചിംഗ്, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഇസ്‍ലാമിക കലാലയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ , വിവിധ യൂണിവേഴ്സിറ്റികുളും കോഴ്സുകളും, ഗള്‍ഫ് രാജ്യങ്ങളിലെ സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സന്പൂര്‍ണ്ണ വിവരങ്ങള്‍ എന്നിവ പുതിയ വെബ്സൈറ്റില്‍ ലഭ്യമായിരിക്കും. അബ്ദുസ്സലാം ബാഖവി, സിദ്ദീഖ് നദ്‍വി ചേരൂര്‍ എന്നിവരാണ് വെബ്സൈറ്റ് ക്രിയേഷന്‍ ചീഫ് റിസോഴ്സ് പേഴ്സണ്‍സ്. ഐ.ടി.വിംഗ് കോ-ഓര്‍ഡിനേറ്റര്‍മാരായി അബ്ദുല്‍ ഹഖീം ഫൈസിയെയും ഫൈസല്‍ നിയാസ് ഹുദവിയെയും, ചീഫ് ഓര്‍ഗനൈസറായി ഷക്കീര്‍ കോളയാടിനെയും തെരഞ്ഞെടുത്തു. അബ്ദുല്ല റബീഅ്, ഹാറൂന്‍‍ റഫീഖ്, സാദിക് എന്നിവരാണ് ടെക്നിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ , അബ്ദുല്‍കരീം എടപ്പാള്‍ ഐ.ടി. വിംഗ് കണ്‍വീനറാണ്. സി.എച്ച്. ത്വയ്യിബ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സിദ്ദീഖ് നദ്‍വി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഫൈസി, അബ്ദുല്ല റഹ്‍മാനി, അബ്ദുല്‍ഖാദര്‍ അസ്അദി, ഉബൈദ് റഹ്‍മാനി, ത്വയ്യിബ് ഹുദവി, ത്വാഹിര്‍ , മിഥ്‍ലാജ് റഹ്‍മാനി എന്നിവര്‍ പ്രസംഗിച്ചു. ഷക്കീര്‍ സ്വാഗതവും അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.